ബാലുശ്ശേരി ബാപ്പുജി ട്രസ്റ്റിന്റെ മഹാത്മാ പുരസ്‌കാരം ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്


Advertisement

കൊയിലാണ്ടി: ബാലുശ്ശേരി ബാപ്പുജി ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ മഹാത്മാ പുരസ്‌ക്കാരം ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണന്. 10,001 രൂപയും ഗാന്ധി ശില്പവും പ്രശസ്തിപത്രവും ഉള്‍പെടുന്നതാണ് പുരസ്‌ക്കാരം.

Advertisement

ഗാന്ധിയനും കേരള മദ്യനിരോധനസമിതി സംസ്ഥാന പ്രസിഡന്റുമാണ്. ബാലുശ്ശേരിയില്‍ ഒക്ടോബര്‍ രണ്ടാം വാരം പുരസ്‌കാര സമര്‍പ്പണം നടക്കുമെന്ന് ബാപ്പുജി ട്രസ്റ്റ് ചെയര്‍മാന്‍ ടി.പി. ബാബുരാജ്, കണ്‍വീനര്‍ എന്‍.പ്രഭാകരന്‍, ട്രഷറര്‍ രാജന്‍ എന്നിവര്‍ പറഞ്ഞു.

Advertisement
Advertisement