പ്രായപൂര്‍ത്തിയാവാത്ത അഞ്ചോളം വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചെന്ന് പരാതി, താമരശ്ശേരിയില്‍ ബാർബർ ഷോപ്പ് നടത്തിപ്പുകാരൻ പിടിയിൽ


Advertisement

താമരശ്ശേരി: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ താമരശ്ശേരിയില്‍ യുവാവ് പിടിയില്‍. കട്ടിപ്പാറ ചമല്‍ പിട്ടാപ്പള്ളി പി.എം സാബു(44)വിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

Advertisement

ബാര്‍ഷോപ്പ് നടത്തിപ്പുകാരനാണ് പിടിയിലായ സാബു. അഞ്ചോളം വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

Advertisement

വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോക്‌സോ ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisement

Summary: Barber shop operator arrested in Thamarassery for molesting five minor students