തെരുവുനായ റോഡിന് കുറുകെ ചാടി വടകര ചെക്കോട്ടി ബസാറില്‍ ബൈക്കപകടം; മുയിപ്പോത്ത് സ്വദേശിയ്ക്ക് ഗുരുതര പരിക്ക്



വടകര:
തെരുവുനായ റോഡിനു കുറുകെ ചാടി ബൈക്കുകള്‍ മറിഞ്ഞ് രണ്ടിടത്തായി രണ്ടു പേര്‍ക്കു പരുക്ക്. ചൊവ്വാഴ്ച വൈകുന്നേരം വടകര ചെക്കോട്ടി ബസാറിലുണ്ടായ അപകടത്തില്‍ മുയിപ്പോത്ത് ചങ്ങരോത്ത് കണ്ടി വിജേഷിനാണ് പരുക്കേറ്റത്.

ഇടതു കാല്‍ ഒടിഞ്ഞതു കൊണ്ട് ശസ്ത്രക്രിയ വേണ്ടി വന്നു. തലയ്ക്കും കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. വിജേഷിനെ ആദ്യം വടകര ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പയ്യോളി തെരുവുനായ റോഡിനു കുറുകെ ചാടിയപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് യാത്രക്കാരനായ അധ്യാപകനു പരുക്കേറ്റു. വന്മുഖം കോടിക്കല്‍ എം.യു.പി സ്‌കൂള്‍ അധ്യാപകന്‍ മണിയൂര്‍ എളമ്പിലാട് എരണോത്ത് യൂസഫിനാണ് (40) പരുക്കേറ്റത്. ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോകുമ്പോള്‍ സംസ്ഥാന പാതയില്‍ തച്ചന്‍കുന്ന് ടൗണിനു സമീപമാണ് സംഭവം. യൂസഫ് പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.