Saranya KV

Total 566 Posts

പയ്യോളി തച്ചൻകുന്ന് സ്വദേശി ദുബായില്‍ അന്തരിച്ചു

പയ്യോളി: പയ്യോളി സ്വദേശി ദുബായില്‍ അന്തരിച്ചു. തച്ചൻകുന്ന് ആയഞ്ചേരിക്കണ്ടി മുബാറക് ആണ് മരിച്ചത്‌. അൻപത്തിമൂന്ന് വയസായിരുന്നു. രണ്ട് ദിവസം മുമ്പ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ദുബായില്‍ ബസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഉപ്പ: ചെത്തിൽ  അസൈനാർ ഹാജി. ഉമ്മ: പരേതയായ ഖദീജ ഹജ്ജുമ്മ. ഭാര്യ: നജിയ ടീച്ചർ (മേപ്പയ്യൂർ ഗവ.

‘ഉമ്മൻചാണ്ടി തലമുറകളെ പ്രചോദിപ്പിച്ച് ജനഹൃദയം കീഴടക്കിയ നേതാവ്’; മേപ്പയൂരില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ കല്പറ്റ നാരായണൻ

മേപ്പയൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തലമുറകളെ പ്രചോദിപ്പിച്ച് ജനഹൃദയം കീഴടക്കിയ നേതാവാണെന്ന് പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ. മേപ്പയ്യൂർ ബ്ലോക്ക്‌ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഇതിഹാസ ജീവിതത്തിൻ്റെ ഓർമ എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത കാലത്ത് അദ്ദേഹത്തെ ഇകഴ്ത്തിയവർ മരണാനന്തരം പുകഴ്ത്തുന്നത് കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലോക്ക്‌ പ്രസിഡണ്ട്

സെക്രട്ടറി പി.താജുദ്ദീൻ, പ്രസിഡണ്ട്‌ ടി.പി അമൽരാജ്‌; എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ നേതൃത്വത്തെ ഇനി ഇവര്‍ നയിക്കും

വടകര: എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ നേതൃത്വത്തിന് പുതിയ സാരഥികൾ. സെക്രട്ടറിയായി പി.താജുദ്ദീനെ തെരഞ്ഞെടുത്തു. ടി.പി അമൽരാജിനെയാണ് പ്രസിഡണ്ടായി തെരഞ്ഞെ‌ടുത്തത്.  അഴിയൂരിൽ നടന്ന എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഷംസ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ സമ്മേളനം കെ.വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു.    സ്വരാഗ്, സരോദ് ചങ്ങാടത്, ഫർഹാൻ എന്നിവരാണ്

‘ഒരു മലയാളിക്ക് വേണ്ടി നിങ്ങള്‍ ഇത്രപേര്‍ വന്നില്ലേ, എന്നാല്‍ ഞങ്ങള്‍ക്ക് വേണ്ടി ആരും വന്നില്ല’; ഷിരൂരില്‍ അര്‍ജുനൊപ്പം കാണാതായ ജഗന്നാഥന്റെ കുടുംബം ചോദിക്കുന്നു

‘ഒരു മലയാളിയുള്ളതിനാല്‍ ഇപ്പോഴും തിരയുന്നു, അല്ലെങ്കില്‍ റോഡും ശരിയാക്കി അവര്‍ പോയേനെ’ ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുനൊപ്പം കാണാതായ ജഗന്നാഥന്‍റെ ഭാര്യ ബേബി വണ്‍ ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലെ പ്രധാന ഭാഗമാണിത്‌. മലയാളിയായ അര്‍ജുനെ കണ്ടെത്താനായി ദിനംപ്രതി കൂടുതല്‍ രക്ഷാപ്രവര്‍ത്തകരും സന്നഹാങ്ങളുമെത്തുമ്പോഴും അധികാരികളോ പോലീസുകാരോ ജഗന്നാഥന്റെ വീട്ടിലേക്ക് ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. വണ്‍ ഇന്ത്യ മലയാളത്തില്‍

മാലിന്യ മുക്ത നവകേരളം: കൊയിലാണ്ടിയിൽ നഗരസഭാതല ശിൽപശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടിയിൽ നഗരസഭാതല ശിൽപശാല സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നടന്ന ശിൽപശാല നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന-ജില്ലാ- നഗരസഭ തലങ്ങളിലെ നേട്ടങ്ങൾ, നഗരസഭയുടെ നിലവിലെ സ്ഥിതി വിലയിരുത്തൽ, മാലിന്യ മുക്ത നവകേരളം, മാലിന്യ മുക്ത നവകേരളം നഗരസഭയിൽ

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്ന നടേരി അണേല മര്യേക്കണ്ടി സുകുമാരൻ അന്തരിച്ചു

കൊയിലാണ്ടി: റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരൻ നടേരി അണേല മര്യേക്കണ്ടി സുകുമാരൻ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രി, വടകര ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സ്റ്റാഫ് നഴ്‌സ് ആയി പ്രവർത്തിച്ചിട്ടുണ്ട്. അച്ഛൻ: പരേതനായ ഗോവിന്ദൻ നായർ. അമ്മ: പാർവതി അമ്മ. ഭാര്യ: രാധ (ഉള്ളൂർ). മക്കൾ: അമ്പിളി സുകുമാരൻ (ആരോഗ്യവകുപ്പ്

‘കൊയിലാണ്ടി ഗവ: താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക’; ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ ധർണയുമായി മുസ്ലീം ലീഗ്

കൊയിലാണ്ടി: ഗവൺമെൻറ് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്‌ കൊയിലാണ്ടി മുനിസിപ്പൽ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് വി.പി ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്തുക, കൂടുതൽ ഡോക്ടർമാരെ നിയമിക്കുക, ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുക, മലിനജലം

കെ.എസ്.എസ്.പി.യു ചേമഞ്ചേരി യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

പൂക്കാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ് യൂണിയൻ ചേമഞ്ചേരി യൂണിറ്റ് പ്രവർത്തക സംഗമം പൂക്കാട് കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിൽ കെ.എസ്.എസ്.പി.യു സംസ്ഥാന സെക്രട്ടറി ടി.വി ഗിരിജ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ചേമഞ്ചേരി യുണിറ്റ് പ്രസിഡണ്ട് പി.ദാമോദരൻ ചടങ്ങിന്‌ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് എൻ.കെ.കെ മാരാർ പുതിയ അംഗങ്ങളെ സ്വീകരിച്ചു. കെ.എസ്.എസ്.പി.യു പന്തലായനി

കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ സൈക്കോളജി അപ്രന്റീസ് നിയമനം; വിശദമായി അറിയാം

കോഴിക്കോട്: കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ ‘ജീവനി’ പദ്ധതിയുടെ ഭാഗമായി ഒരു സൈക്കോളജി അപ്രന്റീസിനെ പ്രതിമാസം 17,600 രൂപ വേതനത്തില്‍ താല്‍കാലികമായി നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ് (എംഎ/എംഎസ് സി) യോഗ്യത. ക്ലിനിക്കല്‍ /കൗണ്‍സിലിംഗ് മേഖലയിലെ പ്രവൃത്തി പരിചയം, ജീവനിയിലെ പ്രവര്‍ത്തിപരിചയം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സിലിംഗ് ഡിപ്ലോമ എന്നിവ

പേരാമ്പ്രയിൽ ബൈക്ക് ബസിൽ ഇടിച്ച് അപകടം; എടവരാട് സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്ക്

പേരാമ്പ്ര: ബൈക്ക് ബസില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. എടവരാട് ചേനായി മഠത്തിൽ ഉണ്ണികൃഷ്ണൻ (41)ആണ് പരിക്കേറ്റത്. പേരാമ്പ്ര ബ്ലോക്ക് ഓഫീസിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. പേരാമ്പ്ര എൽഐസി ഓഫീസിന് സമീപം ബൈപാസ് റോഡിൽ നിന്നും കുറ്റ്യാടി റോഡിലേക്ക് കയറി വന്ന ബൈക്ക് കുറ്റ്യാടിക്ക് പോകുകയായിരുന്ന ലയൺ ബസിൽ ഇടിക്കുകയായിരുവെന്നാണ് ദൃക്‌സാക്ഷികൾ