അയനിക്കാട് കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് പരിക്ക്


Advertisement

പയ്യോളി: പയ്യോളി കൊളാവിപ്പാലം റോഡില്‍ അയനിക്കാട് വിദ്യാനികേതന്‍ സ്‌കൂളിന് സമീപം കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്. കോട്ടക്കല്‍ ചൂളപ്പറമ്പത്ത് സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്.

Advertisement

ബുധനാഴ്ച്ച രാവിലെ 11.30 യോടെയാണ് അപകടം. കോട്ടക്കലില്‍ നിന്നും പയ്യോളിയിലേക്ക് വരുന്നതിനിടെ വിദ്യാനികേതന് വടക്കുഭാഗത്തെ റോഡിലെ വളവില്‍ വെച്ച് എതിരേ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

Advertisement

ഇടിയുടെ ആഘാതത്തില്‍ കാറിനടിയിലേക്ക് തെറിച്ചുവീണ യുവാവിനെ ഓടിയെത്തിയ ആളുകള്‍ ചേര്‍ന്ന് പുറത്തെടുക്കുകയായിരുന്നു. സ്‌കൂട്ടര്‍ പൂര്‍ണമായി തകര്‍ന്നു.

Advertisement

പരിക്കേറ്റ യുവാവിനെ പയ്യോളിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.