Saranya KV
കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായി ഒരു നാട് കാത്തിരിക്കുന്നു; വടകര സാന്റ് ബാങ്ക്‌സിലെ തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി
വടകര: മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് നിന്ന് മീന്‍ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായി നടത്തിയ തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി. രാത്രിയായതോടെയാണ് തെരച്ചില്‍ നിര്‍ത്തിയത്. നാളെ അതിരാവിലെ തന്നെ തെരച്ചില്‍ ആരംഭിക്കുമെന്ന് വടകര തീരദേശ പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തീരദേശ പോലീസിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ മുതല്‍ തെരച്ചില്‍ ശക്തമാക്കിയിരുന്നു.
പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വിയ്യൂര്‍ വായനശാലയുടെ വായനാപക്ഷാചരണ പരിപാടികള്‍
വിയ്യൂര്‍: വായനാപക്ഷാചരണത്തിന്റെ ഭാഗമായി വിയ്യൂര്‍ വായനശാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടികള്‍ക്ക് സമാപനമായി. പുളിയഞ്ചേരി യു.പി സ്‌ക്കൂളില്‍ സംഘടിപ്പിച്ച സമാപന പരിപാടി പ്രശസ്ത കവിയത്രി രമാദേവി ടീച്ചർ (രമ ചെപ്പ്) ഉദ്ഘാടനം ചെയ്തു. ‘അമ്മ വായന ക്യാമ്പയിന്‍’ വായനയിലൂടെ മനസ്സിന്റെ സൗന്ദര്യം വർദ്ധിക്കുകയാണെന്ന തിരിച്ചറിവിലേക്ക് അമ്മമാർ എത്തണമെന്നും കുടുംബ വായനക്ക് നേതൃത്വം കൊടുക്കാൻ അമ്മമാർക്ക് കഴിയണമെന്നും കവിയത്രി
പ്രവാസി മലയാളി ചികിത്സയ്ക്കിടെ ദമാമില്‍ അന്തരിച്ചു
ദമാം: പ്രവാസി മലയാളി ചികിത്സയ്ക്കിടെ ദമാമില്‍ അന്തരിച്ചു. കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശി ഷൈറിസ് അബ്ദുല്‍ ഗഫൂര്‍ ഹസ്സന്‍ (43) ആണ് മരിച്ചത്. സൗദി ഫാല്‍ കമ്പനിയില്‍ പതിനേഴ് വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു. മൂന്ന് മാസമായി ദമാം അല്‍ മന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഷൈറിസ് അസുഖ ബാധിതനായതിനെ തുടര്‍ന്ന് കുടുംബം ദമാമില്‍ എത്തിയിരുന്നു. ഭാര്യ:
പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് പ്രവേശനം നാളെ
തിരുവനന്തപുരം: പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് പ്രവേശനം നാളെ ആരംഭിക്കും. ചൊവ്വാഴ്ച വൈകുന്നേരം നാലുവരെയാണ് സമയപരിധി. അപേക്ഷകർ ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന പോർട്ടലിൽ (https://hscap.kerala.gov.in/) കാൻഡിഡേറ്റ് ലോഗിൻ വഴി അലോട്‌മെന്റ് നില പരിശോധിക്കണം. അലോട്‌മെന്റ് ലഭിച്ചവർ ടി.സി, സ്വഭാവസർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി രക്ഷിതാവിനൊപ്പം ബന്ധപ്പെട്ട സ്‌കൂളിൽ ഹാജരാകണം. രണ്ടുപേജുള്ള അലോട്‌മെന്റ്
കണ്ണൂര്‍ ചെറുപുഴയില്‍ ദമ്പതികള്‍ വീട്ടിൽ മരിച്ച നിലയിൽ
കണ്ണൂര്‍: കണ്ണൂരില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ പ്രാപ്പൊയിലില്‍ എയ്യന്‍കല്ലിലെ സനോജ്, ഭാര്യ സനിത എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കളിക്കാനായി പുറത്ത് പോയ ദമ്പതികളുടെ മക്കളില്‍ ഒരാള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോളാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലോറി ഡ്രൈവറാണ് മരിച്ച സനോജ്, സനിത
പന്തലായനി കോട്ടക്കുന്നുമ്മൽ സി.ടി ബാലൻ അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി കോട്ടക്കുന്നുമ്മൽ സി.ടി ബാലൻ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭാര്യ: പ്രേമ. മക്കൾ: ബിജിലേഷ്, പരേതയായ ബിജില, ബിജീഷ്. മരുമക്കൾ: സുജിന, ധന്യ. സഹോദരങ്ങൾ: പരേതയായ അരിയായി, പ്രഭാവതി, പരേതനായ ഗോപാലൻ, ശ്രീധരൻ, പത്മാവതി, ദേവി, കുമാരൻ. സഞ്ചയനം: ബുധനാഴ്ച.
