വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര പോകാം; കക്കയത്തെ നിരോധനം നീക്കി


കോഴിക്കോട്: ജില്ലയിൽ മഴക്കാല മുന്നറിയിപ്പിന്റെ ഭാഗമായി ദുരന്തങ്ങളും, അപകടങ്ങളും ഒഴിവാക്കുന്നതിനായി ഹൈഡൽ ടൂറിസത്തിനും ക്വാറികളുടെ പ്രവർത്തനത്തിനും എല്ലാത്തരം മണ്ണെടുപ്പിനും ഏർപ്പെടുത്തിയ നിരോധനം മഴ മുന്നറിയിപ്പ് ഒഴിവായ സാഹചര്യത്തിൽ നീക്കം ചെയ്തതായി ജില്ലാ കലക്ടർ എ ഗീത അറിയിച്ചു.

ഉത്തരവ് പിൻവലിച്ചെങ്കിലും ജലാശയങ്ങളിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം. മഴ കനത്താൽ നിരോധന ഉത്തരവ് വീണ്ടും ഏർപ്പെടുത്തേണ്ടി വരുമെന്നും കലക്ടർ അറിയിച്ചു.

കനത്ത മഴയും വെള്ളപ്പൊക്ക അപകട സാധ്യതയും കണക്കിലെടുത്താണ് കക്കയം ഉൾപ്പെടെ ജില്ലയിലെ ഹെെഡൽ ടൂറിസം കേന്ദ്രങ്ങളിലേക്ക് നിരോധനം ഏർപ്പെടുത്തിയത്.