അയനിക്കാട് നാല് കാറുകള്‍ അപകടത്തില്‍പ്പെട്ടു; ഒരാള്‍ക്ക് പരിക്ക്


Advertisement

പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് നാല് കാറുകള്‍ അപകടത്തില്‍പ്പെട്ടു. 24ാം മൈലില്‍ എം.എല്‍.പി സ്‌കൂളിന് സമീപം ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം.

Advertisement

അപകടത്തില്‍ കാര്‍ യാത്രികയായ സ്ത്രീയ്ക്ക് പരിക്കുണ്ട്. എം.എല്‍.പി സ്‌കൂളിന് മുന്നിലായി ദേശീയപാതയില്‍ നിന്നും സര്‍വ്വീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഇടുങ്ങിയ ഇറക്കത്തിലാണ് അപകടമുണ്ടായത്.

Advertisement

വടകര ഭാഗത്തേക്ക് പോകുകയായിരുന്നു കാറുകള്‍. മുന്നിലെ കാര്‍ പെട്ടെന്ന് നിര്‍ത്തിയത് കാണാതെ പിന്നാലെയെത്തിയ കാറുകള്‍ പിറകില്‍ ഇടിക്കുകയായിരുന്നു.

Advertisement