ജനകീയാസൂത്രണം പദ്ധതിയില്‍ ഭിന്നശേഷി വിഭാഗത്തിനും വനിതകള്‍ക്കുമുള്ള വാഴക്കന്ന് വിതരണം ചെയ്തു


കൊയിലാണ്ടി: മുന്‍സിപ്പാലിറ്റി ജനകീയാസൂത്രണം പദ്ധതിയില്‍ ഭിന്നശേഷി വിഭാഗത്തിനും വനിതകള്‍ക്കുമുള്ള വാഴക്കന്ന് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര ടീച്ചറുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് നിര്‍വഹിച്ചു.

കൃഷിഭവന്നില്‍ നടന്ന ചടങ്ങിന് വാര്‍ഡ് കൗണ്‍സിലര്‍മാരായ പ്രജിഷ, സുധ മനോഹരി, രത്‌നവല്ലി ടീച്ചര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, വിവിധ പാടശേഖര സമിതി അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. കൃഷി ഓഫീസര്‍ പി.വിദ്യ സ്വാഗതവും കൃഷി അസിസ്റ്റന്റ് ജിജിന്‍.എം നന്ദിയും പറഞ്ഞു.