കൊങ്ങന്നൂര്‍ ഭഗവതീ ക്ഷേത്രം ശ്രീമദ് ഭാഗവത നവാഹ യജ്ഞം ആരംഭിച്ചു


ചിങ്ങപുരം: കൊങ്ങന്നൂര്‍ ഭഗവതീ ക്ഷേത്രത്തില്‍ ദേവീ ഭാഗവത നവാഹയജ്ഞം ആരംഭിച്ചു. ക്ഷേത്രം തന്ത്രി ഏറാഞ്ചേരി ഇല്ലത്ത് ഹരിഗോവിന്ദന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇന്നലെ വൈകിട്ട് വീരവഞ്ചേരി അയ്യപ്പക്ഷേത്രത്തില്‍ നിന്നും ഗ്രന്ഥഘോഷയാത്രയും ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് കെടാവിളക്ക് ഘോഷയാത്രയും നടന്നു.

യജ്ഞാചാര്യന്‍ ആലച്ചേരി ഹരികൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്ര ഊരാളന്‍ സി.കെ വേണുഗോപാലന്‍ നായര്‍, നവാഹ കമ്മറ്റി ചെയര്‍മാന്‍ ബാബു മാസ്റ്റര്‍ എടക്കുടി, ക്ഷേത്ര സേവാ സമിതി സെക്രട്ടറി പ്രകാശന്‍ വള്ളിയത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

യജ്ഞത്തോടനുബന്ധിച്ച് കലവറ നിറക്കല്‍ ചടങ്ങും ഗണപതി ഹോമം, ലളിത സഹസ്രനാമം, കുമാരി പൂജ, ദമ്പതി പൂജ, ദേവീ സൂക്ത ജപം എന്നിവയും നടത്തപ്പെടുന്നുണ്ട്. മുഴുവന്‍ ഭക്തരും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പങ്കെടുക്കണമെന്നും നവാഹ കമ്മറ്റി ഭാരാവാഹികള്‍ അറിയിച്ചു.