ബാലസംഘം പയ്യോളി ഏരിയ വേനല്‍തുമ്പി പരിശീലന ക്യാമ്പ് ഇരിങ്ങല്‍ ഈസ്റ്റ് എല്‍.പി സ്‌കൂളില്‍


Advertisement

പയ്യോളി: ബാലസംഘം പയ്യോളി ഏരിയ വേനല്‍ തുമ്പി പരിശീലന ക്യാമ്പ് ഇരിങ്ങല്‍ ഈസ്റ്റ് സ്‌ക്കൂളില്‍ നടന്നു. സി.പി.എം പയ്യോളി ഏരിയാ സെക്രട്ടറി എം.പി ഷിബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കണ്‍വീനര്‍ ടി.അരവിന്ദാക്ഷന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഏരിയ പ്രസിഡണ്ട് ആര്യനന്ദ അധ്യക്ഷത വഹിച്ചു.

Advertisement

ഏരിയ കണ്‍വീനര്‍ ടി.ഷീബ, ഏരിയ കമ്മറ്റി അംഗം ദില്‍ജിത്ത്.ജി.കെ, സ്വാഗതസംഘം ചെയര്‍മാന്‍ പി.ഷാജി, പി.എം വേണുഗോപാലന്‍, എന്‍.ടി.അബ്ദുറഹിമാന്‍, ഏരിയ കോഡിനേറ്റര്‍ എ.കെ വൈശാഖ്, ക്യാമ്പ് ഡയറക്ടര്‍ രജീഷ് കണ്ണമ്പത്ത് എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി തേജു സുനില്‍ നന്ദി പറഞ്ഞു.

Advertisement

സംസ്ഥാന കമ്മറ്റി അംഗം അമൃത് വിജീഷ്, സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ മീര ദര്‍ശക്, സംസ്ഥാന കമ്മറ്റി അംഗം പി.ശ്രീദേവ്, ജില്ല ജോയിന്റ് സെക്രട്ടറി സാനിക കക്കോടി തുടങ്ങിയര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.

Advertisement

Summary: Balasangham Payyoli Area Summer Thumbi Training Camp at Iringal East LP School