Saranya KV
മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം; ഗാന്ധിസ്മൃതി സായാഹ്നം സംഘടിപ്പിച്ച് കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയം
കീഴരിയൂർ: വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ സംഘടിപ്പിച്ച ഗാന്ധിസ്മൃതി സായാഹ്നം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം സുനിൽ ഉദ്ഘാടനം ചെയ്തു. വള്ളത്തോൾ ഗ്രന്ഥാലയം പ്രസിഡന്റ് സി.എം വിനോദ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.പി സദാനന്ദൻ, സി.കെ ബാലകൃഷ്ണൻ, ഡെലീഷ് ബി. പി, ശ്രീജിത്ത്, ഷൈമ മോൾ, സഫീറ വി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വ്യോമസേനയിൽ അഗ്നിവീർവായു തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം; വിശദമായി അറിയാം
അഗ്നിപഥ് സ്കീമിൽ ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു തസ്തികയിലേക്ക് അവിവാഹിതരായ സ്ത്രീ, പുരുഷന്മാർക്ക് ഓൺലൈനായി അപേക്ഷിക്കാം. ജനുവരി 17 ന് ആരംഭിച്ച ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി ആറു വരെ ഉണ്ട്. മാർച്ച് 17 നാണ് ഓൺലൈൻ പരീക്ഷ. 2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനുമിടയിൽ ജനിച്ച, യോഗ്യതയുള്ള പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികൾ ആണ് അപേക്ഷിക്കേണ്ടത്. മുഴുവൻ വിശദാംശങ്ങളും
‘ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും തയ്യാറാവുക’; കൊയിലാണ്ടിയില്‍ ഇന്ത്യൻ ലോയേർസ് കോൺഗ്രസ്സിൻ്റെ അഭിമുഖ്യത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
കൊയിലാണ്ടി: ഇന്ത്യൻ ലോയേർസ് കോൺഗ്രസ്സിൻ്റെ അഭിമുഖ്യത്തിൽ കൊയിലാണ്ടിയില്‍ മഹാത്മ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഇന്ത്യയുടെ ഭരണഘടന സംവിധാനം തകർക്കപ്പെടുമ്പോൾ ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുവാന്‍ ഗാന്ധിജി രക്തസാക്ഷിത്വ ദിനത്തിൽ എല്ലാവരും തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് അഡ്വ പി.ടി ഉമേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.വിജയൻ മുഖ്യ പ്രഭാക്ഷണം നടത്തി. അഡ്വ കെ.അശോകൻ, അസ്വ
കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്‌സ് നിയമനം; വിശദമായി അറിയാം
കക്കോടി: കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ഒരു മാസത്തേക്കാണ് നിയമനം. ബി എസ് സി നഴ്സിംഗ് ജി എൻ എം യോഗ്യതയും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി രണ്ടിന് പകൽ 12 മണിക്ക് കക്കോടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ
നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: മരുതോങ്കര സ്വദേശിയായ പ്രതിക്ക് 111 വര്‍ഷം കഠിന തടവ് വിധിച്ച് നാദാപുരം സ്‌പെഷ്യല്‍ കോടതി
നാദാപുരം: നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 111 വര്‍ഷം കഠിന തടവ്. മരുതോങ്കര അടുക്കത്തു സ്വദേശി വെട്ടോറമല്‍ അബ്ദുല്‍ നാസറെയാണ് (62) നാദാപുരം പോക്സോ കോടതി ശിക്ഷിച്ചത്. പോക്സോ കോടതി ജഡ്ജി എം സുഹൈബാണ് ശിക്ഷ വിധച്ചത്. 2021 ഡിംസബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്രിസ്മസ് അവധിക്ക് പെണ്‍കുട്ടി ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ്
