Jinsy B
മലബാറിലെ പ്രശസ്തരായ അന്‍പതോളം വാദ്യകലാകാരന്മാരുടെ വിസ്മയിപ്പിക്കുന്ന പ്രകടന കാണാം; വിയ്യൂര്‍ നടുക്കുനി ഗുളികന്‍ തിറ മഹോത്സവത്തിന്റെ ഭാഗമായുള്ള പാണ്ടിമേളം ഇന്ന്
വിയ്യൂര്‍: നടുക്കുനി ഗുളികന്‍ തിറ മഹോത്സവം ഏപ്രില്‍ 25, 26 തിയ്യതികളിലായി നടക്കും. പ്രധാന ചടങ്ങുകള്‍ നടക്കുന്ന ഇന്ന് വൈകുന്നേരമാണ്. 6.15 ന് മലബാറിലെ പ്രശസ്തരായ അന്‍പതോളം കലാകാരന്‍മാര്‍ അണിനിരക്കുന്ന പാണ്ടിമേളം അരങ്ങേറും. വാദ്യകലയിലെ ഇളമുറത്തമ്പുരാന്‍ മനു പ്രസാദ് മാരാര്‍ വയനാട് മേളപ്രമാണിയായും സഹപ്രമാണിമാരായി കാഞ്ഞിലശ്ശേരി വിഷ്ണു പ്രസാദ്, അജിത്ത് കൂമുള്ളി , ആദര്‍ശ് ചാലോറ,
ജമ്മു കശ്മീര്‍ പഹല്‍ഗാം ഭീകരാക്രമണം; മേപ്പയ്യൂരില്‍ പ്രതിഷേധ ജ്വാലയും ഭീകരവിരുദ്ധ പ്രതിജ്ഞയുമായി കോണ്‍ഗ്രസ്
മേപ്പയൂര്‍: ജമ്മു കാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായി അപലവിച്ച് മേപ്പയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ ജ്വാലയും ഭീകരവിരുദ്ധ പ്രതിജ്ഞയുമെടുത്തു. മണ്ഡലം കോണ്‍ഗസ് പ്രസിഡണ്ട് പി.കെ.അനീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗം ബ്ലോക്ക് പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ല നിര്‍വ്വാഹക സമിതി അംഗം കെ.പി.വേണുഗോപാല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പറമ്പാട്ട് സുധാകരന്‍, സി.എം.ബാബു,
ഹാര്‍ബറിന് സമീപത്തായി നിര്‍മ്മിച്ചത് കോണ്‍ഫറന്‍സ് ഹാളടക്കമുള്ള സൗകര്യത്തോടെയുള്ള ഓഫീസ്; കൊയിലാണ്ടി ഹാര്‍ബര്‍ എഞ്ചിനിയറിങ് വകുപ്പിന്റെ ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു
കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബര്‍ എഞ്ചിനിയറിങ് വകുപ്പിന് സ്വന്തമായി ഓഫീസ് കെട്ടിടം ഒരുങ്ങി. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏതാണ്ട് പൂര്‍ത്തിയായി, അവസാന ഘട്ട പണികള്‍ മാത്രമാണ് ബാക്കിയുള്ളത്. ഒരുമാസത്തിനുള്ളില്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താനാണ് നീക്കം. ഇതുവരെ വാടക കെട്ടിടത്തിലാണ് ഹാര്‍ബര്‍ എഞ്ചിനിയറിങ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഹാര്‍ബറില്‍ നിന്നും അല്പം അകലെയായിരുന്നു ഇത്. എന്നാല്‍ ഹാര്‍ബറിന് സമീപത്തായി മത്സ്യത്തൊഴിലാളികള്‍ക്ക്
നടിമാരുടെ പരാതി; സോഷ്യല്‍ മീഡിയ താരം സന്തോഷ് വര്‍ക്കി അറസ്റ്റില്‍
സിനിമാ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ താരം ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷിനെ അറസ്റ്റു ചെയ്തത്. സന്തോഷ് വര്‍ക്കിക്കെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. നേരത്തെയും സിനിമാതാരങ്ങള്‍ക്കെതിരെ സമാനമായ രീതിയില്‍ പരാമര്‍ശം നടത്തിയിരുന്നു.
