koyilandynews.com
ആദ്യം തള്ളി, പിന്നെ വാക്കേറ്റം, ഒടുവില്‍ കൂട്ടയടി; ബസുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം കൂട്ടത്തല്ലില്‍ അവസാനിച്ചപ്പോള്‍- മാനന്തവാടിയില്‍ നിന്നുള്ള വീഡിയോ കാണാം
മാനന്തവാടി: മാനന്തവാടി ബസ് സ്റ്റാന്റില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം കലാശിച്ചത് കൂട്ടയടിയില്‍. കെ.എസ്.ആര്‍.ടി.സിയുടെയും സ്വകാര്യ ബസിന്റെയും പിന്‍ഭാഗം ഇടിച്ചതാണ് തര്‍ക്കത്തിലും അടിപിടിയിലും കലാശിച്ചത്. സ്റ്റാന്റില്‍ വെച്ച് സ്വകാര്യബസിന്റെ പിന്‍ഭാഗത്തെ അരികില്‍ കെ.എസ്.ആര്‍.ടി.സി ഇടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് സ്വകാര്യ ബസ് ജീവനക്കാര്‍ രംഗത്തെത്തി. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കാര്യങ്ങള്‍സംസാരിച്ചുകൊണ്ടിരിക്കെ സ്വകാര്യ ബസ് ജീവനക്കാരന്‍ ചെറുതായൊന്ന്
‘മഴ നനഞ്ഞ് കുളിരാം മണ്ണറിഞ്ഞ് വളരാം’; പ്രകൃതിയെ അറിഞ്ഞ് പഠിക്കാന്‍ കുറ്റ്യാടി ചുരത്തില്‍ സേവിന്റെ മഴയാത്ര
കുറ്റ്യാടി: പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകമെന്നും ക്ലാസ് മുറികളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ യഥാര്‍ത്ഥ പാഠങ്ങള്‍ പ്രകൃതിയില്‍ നിന്നും ലഭിക്കുന്നെന്നും കെ.പി കുഞ്ഞഹമ്മദ് കുട്ടി എംഎല്‍എ പറഞ്ഞു. പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ മഴയാത്ര വളാന്തോട് വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാളാന്തോട് നിന്നും ആരംഭിച്ച യാത്ര മെയിന്‍ റോഡിലൂടെ നടന്നു പക്രം തളത്തു
മഴ വീണ്ടും കനക്കുന്നു; അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കോഴിക്കോട് ജില്ലയില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട്. ശനിയാഴ്ച്ച കാസര്‍ഗോഡ് ജില്ലയിലാണ് യെല്ലോ അലര്‍ട്ട്. തിങ്കളാഴ്ച്ച കോഴിക്കോടിന് പുറമെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ചൊവ്വാഴ്ച്ച മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ
പയ്യോളിയില്‍ ഹോട്ടലില്‍ തൊഴിലാളിയായിരുന്ന താരേമ്മല്‍ ഗോപാലന്‍ അന്തരിച്ചു
പയ്യോളി: പയ്യോളി താരേമ്മല്‍ ഗോപാലന്‍ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ഏറെകാലം പയ്യോളി ബീച്ച്‌റോഡിലെ തരിപ്പയില്‍ ഹോട്ടലില്‍ തൊഴിലാളിയായിരുന്നു. ഭാര്യ: പുഷ്പവല്ലി (ആശാവര്‍ക്കര്‍- പയ്യോളി മുന്‍സിപ്പാലിറ്റി). മക്കള്‍: നിമിഷ, ധീക്ഷിത്. മരുമകന്‍: പ്രഫുല്‍ പരപ്പില്‍. സഹോദരങ്ങള്‍: കേളപ്പന്‍ അയനിക്കാട്, ശാരദ പെരുമാള്‍പുരം, രമേശന്‍ പയ്യോളി (റിട്ട.എയര്‍ ഫോഴ്‌സ്), പരേതരായ രവീന്ദ്രന്‍ പുതുക്കൂടി, ജാനു അയനിക്കാട്. സംസ്‌കാരം ഞായറാഴ്ച്ച
പെരുവട്ടൂരില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം പ്രതി ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നാല് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്, നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കഞ്ചാവും പിടികൂടി
കൊയിലാണ്ടി: പെരുവട്ടൂരിൽ ലഹരിമരുന്ന് കേസില്‍ പിടിക്കപ്പെട്ട പ്രതി എക്സൈസ് ഉദ്യോഗസ്ഥന്മാരെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും കെെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. പെരുവട്ടൂരിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മൊയ്തീൻ ആണ് ആത്മഹത്യക്ക് ശ്രമിക്കുകയും ഉദ്യോഗസ്ഥന്മാരെ അക്രമിക്കുകയും ചെയ്തത്. ഇന്ന് വെെകീട്ട് ഏഴ് മണിയോടെയാണ് സംഭവം. രഹസ്യ വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി എക്സൈസ് സംഘം പെരുവട്ടൂരിലെത്തുന്നത്.
