കുടുംബസംഗമവും ജില്ലാ സമ്മേളനവും കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച് ഓട്ടോമൊബൈല്‍സ് സ്‌പെയര്‍പാര്‍ട്‌സ് റീട്ടെയിലെസ് അസോസിയേഷന്‍
കൊയിലാണ്ടി: ഓട്ടോമൊബൈല്‍സ് സ്‌പെയര്‍പാര്‍ട്‌സ് റീട്ടെയിലെസ് അസോസിയേഷന്റെ കോഴിക്കോട് ജില്ലാ സമ്മേളനവും കുടുംബ സംഗമവും കൊയിലാണ്ടിയില്‍ വച്ച് നടന്നു. ഇ.എം.എസ് മെമ്മോറിയല്‍ ഹാളില്‍ വച്ച് നടന്ന പരിപാടി എം.എല്‍.എ കാനത്തില്‍ ജമീല സമ്മേളനം ഉദ്ഘാടനം ചെയ്തു.
സ്റ്റേറ്റ് പ്രസിഡണ്ട് ബിജു പൂപ്പത്ത് പതാക ഉയര്‍ത്തി. സമ്മേളനത്തോടനുബന്ധിച്ചുള്ള കുടുംബ സംഗമത്തില്‍ സ്റ്റേറ്റ് പ്രസിഡണ്ട് ബിജു പൂപ്പത്ത് മുഖ്യപ്രഭാഷണം നടത്തി. വ്യാപാര മേഖല നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റിയും പ്രയാസങ്ങളെപ്പറ്റിയും എം.എല്‍.എ സമ്മേളനത്തില്‍ പ്രതിപാദിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന ‘സ്‌പെയര്‍ എക്‌സ്‌പോ 2024’ സംസ്ഥാന സെക്രട്ടറി ബിജു പാര്‍ട്സ്ലാന്‍ഡ് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ. സത്യന്‍, സംഘടനയുടെ സ്റ്റേറ്റ് പ്രസിഡണ്ട് ബിജു പൂപ്പത്ത്, സ്റ്റേറ്റ് സെക്രട്ടറി ബിജു പാര്‍ട്‌സ് ലാന്‍ഡ്, സംസ്ഥാന ട്രഷറര്‍ ലത്തീഫ് ഹാഷിം രക്ഷാധികാരി രാജേഷ് പാല തുടങ്ങിയ സംഘടനയുടെ മുതിര്‍ന്ന നേതാക്കളും സമീപ ജില്ലകളിലെ പ്രസിഡണ്ട് സെക്രട്ടറിമാരും സമ്മേളനത്തില്‍ പങ്കെടുത്തു.
സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ ശ്രീനിവാസന്‍ സ്വാഗതം പറഞ്ഞു. ഐഡന്റിറ്റി കാര്‍ഡ് വിതരണം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് നിര്‍വഹിച്ചു. അംഗങ്ങള്‍ക്കുള്ള ലാബ് ഡിസ്‌കൗണ്ട് കാര്‍ഡ് വിതരണം മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ. സത്യന്‍ നിര്‍വഹിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്ത ആശംസകള്‍ അറിയിച്ചു.