ഭട്ട് റോഡില്‍ കാറിന് തീപിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് കക്കോടി സ്വദേശി


കോഴിക്കോട്: ഭട്ട് റോഡില്‍ കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു. കക്കോടി കുമാരസ്വാമി സ്വദേശി മോഹന്‍ദാസ് ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു. കോഴിക്കോട് കോര്‍പ്പറേഷനിലെ മുന്‍ ഡ്രൈവറാണ്.

കോഴിക്കോട് ബീച്ചില്‍ നിന്ന് വെങ്ങാലി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം നടന്നത്. തീപടര്‍ന്നതോടെ വാഹനം നിര്‍ത്തിയിരുന്നു. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഡോര്‍ തുറന്നെങ്കിലും സീറ്റ് ബെല്‍റ്റ് അഴിക്കാന്‍ കഴിഞ്ഞില്ല.

തീ ആളിപ്പടര്‍ന്നതോടെ ആര്‍ക്കും അടുക്കാന്‍ പറ്റാത്ത അവസ്ഥയായി. തുടര്‍ന്ന് കാര്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചശേഷമാണ് മൃതദേഹം പുറത്തെടുത്തത്.