Saranya KV

Total 566 Posts

കാരയാട് കാളിയത്ത് മുക്ക്‌ അടൂളൻ ചാലിൽ എ.സി അബ്ദുള്ള അന്തരിച്ചു

കാരയാട്: കാളിയത്ത് മുക്ക്‌ അടൂളൻ ചാലിൽ എ.സി അബ്ദുള്ള അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ഷമീമ, സുഹറ, സജീർ. മരുമക്കൾ: മുഹമ്മദ് (അപ്പോളോ ), നൗഷാദ്, മൊഹ്സിന (ഇരിങ്ങത്ത്). സഹോദരങ്ങൾ: ആമിന, പരേതനായ മൂസ, അമ്മത്, ഫാത്തിമ, അസൈയിനാർ ( എ.സി ഗ്ലാസ് മാർട്ട് പേരാമ്പ്ര).

കെഎസ്എസ്പിഎ കോഴിക്കോട് ജില്ലാ സമ്മേളനം; കൊയിലാണ്ടിയിൽ വിളംബര ജാഥ

കൊയിലാണ്ടി: കെഎസ്എസ്പിഎ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടിയിൽ വിളംബര ജാഥ സംഘടിപ്പിച്ചു. സികെജി സെന്ററിനടുത്ത് നിന്നാരംഭിച്ച പ്രകടനം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ബസ് സ്റ്റാന്റ് പരിസരം മാർക്കറ്റ് വഴി ബപ്പൻ കാട്ടിൽ സമാപിച്ചു. വൈസ് പ്രസിഡന്റ് പി.എം അബ്ദുറഹ്മാൻ, ജില്ലാ പ്രസിഡന്റ് കെ.സി ഗോപാലൻ മാസ്റ്റർ, ബ്ലോക്ക്‌ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് മുരളി തൊറോത്ത്, സംസ്ഥാനകമ്മറ്റി

മുചുകുന്ന് മേലയാടത്ത് ചീക്കിലോട്കണ്ടി ദാമോദരൻ അന്തരിച്ചു

മുചുകുന്ന്: മേലയാടത്ത് താമസിക്കുന്ന ചീക്കിലോട്കണ്ടി ദാമോദരൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: ജാനകി. മക്കൾ: അനൂപ്, അഞ്ജുഷ. മരുമകൻ: ഷിജു കിഴക്കെതാഴ, പള്ളിക്കര. സഞ്ചയനം: ശനിയാഴ്ച.

ദേശസേവാസമിതി സ്ഥാപക അംഗം ടി.പി ശ്രീധരന്റെ ചരമവാര്‍ഷികത്തില്‍ വിപുലമായ പരിപാടികളുമായി കൊളക്കാട് ദേശസേവാ സമിതി

കൊളക്കാട്: ദേശസേവാസമിതി സ്ഥാപക അംഗവും പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന ടി.പി ശ്രീധരന്റെ പന്ത്രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ലതിക ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.പി ശ്രീധരൻ സ്മാരക ജീവകാരുണ്യ നിധി വാർഡ് മെമ്പർക്ക് കൈമാറി. സി.ഉദയൻ അനുസ്മരണ പ്രഭാഷണം നടത്തി. കോഴിക്കോട് ആകാശവാണി അസിസ്റ്റൻറ്

കീഴരിയൂർ നടുവത്തൂര്‍ കളങ്കോളി മീത്തൽ കെ.എം ബാലൻ അന്തരിച്ചു

കീഴരിയൂർ: നടുവത്തൂര്‍ കളങ്കോളി മീത്തൽ കെ.എം ബാലൻ അന്തരിച്ചു. അമ്പത്തിയേഴ് വയസായിരുന്നു. നടുവത്തൂര്‍ റേഷൻ ഷാപ്പ് സെയിൽസ്മാനായിരുന്നു. ഭാര്യ: രമണി. മക്കൾ: അബിൻ ലാൽ, അഭിനവ്, ആര്യ നന്ദ. സഹോദരങ്ങൾ: നാരായണൻ, രാധ, പരേതരായ കുഞ്ഞിക്കേളപ്പൻ, വാസു. സഞ്ചയനം: ശനിയാഴ്ച.

