ബൈക്ക് അപകടപ്പെട്ട് റോഡില്‍ തെറിച്ചുവീണയാളുടെ ദേഹത്തുകൂടെ ലോറി കയറി; കോഴിക്കോട് നടന്ന അപകടത്തില്‍ ഒരു മരണം, മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്


Advertisement

കോഴിക്കോട്: മലാപ്പറമ്പ് ബൈപാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരുമരണം. തമിഴ്‌നാട് സ്വദേശിയാണ് മരണപ്പെട്ടത്. പ്രോവിഡന്‍സ് കോളജ് റോഡ് ജംക്ഷനു സമീപത്ത് അര്‍ധരാത്രിയോടെയാണ് അപകടം നടന്നത്.

Advertisement

അപകടത്തെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ് ബൈക്ക് യാത്രികന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. ഉടനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മറ്റൊരാള്‍ക്കു ഗുരുതര പരുക്കേറ്റു. ഇയാള്‍ അബോധാവസ്ഥയിലാണ്.

Advertisement

ബൈക്കുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് രണ്ടു പേരും നിലത്തു വീണു. ഇതിനിടെ, ഇതുവഴി പോയ ലോറി തമിഴ്‌നാട് സ്വദേശിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയെന്നാണു പൊലീസ് പറയുന്നത്.

Advertisement

അപകടത്തില്‍പ്പെട്ട ലോറി കോണ്‍ക്രീറ്റ് മിക്‌സിങ് ലോറിയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ലോറിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. പൊലീസ് ഫ്‌ലയിങ് സ്‌ക്വാഡും ചേവായൂര്‍ പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി. വെള്ളിമാടുകുന്നില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേന റോഡ് വെള്ളം ചീറ്റി വൃത്തിയാക്കി.