തീരം ഭക്തിസാന്ദ്രം; മൂടാടി ഉരുപുണ്യകാവിൽ ബലിതർപ്പണം നടത്താൻ ഒഴുകിയെത്തിയത് ആയിരങ്ങൾ (ചിത്രങ്ങൾ കാണാം)


കൊയിലാണ്ടി: ആയിരങ്ങൾ എത്തി, ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ മൂടാടി. ഇന്ന് തുലാമാസ ബലി തർപ്പണത്തിനായാണ് മൂടാടി ഉരുപുണ്യകാവിൽ ഭക്തർ എത്തിയത്. ഉരുപണ്യകാവ് കടലിലെ തിരകളും കടലിലെ വായുവും വരെ ഭക്തി സാന്ദ്രമായ നിമിഷങ്ങളിൽ പൂര്‍വികരെ സ്മരിച്ച് ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജം നേടാനായി ഉരുപുണ്യകാവ് ദുര്‍ഗാ-ഭഗവതി ക്ഷേത്രത്തിലേക്ക് ജനങ്ങൾ ഒഴുകിയെത്തി.

പിതൃമോക്ഷ പുണ്യം തേടി പുലർച്ചെ മുതൽ ആളുകൾ ക്ഷേത്രത്തിൽ എത്തി തുടങ്ങി. ആയിരകണക്കിനാളുകൾ ബലിതർപ്പണം നടത്തി.

കൊയിലാണ്ടി ഉപ്പാലക്കണ്ടി ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ബലിതർപ്പണത്തിനും ആയിരങ്ങൾ എത്തി. ഹാർബറിനു സമീപം ആണ് ബലിതർപ്പണത്തിനായി ഇടം ഒരുക്കിയത്.

ജോണി എംപീസ് പകർത്തിയ ചിത്രങ്ങൾ കാണാം: