Saranya KV
ശക്തമായ ചുഴലികാറ്റ്: മൂടാടിയിലും പരിസരപ്രദേശങ്ങളിലും വ്യാപകനാശം, തെങ്ങുകളും കവുങ്ങുകളും പൊട്ടിവീണു
മൂടാടി: ഇന്ന് പുലര്‍ച്ചെ വീശിയടിച്ച ശക്തമായ ചുഴലികാറ്റില്‍ മൂടാടിയിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങള്‍. പല സ്ഥലങ്ങളിലും തെങ്ങുകളും കവുങ്ങുകളും മരങ്ങളും പൊട്ടിവീണു. പുലര്‍ച്ചെ 4മണിയോടെയാണ് സംഭവം. ശ്രീലക്ഷ്മയില്‍ കെ.എം ചന്ദ്രന്റെ വീട്ടുമുറ്റത്ത് ഷെഡ്ഡിന് മുകളില്‍ തെങ്ങ് വീണ് ഷെഡ് ഭാഗികമായി തകര്‍ന്നു. ചട്ടിക്കണ്ടി ലീലയുടെ വീടിന് സമീപത്തെ തെങ്ങ് മുറിഞ്ഞ് തൊട്ടടുത്ത പറമ്പിലേക്ക് വീണു. ആര്‍ക്കും
ആട്, കോഴി, പന്നി വളർത്താൻ താൽപ്പര്യമുണ്ടോ; സബ്സിഡി ലഭിക്കുന്ന ലക്ഷങ്ങളുടെ പദ്ധതികളുണ്ട്, വിശദമായി അറിയാം
തിരുവനന്തപുരം: ആട്, പന്നി, കോഴി കർഷകർക്ക് ലക്ഷക്കണക്കിനു രൂപ സബ്സിഡി കിട്ടുന്ന പദ്ധതിയുമായി ദേശീയ കന്നുകാലി മിഷൻ. എല്ലാ പദ്ധതികള്‍ക്കും 50 ശതമാനം സബ്സിഡിയുണ്ട്. എത്ര അപേക്ഷകരുണ്ടെങ്കിലും തുക ലഭിക്കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. നിലവിൽ ആട്, കോഴി, പന്നി വളർത്തല്‍ പദ്ധതിക്ക് കേരളത്തില്‍ അപേക്ഷകർ കുറവാണ്. ദേശീയ കന്നുകാലി മിഷന്റെ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായുള്ള
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിച്ച കേസ്; ഫറോക്ക് സ്വദേശിക്ക് 33 വര്‍ഷം കഠിന തടവ്
ഫറോക്ക്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസില്‍ യുവാവിന് 33 വര്‍ഷം കഠിതടവും 50,000രൂപ പിഴയും. ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി തളിക്കാട്ട് പറമ്പ് വീട്ടില്‍ കെ.ബിജു(ഉണ്ണി)വിനെയാണ് കോഴിക്കോട് പ്രത്യേക കോടതി ശിക്ഷിച്ചത്. 2016 ജൂണ്‍ മുതല്‍ 2017 ഓഗസ്ത് വരെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഈ കാലയളവില്‍ പ്രതി പല ദിവസങ്ങളിലായി
മൂടാടി കോഴിം പറമ്പത്ത് മാളു അമ്മ അന്തരിച്ചു
മൂടാടി: കോഴിം പറമ്പത്ത് മാളു അമ്മ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ ചത്തുക്കുട്ടി. മക്കൾ: ചന്ദ്രിക, ബാലകൃഷ്ണൻ, ഭാസ്കരൻ, ശോഭ. മരുമക്കൾ: ബാലൻ (കൽപ്പറ്റ), സരോജിനി, നാണു (മൂടാടി), സാവിത്രി (കീഴരിയൂർ). സംസ്‌കാരം: രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
പോലീസിനെ കണ്ട് കള്ളൻ ഓടയില്‍ കയറി ഒളിച്ചു; പുറത്തെടുക്കാൻ ഓടയുടെ സ്ലാബ് പൊളിച്ച് പോലീസും ഫയര്‍ഫോഴ്സും, ഒടുവിൽ പിടിയിൽ
ആലപ്പുഴ: കായംകുളത്ത് പോലീസിനെ കണ്ട് കള്ളൻ ഓടയിൽ കയറിയൊളിച്ചു. കള്ളനെ പുറത്തുചാടിക്കാൻ പതിനെട്ടടവും പയറ്റി പോലീസ്. ഒടുവിൽ ഓട പൊളിച്ചാണ് കള്ളനെ പിടികൂടിയത്. കായംകുളം റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു നാടകീയ രംഗങ്ങള്‍. പരിസരത്തെ വീടുകളില്‍ മോഷണശ്രമം നടത്തിയ കള്ളൻ ചെന്നുപെട്ടത് പട്രോളിങ് നടത്തുന്ന പോലീസിന് മുമ്പില്‍. ഇവിടെനിന്ന് ഓടിയ കള്ളന്റെ പിന്നാലെ പോലീസും ഓടി. രക്ഷപ്പെടാനായി
രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; പേരാമ്പ്രയില്‍ കഞ്ചാവുമായി വേളം സ്വദേശി പിടിയില്‍
പേരാമ്പ്ര: കഞ്ചാവുമായി വേളം സ്വദേശിയായ യുവാവ് പേരാമ്പ്ര പോലീസിന്റെ പിടിയില്‍. പെരുവയല്‍ ചെമ്പോട്ട് പൊയില്‍ ഷിഖിന്‍ ലാല്‍(38) ആണ് പിടിയിലായത്. കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കടിയങ്ങാട് പാലത്തിനടുത്ത് വച്ച് ഇന്നലെ വൈകുന്നേരത്തോടെ ഇയാള്‍ പിടിയിലാവുന്നത്. ഇയാളില്‍ നിന്നും 11ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. പേരാമ്പ്ര പോലീസ് ഇന്‍സ്‌പെക്ടര്‍ ഷമീറിന്റെ നേതൃത്വത്തിലായിരുന്നു
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മൂന്നാംവാര്‍ഡ് ഉപതിരഞ്ഞെടുപ്പ്; പ്രചാരണം ഇന്നവസാനിക്കും, ജൂലൈ 30ന് പ്രാദേശിക അവധി
ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിന്റെ ശബ്ദപ്രചാരണം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. 30നാണ് ഉപതിരഞ്ഞെടുപ്പ്. അന്നേ ദിവസം വാര്‍ഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. 31 രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുന്നതായിരിക്കും. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ചാണ് വോട്ടെണ്ണല്‍. 1309 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്. ഇതില്‍ 626 പേര്‍ സ്ത്രീ
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ല, വൃത്തിഹീനമായ ചുറ്റുപാടില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു; കൊയിലാണ്ടിയിലെ മമ്മാസ് കിച്ചനും സ്ഥാപന ഉടമയും ഒന്നരലക്ഷം രൂപ പിഴയടക്കാന്‍ ഉത്തരവ്
കൊയിലാണ്ടി: ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിനും വൃത്തിഹീനമായ ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തതിനും കൊയിലാണ്ടിയിലെ മമ്മാസ് കിച്ചന്‍ റസ്റ്റോറന്റും സ്ഥാപന ഉടമ മഹബൂബും പിഴയൊടുക്കണമെന്ന് ഉത്തരവ്. ഒന്നരലക്ഷം രൂപ പിഴയൊടുക്കാനാണ് നിര്‍ദേശം. കൊയിലാണ്ടിയിലെ ഭക്ഷ്യസുരക്ഷാ ഓഫീസറുടെ പരാതിയില്‍ ഫുഡ് സേഫ്റ്റി അഡ്ജുഡിക്കേഷന്‍ ഓഫീസറാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചതിന് ഭക്ഷ്യസുരക്ഷാ ഗുണനിലവാര
പയ്യോളി ഭാഗത്തെ വെള്ളക്കെട്ട്; തദ്ദേശസ്ഥാപനങ്ങളിലെ എഞ്ചിനീയർമാര്‍, ദേശീയപാത അതോറിറ്റി, വഗാഡ് കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രത്യേക യോഗം വിളിക്കും
പയ്യോളി: ദേശീയപാതയിൽ പയ്യോളി ഭാഗത്തെ രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം കാണാൻ പയ്യോളി നഗരസഭ, തിക്കോടി, മൂടാടി ഗ്രാമപഞ്ചായത്തുകൾ എന്നീ തദ്ദേശസ്ഥാപനങ്ങളിലെ എൻജിനീയർമാരും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും കരാറെടുത്ത വഗാഡ് കമ്പനിയുടെ ഉദ്യോഗസ്ഥരും പ്രത്യേക യോഗം ചേരുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. പയ്യോളി-വടകര ഭാഗത്ത് ദേശീയ പാതയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ പയ്യോളി മുൻസിപ്പാലിറ്റി
അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (24-07-2024) വൈദ്യുതി മുടങ്ങും
അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ നാളെ (24-07-2024) വൈദ്യുതി മുടങ്ങും. കീഴരിയൂർ ടൗൺ, നടുവത്തൂർ ക്രഷർ, കുറുമയിൽ താഴെ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് വൈദ്യുതി മുടങ്ങുക. കീഴരിയൂർ ടൗണിൽ എല്‍ടി എബിസി വലിക്കുന്നതിനാലാണ് (കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ജോലി മാറ്റിവയ്ക്കുന്നതാണ്) വൈദ്യുതി വിതരണം തടസപ്പെടുന്നത്.