Jinsy B

Total 18717 Posts

ബാലസംഘം പയ്യോളി ഏരിയ വേനല്‍തുമ്പി പരിശീലന ക്യാമ്പ് ഇരിങ്ങല്‍ ഈസ്റ്റ് എല്‍.പി സ്‌കൂളില്‍

പയ്യോളി: ബാലസംഘം പയ്യോളി ഏരിയ വേനല്‍ തുമ്പി പരിശീലന ക്യാമ്പ് ഇരിങ്ങല്‍ ഈസ്റ്റ് സ്‌ക്കൂളില്‍ നടന്നു. സി.പി.എം പയ്യോളി ഏരിയാ സെക്രട്ടറി എം.പി ഷിബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കണ്‍വീനര്‍ ടി.അരവിന്ദാക്ഷന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഏരിയ പ്രസിഡണ്ട് ആര്യനന്ദ അധ്യക്ഷത വഹിച്ചു. ഏരിയ കണ്‍വീനര്‍ ടി.ഷീബ, ഏരിയ കമ്മറ്റി അംഗം ദില്‍ജിത്ത്.ജി.കെ,

കീഴരിയൂര്‍ നടുവത്തൂര്‍ മണ്ണാംങ്കണ്ടി കുട്ടിക്കൃഷ്ണന്‍ അന്തരിച്ചു

കീഴരിയൂര്‍: നടുവത്തൂര്‍ മണ്ണാംങ്കണ്ടി കുട്ടിക്കൃഷ്ണന്‍ അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു. അച്ഛന്‍: പരേതനായ മണ്ണാംങ്കണ്ടി ഗോപാലന്‍ നായര്‍. അമ്മ: പാര്‍വ്വതി അമ്മ. ഭാര്യ: ഷൈനി. മകള്‍: അശ്വതി. സഹോദരങ്ങള്‍: ദാമോദരന്‍ നായര്‍, ശാരദ കാവുംവട്ടം, രാഘവന്‍ നായര്‍, കമല, ഇന്ദിര, ചേലി, ഗിരീഷ്. സഞ്ചയനം: ബുധനാഴ്ച.

മണിയൂരില്‍ കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് അഞ്ചുവയസുകാരന്‍ മരിച്ചു; മറ്റൊരു കുട്ടിയ്ക്ക് പരിക്ക്

മണിയൂര്‍: മണിയൂരില്‍ കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് അഞ്ചുവയസുകാരന്‍ മരിച്ചു. കരുവഞ്ചേരി വടക്കെ ചാലില്‍ നിഖിലിന്റെ മകന്‍ നിവാനാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ഒപ്പം വീണ എട്ടുവയസുകാരന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. വീട്ടുപറമ്പില്‍ കളിച്ചുകൊണ്ടിരിക്കെയാണ് രണ്ട് കുട്ടികള്‍ കാടുമൂടിയ കിണറില്‍ വീണത്. മരിച്ച നിവാന്റെ മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി. Summary: Five-year-old

റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിയുടെ ഫോണും പേഴ്‌സും തട്ടിപ്പറിച്ചു; പ്രതികള്‍ പിടിയില്‍

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനു സമീപത്ത് നിന്നും മൊബൈല്‍ ഫോണും പേഴ്‌സും തട്ടിപ്പറിച്ച പ്രതികള്‍ പിടിയില്‍. മാങ്കാവ് പുതുക്കോണത്ത് പറമ്പ് മുന്‍ഷീര്‍ നിവാസില്‍ മുന്‍ഷീര്‍ അലി (18), നടക്കാവ് പുതിയകടവ് നാലുകുടിപറമ്പില്‍ ആദില്‍ അമീന്‍ (18), ഇവരുടെ സുഹൃത്തായ പ്രായപൂര്‍ത്തിയാവാത്തയാളടക്കം മൂന്ന് പേരെയാണ് ടൗണ്‍ പോലീസ് പിടികൂടിയത്. കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥിനിയുടെ ഫോണാണ് പ്രതികള്‍ തട്ടിപ്പറിച്ചത്. ഇന്ന്

മേലടി ടൗണ്‍ ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ ഇന്ന് രാത്രി വൈദ്യുതി മുടങ്ങും

മൂടാടി: ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി മേലടി ടൗണ്‍ ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ ഇന്ന് രാത്രി പത്തുമണി മുതല്‍ വൈദ്യുതി മുടങ്ങും. രാവിലെ അഞ്ച് മണിവരെയാണ് വൈദ്യുതി വിതരണം തടസപ്പെടുക. മേലടി ടൗണ്‍, സിറ്റി സെന്റര്‍, ഗണപതി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുക. ഹൈവേയുടെ ഗര്‍ഡര്‍ സ്ഥാപിക്കുന്ന പ്രവൃത്തിയ്ക്കുവേണ്ടി എന്‍.എച്ച്.എ.ഐ അധികൃതര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ്

പേരാമ്പ്രയില്‍ മദ്യപിച്ചെത്തിയ മധ്യവയസ്‌കന്‍ പന്ത്രണ്ടു വയസുകാരനെ ആക്രമിച്ചതായി പരാതി