ഷഹബാസ് വധക്കേസ്: പ്രതികളായ ആറ് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
താമരശ്ശേരി: ഷഹബാസ് വധക്കേസിലെ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ഹോമില്‍ കഴിയുന്ന ആറ് പ്രതികളാണ് ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചത്. കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണുള്ളത്. ജാമ്യം നല്‍കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഭീഷണിയുണ്ടാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
വടകര പഴയ ബസ് സ്റ്റാന്റില്‍ വയോധികന്റെ കാലില്‍ ബസ് കയറിയിറങ്ങി; പരിക്കേറ്റത് മണിയൂര്‍ സ്വദേശിക്ക്
വടകര: പഴയ ബസ് സ്റ്റാന്റില്‍ വയോധികന്റെ കാലില്‍ ബസിന്റെ മുന്‍ചക്രം കയറിയിറങ്ങി. മണിയൂര്‍ കരുവഞ്ചേരി സ്വദേശി വിദ്യാഭവനില്‍ വി.കെ അച്യുതകുറുപ്പി(82)നാണ് പരിക്കേറ്റത്. ഇന്നലെ പകല്‍ 11.15ഓടെയാണ് അപകടം. ഭാര്യ രാധയ്‌ക്കൊപ്പം മറുഭാഗത്തേക്ക് സ്റ്റാന്റിലൂടെ മുറിച്ചുകടക്കുന്നതിനിടെ ട്രാക്കില്‍ പാര്‍ക്ക് ചെയ്യാന്‍ എടുത്ത ബസ് ഇടിക്കുകയായിരുന്നു.വില്യാപ്പള്ളി-ആയഞ്ചേരി ഭാഗത്തേക്ക് സര്‍വ്വീസ് നടത്തുന്ന പ്രാര്‍ത്ഥന ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിലത്ത്
കൊയിലാണ്ടി കാവലാട് തട്ടാണ്ടി മമ്മു അന്തരിച്ചു
കൊയിലാണ്ടി: കാവലാട് തട്ടാണ്ടി മമ്മു അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. മുസ്‌ലിം ലീഗ് കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ് അലി കൊയിലാണ്ടിയുടെ സഹോദരി ഭര്‍ത്താവാണ്. ഭാര്യ: മറിയക്കുട്ടി. മക്കള്‍: സിറാജ്, റഹീം, ഷാജി. മരുമക്കള്‍: നസീറ, കാമില, ജംഷിന. മൃതദേഹം മാടാക്കര ജുമാ മസ്ജിദില്‍ ഖബറടക്കി.
സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു
ദമ്മാം: സൗദിയിലെ ദമ്മാമില്‍ കെട്ടിടത്തില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു. പന്തലകത്ത് അബ്ദുല്‍ റസാഖാണ് മരിച്ചത്. ദഹ്റാന്‍ റോഡിലെ ഗള്‍ഫ് പാലസിന് സമീപം നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് സംഭവം. ഇന്ന് വൈകുന്നേരം ജോലിയുടെ ഭാഗമായി കെട്ടിടത്തില്‍ കയറിയപ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ദമാമിലെ തെക്കേപ്പുറം കൂട്ടായ്മയുടെ പ്രധാന സംഘാടകരില്‍ ഒരാളാണ്. മൃതദേഹം
കുടിശ്ശികയ്‌ക്കൊപ്പം മെയിലെ പെന്‍ഷനും വിതരണം ചെയ്യും; മെയ് 15 മുതല്‍ വിതരണം തുടങ്ങുമെന്നും മന്ത്രി
തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ കുടിശ്ശികയില്‍ ഒരുമാസത്തേതുകൂടി വിതരണംചെയ്യാന്‍ തീരുമാനമായതായി മന്ത്രി കെ.എന്‍. ബാലഗോപാല്‍. മേയിലെ പെന്‍ഷനൊപ്പം ഇതും നല്‍കും. 62 ലക്ഷം കുടുംബങ്ങള്‍ക്ക് 3200 രൂപവീതം ലഭിക്കും. 1800 കോടി രൂപ ഇതിന് വേണ്ടിവരും. അടുത്തമാസം 15-നുശേഷം വിതരണംചെയ്യും. ഈ മാസത്തെ പെന്‍ഷന്‍ വിഷുവിന് മുമ്പ് വിതരണം ചെയ്തിരുന്നു. ക്ഷേമപെന്‍ഷനില്‍ അഞ്ചുമാസത്തെ കുടിശ്ശികയുണ്ടായിരുന്നു. ഇതില്‍ രണ്ടുമാസത്തേത് കഴിഞ്ഞ
പഹല്‍ഗാം ആക്രമണം; ഇന്റലിജന്‍സിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കണമെന്ന് ഷാഫി പറമ്പില്‍ എം.പി
കീഴരിയൂര്‍: കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികളായി എത്തിയ 27 പേരുടെ ജീവനെടുത്ത ഭീകാരാക്രമണം തടയുന്നതില്‍ ഇന്റലിജന്‍സിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്ന് ഷാഫി പറമ്പില്‍ എം.പി ആവശ്യപ്പെട്ടു. മാപ്പര്‍ഹിക്കാത്തതാണ് ഈ കൂട്ടക്കുരുതി. രാഷ്ട്രം ഒറ്റക്കെട്ടായി നിന്ന് ഭീകരതയെ തോല്‍പ്പിക്കണമെന്ന പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ ഭീകരവാദികളുടെ വെടിയേറ്റ് മരിച്ച