കേരളത്തിൽ മുഹറം 10 ജൂലൈ 17ന്; തയ്യാറെടുപ്പില്‍ വിശ്വാസികള്‍
കോഴിക്കോട്: കേരളത്തിലെവിടെയും മുഹറം മാസ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്ത സാഹചര്യത്തിൽ നാളെ (08/07/2024 തിങ്കള്‍) മുഹറം ഒന്നും ജൂലൈ 17 ബുധനാഴ്ച്ച മുഹറം പത്തും ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍,
കേരള എൻ.ജി.ഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ചിനെ ഇനി ഇവര്‍ നയിക്കും; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കൊയിലാണ്ടി: കേരള എൻ.ജി.ഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ചിൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബ്രാഞ്ച് സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡണ്ടായി പ്രദീപ് സായിവേൽ, സെക്രട്ടറിയായി പങ്കജഷാൻ എം എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി മൻസൂർ കെ, ടി.ടി രാമചന്ദ്രൻ, ഭവീഷ് പി.കെ. ശുഭ ടി.വി, ജോയിന്റ് സെക്രട്ടറിമാരായി രാജേഷ് കുമാർ ആർ.പി,
കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായി തെരച്ചിൽ ഊര്‍ജിതം; വടകര സാന്റ് ബാങ്ക്‌സ് പരിസരത്ത് നാവികസേനയുടെ ഹെലികോപ്റ്റര്‍ തെരച്ചില്‍ നടത്തി, പ്രതീക്ഷയില്‍ ഉറ്റവര്‍
വടകര: മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് നിന്ന് മീന്‍ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായി തെരച്ചിൽ ഊര്‍ജിതമാക്കി. വടകര സാന്റ് ബാങ്ക്‌സില്‍ വടകര തീരദേശ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കൊയിലാണ്ടിയിലെ പോലീസ് ബോട്ടും രാവിലെ മുതല്‍ തിരച്ചില്‍ നടത്തുന്നുണ്ട്. വൈകുന്നേരത്തോടെ നാവികസേനയുടെ ഹെലികോപ്റ്റര്‍ സാന്റ്ബാങ്ക്‌സ് പരിസരത്ത് പരിശോധന നടത്തി. ഇതിനിടെ തിരൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍
കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ നാളെ (8-07-2024) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: നോര്‍ത്ത് സെക്ഷന്‍ പരിധിയിൽ സംസ്ഥാനപാതയിൽ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കണയങ്കോട് പാലം മുതൽ കൊയിലാണ്ടി വരെയും തച്ചംവള്ളി, കൊണ്ടംവള്ളി, വരകുന്ന്, എളാട്ടേരി, നടക്കൽ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമാണ് വൈദ്യുതി വിതരണം തടസപ്പെടുക. രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഹൈടെൻഷൻ ലൈനിൽ മെയിന്റനന്‍സ് വര്‍ക്ക്