ചേലിയ പിലാശ്ശേരി അമ്പലത്തിന് സമീപം വലിയ മരം വീണ് ഗതാഗതം തടസപ്പെട്ടു; നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മുറിച്ച് നീക്കി കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)


ചെങ്ങോട്ടുകാവ്: ചേലിയ പിലാശ്ശേരി അമ്പലത്തിനു സമീപം വലിയ മരം മറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് മരം റോഡിനും വൈദ്യുത ലൈനിനും കുറുകെയായി ചെരിഞ്ഞു വീണത്.

വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് ഫയർ ഫോഴ്സ് മരം മുറിച്ച് നീക്കിയത്. വലിയ മരമായതിനാലും വീടിന് മുകളിലേക്ക് വീഴാനുള്ള സാധ്യതയുള്ളതിനാലും ക്രെയിൻ ഉപയോഗിച്ചാണ് മരം നീക്കിയത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പി.കെയുടെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഒമാരായ പി.കെ.ബാബു, മജീദ് എം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇർഷാദ് പി.കെ, ഷിജു ടി.പി, ബിനീഷ് കെ, സിജിത്ത് സി, റിനീഷ് പി.കെ, വിപിൻ, ഹോംഗാർഡുമാരായ ബാലൻ ടി.പി, രാജീവ് വി.ടി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

വീഡിയോ കാണാം: