Saranya KV

Total 566 Posts

ഒരുമയുടെ മധുരമുള്ള ‘ഉപ്പ്’; അരിക്കുളത്തെ നാട്ടുകാരും കുട്ടികളും അഭിനയിച്ച സിനിമ; ഉപ്പിലെ ആദ്യ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍

അരിക്കുളം: കാറ്റിന്നോളം താളം തുള്ളും…..അരിക്കുളത്തുകാരെ സംബന്ധിച്ച് ഇത് വെറുമൊരു സിനിമാപാട്ടല്ല. അരിക്കുളത്തെ നാട്ടുവഴികളും വീടുകളും നാട്ടുകാരും നിറഞ്ഞു നില്‍ക്കുന്ന അതിമനോഹരമായ കാഴ്ചകളുള്ള അവരുടെ ‘ഉപ്പ്’ എന്ന കുഞ്ഞ് സിനിമയിലെ ആദ്യ പാട്ടാണ്. അരിക്കുളം ഗ്രാമപഞ്ചായത്തും കെപിഎംഎസ്എം ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി നിര്‍മ്മിച്ച സിനിമയാണ് ഉപ്പ്. പ്രദീപ് കുമാര്‍ കാവുംന്തറയുടെ തിരക്കഥയില്‍ സ്‌ക്കൂളിലെ കമ്പ്യൂട്ടര്‍

കുറ്റ്യാടി നിട്ടൂർ ഞള്ളോറയിലെ വടക്കൻചാലിൽ തുരുത്തിയിൽ പോക്കർ ഹാജി അന്തരിച്ചു

കുറ്റ്യാടി: നിട്ടൂർ ഞള്ളോറയിലെ വടക്കൻചാലിൽ പോക്കർ ഹാജി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: മറിയം. മക്കൾ: മൊയ്തു, അഷ്‌റഫ്‌, റഫീക്ക്, സമീറ. മരുമക്കൾ: റസീന നമ്പ്യത്താംകുണ്ട്, സീനത്ത് നമ്പ്യത്താംകുണ്ട്, നസീമ അരൂർ, ബഷീർ വലകെട്ട്.

തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐയുടെ ‘ഫൈറ്റ് ഇൻ സ്ട്രീറ്റ്’; കൊല്ലത്ത് വിപുലമായ പരിപാടികള്‍

കൊയിലാണ്ടി: തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ആഗസ്ത് 15ന് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ബ്ലോക്ക് തലത്തിൽ ‘ഫൈറ്റ് ഇൻ സ്ട്രീറ്റ്’ സംഘടിപ്പിക്കുന്നു. കൊല്ലത്ത് വച്ച് നടക്കുന്ന കൊയിലാണ്ടി ബ്ലോക്ക് പരിപാടി വിജയിപ്പിക്കാൻ സ്വാഗത സംഘ രൂപീകരണ യോഗം ഇല്ലത്ത് താഴെ ചേർന്നു. ബ്ലോക്ക് സെക്രട്ടറി എൻ.ബിജീഷ് ഉദ്ഘാനം ചെയ്തു. കെ.കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. എൻ.കെ ഭാസ്കരൻ,

അക്കാദമിക് കലണ്ടർ പുന:പരിശോധിക്കുക, അധ്യാപകരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ അനുവദിക്കുക; കൊയിലാണ്ടി എഇഒ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണയുമായി ദേശീയ അധ്യാപക പരിഷത്ത്

കൊയിലാണ്ടി: വിദ്യാഭ്യാസ അവകാശ നിയമത്തെ അവഗണിച്ച്‌ പ്രഖ്യാപിച്ച അക്കാദമിക് കലണ്ടർ പുന:പരിശോധിക്കുക, അധ്യാപകരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സർക്കാർ വിഹിതം ഉൾപ്പെടുത്തി മെഡിസപ്പ് പരിഷ്കരിക്കുക, ഉച്ചഭക്ഷണത്തുക കാലോചിതമായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ദേശീയ അധ്യാപക പരിഷത്ത് അംഗങ്ങൾ കൊയിലാണ്ടി ഉപജില്ലയിലെ സ്‌ക്കൂളുകളില്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു. തുടർന്ന്