കോഴിക്കോട്ടെ തുണിക്കടകളിൽ ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗത്തിന്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് 27 കോടി രൂപയുടെ നികുതിവെട്ടിപ്പ്
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ തുണിക്കടകളില്‍ ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 27 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. 20 കടകളിലാണ് ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗം പരിശോധന നടത്തിയത്. കോഴിക്കോട് സ്വദേശി അഷ്റഫ് അലി, ഭാര്യ, സുഹൃത്ത് ഷബീര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കടടകൾ. അതേസമയം മിഠായി തെരുവിലെ കടയില്‍ പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥരെ കടയ്ക്കുള്ളില്‍ പൂട്ടിയിടാന്‍
Kerala Lottery Result Today Nirmal NR 337 Winners| 70 ലക്ഷം നേടിയ ഭാഗ്യനമ്പർ ഇതാണ്… നിർമ്മൽ ലോട്ടറി നറുക്കെടുത്തു; സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദമായ ഫലം അറിയാം
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ നിര്‍മ്മല്‍ എന്‍ ആര്‍ 337 ലോട്ടറി ഫലം പുറത്ത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഫലം പുറത്തുവന്നത്. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപ ലഭിക്കും. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപ സ്വന്തമാക്കാം. എല്ലാ വെള്ളിയാഴ്ചയുമാണ് നിര്‍മ്മല്‍ ലോട്ടറി നറുക്കെടുക്കുന്നത്. 40 രൂപയാണ് ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനം
മദ്യപാനത്തിനിടെ വാക്കുതർക്കം; കണ്ണൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി
കണ്ണൂർ: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. കീരിയാട് സ്വദേശി ടി പി റിയാസ്(43)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തോടെ മയ്യിൽ കാട്ടാമ്പള്ളി കൈരളി ബാറിലായിരുന്നു സംഭവം. മദ്യപിച്ചുണ്ടായ തർക്കത്തിനിടെ അഴീക്കോട് സ്വദേശിയായ നിസാം റിയാസിനെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. വാക്കുതർക്കത്തിനിടെ റിയാസിന് കത്തികൊണ്ടു വയറ്റിൽ ആഴത്തിലുളള കുത്തേൽക്കുകയായിരുന്നു. ബാർ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് വളപട്ടണം പോലിസ്
പൂനൂര്‍പ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വയോധിക; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി
പൂനൂര്‍: കട്ടിപ്പാറയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട വയോധികയെ മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. കട്ടിപ്പാറ കടുവാകുന്ന് കമലാക്ഷി (70)യാണ് പൂനൂര്‍ പുഴയില്‍ കടുവാകുന്ന് ആനക്കയം ഭാഗത്ത് ഒഴുക്കില്‍പ്പെട്ടത്. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി 12 മണിയോടെ ആനക്കയം കടവില്‍ ഇവരുടെ ചെരിപ്പ് കണ്ടെത്തി. നരിക്കുനി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ വീണ്ടും
ബി.പി ശ്രദ്ധിച്ചില്ലെങ്കില്‍ വൃക്കയും ഹൃദയവുമെല്ലാം പണിമുടക്കാം; ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയാഘാതത്തിനും സ്ട്രോക്കിനും കാരണമാകുന്നതെങ്ങനെയെന്നറിയാം
ജീവിതശൈലി രോഗങ്ങളില്‍ പൊതുവില്‍ കണ്ടുവരുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദം. രക്തസമ്മര്‍ദ്ദം മറ്റുപല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവെക്കാറുണ്ട്. അതില്‍ പ്രധാനമാണ് രക്തസമ്മര്‍ദ്ദം ഹൃദയത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ട്. ഹൃദയാഘാതത്തിനുവരെ രക്തസമ്മര്‍ദ്ദം കാരണമാകാറുണ്ട്. ബിപിയും ഹാര്‍ട്ട് അറ്റാക്കും ഹൃദയപേശികള്‍ക്ക് രക്തം നല്‍കുന്ന ധമനികളുടെ ഭിത്തികള്‍ക്ക് എതിരായി പതിവായി ശക്തമായ രക്തയോട്ടമുണ്ടാകുന്ന അവസ്ഥയാണ് ബിപിയിലുണ്ടാകുന്നത്. ക്രമേണ ഈ പ്രഷര്‍ ധമനികളെ ബാധിക്കുന്നു. ധമനികള്‍ ബാധിക്കപ്പെടുന്നതിന്