പേരാമ്പ്രയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്
പേരാമ്പ്ര: സംസ്ഥാനപാതയില്‍ കൈതക്കലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം. ഭീമ ഫര്‍ണിച്ചറിന് സമീപത്ത് രാത്രി 11.45 ഓടെയായിരുന്നു സംഭവം.
വാളൂര്‍ സ്വദേശികളായ അഭയ്, മജീന്‍, കരുവണ്ണൂര്‍ സ്വദേശി ശരണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. KL 56 R 7507 നമ്പര്‍ ബുള്ളറ്റും KL 56 G 8867 ഹീറോ പാഷന്‍ പ്രോ ബൈക്കും ആണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ മൂന്നു പേരെയും പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്കയച്ചു.