ബാലുശ്ശേരിയിൽ വീണ്ടും കഞ്ചാവ് വേട്ട; വിൽപ്പനയ്ക്കായെത്തിച്ച കഞ്ചാവുമായി പനങ്ങാട് സ്വദേശി പിടിയിൽ


Advertisement

ബാലുശ്ശേരി: വിൽപ്പനയ്ക്കായെത്തിച്ച കഞ്ചാവുമായി പനങ്ങാടി സ്വദേശിയായ മധ്യവയസ്കനെ ബാലുശ്ശേരി പോലീസ് പിടികൂടി. പനങ്ങാട് മണവയൽ ബൈജു (43) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 63.9 ഗ്രാം കഞ്ചാവ് പിടികൂടി.

Advertisement

ഇന്ന് വൈകിട്ട് ആറ് മണിക്ക് വട്ടോളി കിനാലൂർ റോഡിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് ബെെജു പിടിയിലായത്. മോട്ടോർ സൈക്കിളിലാണ് ഇയാൾ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ബെെജു കഞ്ചാവു വില്പനക്കാരനാണെന്ന് പോലീസ് പറഞ്ഞു. ബാലുശേരി എസ്.ഐ റഫീഖ് പിയും പാർട്ടിയുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Advertisement

ചെറിയ പാക്കറ്റുകളിലാക്കി സ്കൂൾ വിദ്യാർഥികൾക്കും യുവാക്കൾക്കുമാണ് ബൈജു കഞ്ചാവ് നൽകിയിരുന്നത്. ഇയാളുടെ പേരിൽ മയക്കുമരുന്ന് ബന്ധപ്പെട്ട് മുമ്പും കേസുകൾ ഉണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. ബാലുശ്ശേരി വട്ടോളി കിനാലൂർ പ്രദേശങ്ങളിൽ ബൈജുവിനെ കുറച്ചുകാലമായി കഞ്ചാവ് വിതരണം ചെയ്യുന്നെന്ന വിവിരം പോലീസിന് ലഭിച്ചിരുന്നു. ഇയാളെ പിടിക്കാൻ ബാലുശേരി പോലീസ് കുറച്ചു കാലമായി ശ്രമിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് പ്രതി പിടിക്കപ്പെട്ടത്.

Advertisement

പ്രതിയെ തുടർ നടപടികൾക്കായി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. എസ്ഐ യെ കൂടാതെ ഏ.എസ്.ഐ മുഹമ്മദ് പുതുശ്ശേരി, എസ്.സി പി.ഒ.അബ്ദുൽ കരീം, സി.പി.ഒ രാകേഷ് എന്നിവരും ഉണ്ടായിരുന്നു.

Summary: Balusseri police arrested Panangad native with ganja