പേരാമ്പ്ര: വീട്ടില്‍ മദ്യപിച്ചെത്തിയ മധ്യവയസ്‌കന്‍ അയല്‍വാസിയായ പന്ത്രണ്ടു വയസ്സുകാരനെ ആക്രമിച്ചതായി പരാതി. കൂത്താളി സ്വദേശി നരിക്കുന്നുമ്മല്‍ മുഹമ്മദ് മുസമ്മിന്‍ (12) നാണ് മര്‍ദ്ദനമേറ്റത്. അയല്‍വാസിയായ നരിക്കുന്നുമ്മല്‍ നാരായണനെതിരെയാണ് പരാതി. വ്യാഴാഴ്ച വൈകീട്ട് 5 മണിക്കാണ് സംഭവം. കൂട്ടുകാരുമൊത്ത് പന്തുകളിക്കുകയായിരുന്ന കുട്ടിയില്‍ നിന്നും പന്ത് പിടിച്ചുവാങ്ങിയ മധ്യവയസ്‌കനോട് പന്ത് തിരിച്ചു നല്‍കാന്‍ മുസമ്മിന്‍ ആവശ്യപെട്ടതിനെ തുടര്‍ന്ന് ഇയാള്‍

ബിമല്‍ ക്യാമ്പസ് കവിതാ പുരസ്കാരം കൊയിലാണ്ടി വിയ്യൂർ സ്വദേശിനിയ്ക്ക്

വടകര: 2024 ലെ ബിമല്‍ കാമ്പസ് കവിതാ പുരസ്കാരം ഏപ്രില്‍ 19 ന് സമ്മാനിക്കും. ശ്രീനന്ദ.ബി യുടെ ‘രാവും പകലുമല്ലാത്തതിനെ ഞാൻ സന്ധ്യ എന്ന് വിളിക്കുന്നു’ എന്ന കവിതക്കാണ് പുരസ്കാരം. പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയില്‍ ഒന്നാം വർഷ എം.എ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ് ശ്രീനന്ദ. കൊയിലാണ്ടി വിയ്യൂരില്‍ സി.കെ. ബാബുരാജിൻ്റെയും കെ.ആർ. ബിന്ദുവിൻ്റെയും മകളാണ്. ബാങ്ക് മെന്‍സ്

നാട്ടുകാരുമായി സംഘർഷം; കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയിൽ

കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്ത ആളുടെ വീട് കത്തി നശിച്ച നിലയിൽ. വെള്ളയിൽ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്. അടിപിടി കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ഞായറാഴ്ച ഫൈജാസും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇന്ന് പുലർച്ചെയാണ് ഫൈജാസിൻ്റെ വീട് ഭാഗികമായി കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്.

നവോത്ഥാനം: പ്രവാചക മാതൃക ക്യാമ്പയിനും പ്രഭാഷണവും; കെ.എന്‍.എം കൊയിലാണ്ടി മണ്ഡലം സമ്മേളനം ഏപ്രില്‍ 20ന്

കൊയിലാണ്ടി: കെ എന്‍ എം കൊയിലാണ്ടി മണ്ഡലം സമ്മേളനം 2025 ഏപ്രില്‍ 20 ഞായറാഴ്ച വൈകുന്നേരം 4 മണിമുതല്‍ കാപ്പാട് നടക്കും. കാലം ആവശ്യപ്പെടുന്ന നവോത്ഥാന മുന്നേറ്റങ്ങളെ സംബന്ധിച്ചും വിശ്വാസ ജീര്‍ണ്ണതകള്‍ക്കെതിരെ ഒന്നിക്കേണ്ടതിന്റെ ആവശ്യകതയും കുറിച്ചും ലഹരി ഉള്‍പ്പെടെയുള്ള സാമൂഹ്യ തിന്മകളുടെ അപകടത്തെക്കുറിച്ചും പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന് വേണ്ടി കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) നവോത്ഥാനം: പ്രവാചക

വടകരയിൽ ട്രെയിൻ തട്ടി മരിച്ച സൗരവിന്റെ സംസ്കാരം വൈകീട്ട്; പ്രിയ സഖാവിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടി കരിമ്പന നാട്

വടകര: വടകര കരിമ്പനപ്പാലത്ത് ട്രെയിൻ തട്ടി മരിച്ച സൗരവിന്റെ‌‌ അപ്രതീക്ഷിത വേർപാടിൽ ഞെട്ടി കരിമ്പന നാട്. ഡിവൈഎഫ്ഐ കരിമ്പന യൂണിറ്റ് പ്രസിഡണ്ടാണ് സൗരവ്. സംഘടനാ കാര്യത്തിലൊക്കെ ചുറുചുറുക്കോടെ പ്രവർത്തിച്ച നേതാവിനെയാണ് കരിമ്പനയ്ക്ക് നഷ്ടമായത്. സൗരവിന്റെ സംസ്കാരം വൈകീട്ട് മൂന്ന് മണിയോടെ നടക്കും. വണ്ണാത്തി​ഗേറ്റിലെ വീട്ടുവളപ്പിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക. പ്രിയ സഖാവിനെ കാണാൻ നിരവധി പേരാണ്