ഓട്ടോ ബൈക്കിലിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന നടുവണ്ണൂര്‍ സ്വദേശി മരിച്ചു
നടുവണ്ണൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടുവണ്ണൂര്‍ സ്വദേശി മരിച്ചു. കരിമ്പാപ്പൊയിലിലെ നെടൂളി ആലി ഹാജിയാണ് മരിച്ചത്. എഴുപത്തിയാറ് വയസായിരുന്നു.
വെള്ളിയാഴ്ച രാവിലെ കൂമുള്ളിയിലായിരുന്നു അപകടം. ഒട്ടോ ആലി ഹാജി സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം.
ലൗലി ട്രാന്‍സ്‌പോര്‍ട്ട് ഉടമയും കരുമ്പാപ്പൊയില്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുന്‍ സെക്രട്ടറിയുമായിരുന്നു.
ഭാര്യ: നബീസ. മക്കള്‍: സാജിത, സജീന, സീനത്ത്, ഷാഫി (ഖത്തര്‍). മരുമക്കള്‍: ഇബ്രാഹിം, നാസര്‍, റഫീക്ക്, സര്‍ണിയ. സഹോദരങ്ങള്‍: അമ്മോട്ടി, ഫാത്തിമ, പരേതരായ മൊയ്തി, ഹസ്സന്‍, അബ്ദുള്ള.
Summary: Auto bike accident; A native of Naduvannur who was undergoing treatment died