കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബയോമെഡിക്കല്‍ ടെക്‌നീഷ്യന്‍ ഒഴിവ്; കൂടിക്കാഴ്ച 15ന്, വിശദമായി അറിയാം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിന് കീഴിലെ ബയോമെഡിക്കല്‍ വിഭാഗത്തില്‍ ബയോമെഡിക്കല്‍ ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ചയ്ക്കായി ജൂണ്‍ 15 നു രാവിലെ 11 മണിക്ക് നടക്കും. വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ഗവ. മെഡിക്കല്‍ കോളേജ് ഓഫീസില്‍ ഹാജരാവണം.
പ്രായപരിധി: 18-36 വയസ്സ്. വിദ്യാഭ്യാസ യോഗ്യത: ബി ടെക് /ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്/മെഡിക്കല്‍ ഇലക്ട്രോണിക്‌സ്. പ്രവൃത്തി പരിചയം: ആശുപത്രി എഞ്ചിനീയറിംഗിലോ ആശുപത്രി ഉപകരണങ്ങള്‍ കൈകാര്യം ചെയ്‌തോ ഉള്ള രണ്ട് വര്‍ഷത്തെ പരിചയം. വേതനം: പ്രതിദിനം 750 രൂപ. വൈകിയെത്തുന്നവരോ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തവരോ ആയ ഉദ്യോഗാര്‍ത്ഥികളെ കൂടിക്കാഴ്ചക്ക് പരിഗണിക്കുന്നതല്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0495 2350216, 2350200.