ആദ്യം ലാത്തി വീശി, പിന്നാലെ ബൂട്ടുകൊണ്ട് കഴുത്തില്‍ ആഞ്ഞുചവിട്ടി; പയ്യോളി സ്വദേശിയായ യുവാവിനെ പുതുവത്സരാഘോഷ പരിപാടിക്കിടയില്‍ പോലീസ് മര്‍ദ്ദിച്ചതായി പരാതി

പയ്യോളി: വയനാട് ബോബി ചെമ്മണ്ണൂരിന്റെ പുതുവത്സരാഘോഷ പരിപാടിക്കിടയില്‍ യുവാവിനെ പോലീസ് തല്ലിച്ചതച്ചതായി പരാതി. പയ്യോളി കൊളാരിത്താഴ റഹീമിന്റെ മകന്‍ മുഹമ്മദ് ജാസിഫിനാണ്‌ മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ജാസിഫിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി മേപ്പാടിയില്‍ ജ്വല്ലറി ഗ്രൂപ്പായ ബോബി ചെമ്മണ്ണൂര്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് സംഭവം. സംഗീത പരിപാടി നടന്ന വേദിക്കരികില്‍ വച്ച്

പൂക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് ഗുരുതര പരിക്ക്‌

ചേമഞ്ചേരി: പൂക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 7മണിയോടെ പൂക്കാട് പഴയ രജിസ്റ്റര്‍ ഓഫീസിന് (ക്വിറ്റ് ഇന്ത്യാ സ്മാരകം) മുന്‍വശത്താണ് അപകടം നടന്നത്. മുന്‍വശത്ത് നിന്നും വന്ന ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.  

‘സാംസ്കാരിക പ്രവർത്തനം ഒഴുക്കിനെതിരായ കുതിപ്പ്‌, അതിന് ഒഴിവുകാലമില്ല’; കീഴരിയൂര്‍ സംസ്‌കൃതിയുടെ ദശവാര്‍ഷിക വേദിയില്‍ പി.ആര്‍ നാഥന്‍

കീഴരിയൂർ: ‘സാംസ്കാരിക പ്രവർത്തനം ഒഴുക്കിനെതിരായ കുതിപ്പാണെന്നും, അതിന് ഒഴിവുകാലമില്ലെന്നും കഥാകൃത്ത്‌ പി.ആർ നാഥൻ. കീഴരിയൂർ സംസ്കൃതിയുടെ ദശവാർഷികം ‘സർഗ്ഗസന്ധ്യ 2023’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കൃതി പ്രസിഡന്റ് ടി.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. കവി മോഹനൻ നടുവത്തുർ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഐ.സജീവൻ, അനിൽ കുമാർ ചുക്കോത്ത്, പെൺമ പ്രസിഡന്റ് ഇ.പി വത്സല,

മന്ദമംഗലം സിൽക്ക് ബസാറിൽ എട്ടുകണ്ടത്തിൽ ദേവകി അന്തരിച്ചു

കൊയിലാണ്ടി: മന്ദമംഗലം സിൽക്ക് ബസാറിൽ എട്ടുകണ്ടത്തിൽ ദേവകി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്‌: പരേതനായ എട്ടു കണ്ടത്തിൽ കുഞ്ഞിക്കണ്ണന്‍. മക്കൾ: ശോഭന, പരേതനായ രാഘവൻ, ലതിക, സുരേഷ്, ബൈജു. മരുമക്കൾ: പരേതനായ അശോകൻ (അത്തോളി), പരേതനായ സുരേഷ് ബാബു (ഫറോക്ക്), സ്വർണ്ണ, ശൈലജ, വിജിന. സഹോദരൻ: കിട്ടൻ. സഞ്ചയനം: ശനിയാഴ്ച.

കപ്പ ബിരിയാണി, നാടന്‍പുഴുക്ക്, ദോശകള്‍, നാടന്‍ രുചികളുമായി സര്‍ഗാലയയിലെ പെണ്ണുങ്ങളുടെ ഫുഡ്‌കോര്‍ട്ട്; രുചി പരീക്ഷണങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ കാത്ത് ഉസ്ബക്കിസ്ഥാന്‍ സ്വദേശിനിയും

ജിന്‍സി ബാലകൃഷ്ണന്‍ ഇരിങ്ങല്‍: വീടുകളിലെ അടുക്കള കാര്യങ്ങള്‍ നോക്കുന്നത് ഏതാണ്ട് എല്ലായിടത്തും സ്ത്രീകളുടെ ചുമതലയാണെങ്കിലും പൊതുപരിപാടികള്‍ വരുമ്പോള്‍ അക്കാര്യം നിറവേറ്റുന്നത് ഒട്ടുമിക്കപ്പോഴും ആണുങ്ങളാണ്. കലോത്സവത്തിലാണെങ്കിലും കല്ല്യാണ വീടുകളിലാണെങ്കിലും വെക്കുന്നതും വിളമ്പുന്നതുമെല്ലാം പുരുഷന്മാരാണ്. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കാളികളാവുന്ന ഇരിങ്ങല്‍ സര്‍ഗാലയ അന്താരാഷ്ട്ര കരകൗശലമേളയുടെ കാര്യത്തില്‍ ഈ പതിവ് ഇല്ല. ഇവിടെ സ്ത്രീകള്‍, പ്രത്യേകിച്ച് ഇരിങ്ങലിലും പരിസര