ഒരു വര്‍ഷം നീണ്ടു നിന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍, എല്ലാത്തിനും കൂടെ നിന്ന പ്രദേശവാസികള്‍; ചെങ്ങോട്ടുകാവ് ഇനി മാലിന്യമുക്ത ഗ്രാമപഞ്ചായത്ത്
കൊയിലാണ്ടി: ഒരു വര്‍ഷത്തെ നിരന്തമായ ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ മാലിന്യമുക്ത പഞ്ചായത്തായി മാറി ചെങ്ങോട്ടുകാവ്. മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി 2023 മാര്‍ച്ച് മാസത്തിലാണ് പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിലിന്റെ നേതൃത്വത്തില്‍ മൂന്ന് ഘട്ടങ്ങളിലായി ജനകീയ പങ്കാളിത്തത്തോടെയായിരുന്നു പ്രവര്‍ത്തനങ്ങള്‍. ആദ്യ ഘട്ടത്തില്‍ അജൈവ മാലിന്യ ശേഖരത്തിനായി പതിനേഴു വാര്‍ഡുകളിലായി മിനി
ഇനി യാത്രകള്‍ എളുപ്പം; മേപ്പയൂർ വിളയാട്ടൂർ ജി എൽ പി സ്കൂൾ ചെമ്പക മുക്ക് റോഡ് നാടിന് സമര്‍പ്പിച്ചു
മേപ്പയൂർ: പുതുതായി നിര്‍മ്മിച്ച വിളയാട്ടൂർ ജി എൽ പി സ്കൂൾ ചെമ്പക മുക്ക് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ നിർവഹിച്ചു. മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ അധ്യക്ഷത വഹിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചരലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിര്‍മ്മാണം
സൈരി തിരുവങ്ങൂർ സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം
കൊയിലാണ്ടി: തിരുവങ്ങൂര്‍ സൈരി ഗ്രന്ഥാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം. സമ്മേളനം ഫോക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ.കോയ കാപ്പാട് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സൈരി സ്ഥാപക അംഗങ്ങളായ കൊളോത്ത് രാഘവന്‍, ടി.പി പത്മനാഭന്‍, അശോകന്‍ കോട്ട് എന്നിവരെ ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി
ജീവിതശൈലി രോഗങ്ങളെ തിരിച്ചറിയാം പ്രതിരോധിക്കാം; കൊയിലാണ്ടി നഗരസഭ പതിനേഴാം വാര്‍ഡില്‍ ജീവതാളം-സുകൃതം-ജീവിതം ആരോഗ്യമേള
കൊയിലാണ്ടി: നഗരസഭ പതിനേഴാം വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതിയുടെയും കൊയിലാണ്ടി സഹകരണ നീതി ലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ വാര്‍ഡില്‍ ‘ജീവതാളം-സുകൃതം-ജീവിതം’ ആരോഗ്യമേള സംഘടിപ്പിച്ചു. കുറുവങ്ങാട് ജനകീയ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. തിരുവങ്ങൂർ സി.എച്ച്.സി കൊയിലാണ്ടി സെക്ഷൻ എച്ച് ഐ ബിന്ദുകല സ്വാഗതം പറഞ്ഞു. വാർഡ്
സൈകതം 2024; നൊച്ചാട് പഞ്ചായത്തില്‍ പ്രവാസി ലീഗ് സംഗമം
നൊച്ചാട്: സൈകതം 2024 ക്യാമ്പയിന്റെ ഭാഗമായി നൊച്ചാട് പഞ്ചായത്ത് പ്രവാസി ലീഗ് സംഗമം നടത്തി. പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഹമ്മദ് കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ നാസർ അധ്യക്ഷത വഹിച്ചു. ഇക്ബാൽ തുറയൂർ മുഖ്യപ്രഭാഷണം നടത്തി. എസ്.കെ അസൈനാർ മാസ്റ്റർ, ടി.കെ ഇബ്രാഹിം, ചേറമ്പറ്റ മമ്മു, ഹമീദ് എം.ടി, ഹാരിസ്