ടി.പി ദാമോദരൻ മാസ്റ്ററുടെ ഓര്‍മകളില്‍ പൂക്കാട് കലാലയം; അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ചേമഞ്ചേരി: പൂക്കാട് കലാലയത്തിൻ്റെ ആദ്യകാല സാരഥികളിലൊരാളും കലാസാംസ്കാരിക പ്രവർത്തകനുമായ ടി.പി.ദാമോദരൻ മാസ്റ്ററെ പൂക്കാട് കലാലയം അനുസ്മരിച്ചു. പൂക്കാട് കലാലയം ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ. ഭാസ്കരൻ അനുസ്മരണ ഭാഷണം നടത്തി. കലാസാംസ്കാരിക സാമൂഹ്യരംഗത്തെ പ്രശംസനീയ പ്രവർത്തനങ്ങൾക്കുള്ള കീർത്തിമുദ്രാ പുരസ്ക്കാരം സി.വി ബാലകൃഷ്ണൻ, പി.സുരേന്ദ്രൻ

പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളേജിൽ അധ്യാപക നിയമനം; വിശദമായി അറിയാം

പേരാമ്പ്ര: സി.കെ.ജി.എം. ഗവ. കോളേജിൽ മലയാളം, പൊളിറ്റിക്കൽ സയൻസ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താത്‌പര്യമുള്ളവർ ഓഫീസിൽനിന്ന്‌ ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ഓഗസ്റ്റ്‌ രണ്ടിന് വൈകീട്ട് അഞ്ചിനകം സമർപ്പിക്കണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റില്ലാത്തവരെ പരിഗണിക്കും.

ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക; കേരള തീരത്ത്‌ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത

കോഴിക്കോട്‌: കേരളതീരത്ത് ഇന്ന് കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന്‌ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS). രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.3 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കുമാണ് സാധ്യത. കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണെന്നും ഇവിടങ്ങളില്‍ ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതായി INCOIS

പയ്യോളി അങ്ങാടി പടിഞ്ഞാറെ ചെറുകുന്നുമ്മൽ ഷാജഹാൻ അന്തരിച്ചു

പയ്യോളി: അങ്ങാടി പടിഞ്ഞാറെ ചെറുകുന്നുമ്മൽ ഷാജഹാന്‍ അന്തരിച്ചു. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇതിനിടെ മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഉപ്പ: കുഞ്ഞബ്ദുള്ള. ഉമ്മ: ഫാത്തിമ. ഭാര്യ: സജ്‌ന. മക്കള്‍: റാഷിദ്,

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന; നാടൻ വാറ്റുചാരായം കൈവശം വെച്ചതിന് പേരാമ്പ്ര മുതുകാട് സ്വദേശി അറസ്റ്റിൽ

പേരാമ്പ്ര: മുതുകാട്ടിൽ നാടൻ വാറ്റുചാരായം സൂക്ഷിച്ചതിന് മധ്യവയസ്കനെ പെരുവണ്ണാമുഴി പോലീസ് അറസ്റ്റ് ചെയ്തു. മുതുകാട് മൂന്നാം ബ്ലോക്കിലെ ഫാം ഹൗസിൽ നിന്നാണ് ചാരായം കണ്ടെത്തിയത്. മുതുകാട് സ്വദേശിയായ തോമസ് മാത്യു എന്നയാളുടെ ഉടമസ്ഥതയിലാണ് ഫാം. സ്ഥലത്തുനിന്നും. 3.75 ലിറ്റർ ചാരായം പെരുവണ്ണാമൂഴി പോലീസ് കസ്റ്റഡിയിലെടുത്തു. ഫാമിലെ സ്ഥിരം ജോലിക്കാരനായ ബാബു ഓളോമന (54) നെ പോലീസ്

കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം ശക്തം; പയ്യോളിയിൽ കെഎസ്കെടിയു സായാഹ്ന ധർണ സംഘടിപ്പിച്ചു

പയ്യോളി: കേരളവിരുദ്ധ – കാർഷികവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ കേരള സ്റ്റേറ്റ് കർഷ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പയ്യോളിയിൽ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണയും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ഡി ദീപ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എൻ.സി മുസ്തഫ അധ്യക്ഷത വഹിച്ചു. എം.വി ബാബു, വിനീത, ശ്രീദേവി, ദിനേശൻ പൊറോളി എന്നിവർ സംസാരിച്ചു. എൻ ടി