കോഴിക്കോട് സ്വദേശികളായ ബേക്കറി ഉടമകൾ കോയമ്പത്തൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഒരാൾ കഴുത്തറുത്ത നിലയിൽ


Advertisement

കോയമ്പത്തൂർ: മലയാളികളായ ബേക്കറി ഉടമകളെ കോയമ്പത്തൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ്‌ (51), മഹേഷ്‌ (48) എന്നിവരെയാണ് വിശ്വനാഥപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഹേഷിനെ കഴുത്തറുത്ത നിലയിലും ജയരാജിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

Advertisement

ഇരുവരും കോയമ്പത്തൂരില്‍ ബേക്കറി നടത്തുകയാണ്. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപം തുടിയല്ലൂരിലാണ് ബേക്കറി നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം ബേക്കറി തുറക്കാതെ വന്നതോടെ പ്രദേശവാസികൾ ഉച്ചയോടെ വിശ്വനാഥപുരത്തെ വീട്ടിൽ അന്വേഷിച്ചെത്തിയിരുന്നു. അപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisement

സംഭവത്തില്‍ തുടിയല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരും അവിവാഹിതരാണ്. മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Advertisement

Description: Bakery owners from Kozhikode found dead under mysterious circumstances in Coimbatore