തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കരുത്, സ്റ്ററോള്‍ വെട്ടിച്ചുരുക്കാനുള്ള ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിഷേധിച്ചു


Advertisement

കൊയിലാണ്ടി: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കരുതെന്നാവശ്യപ്പെട്ട് ചേമഞ്ചേരി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും, തൊഴിലുറപ്പ് തൊഴിലാളികളുമാണ് പ്രതിഷേധ കുട്ടായ്മയില്‍ സംഘടിച്ചത്.

Advertisement

മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക, മസ്റ്ററോള്‍ വെട്ടിച്ചുരുക്കാനുള്ള ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ കൂട്ടായിമ നടന്നത്. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടത്തിയ പ്രക്ഷോഭം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .ബാബുരാജ് ഉദ്ഘാടനം ചെയ്തു.

Advertisement

ഗ്രാമ പഞ്ചാത്തംഗം വിജയന്‍ കണ്ണഞ്ചേരി അധ്യക്ഷനായി. ഒപ്പ് ശേഖരണം സതി കിഴക്കയില്‍ ഏറ്റ് വാങ്ങി. സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.കെ.അബ്ദുള്‍ ഹാരിസ്, അതുല്യ ബൈജു എന്നിവര്‍ സംസാരിച്ചു.

Advertisement

summary: ayyankali thozhilurapp labours gram at Chemanchery  panchayat office