koyilandynews.com
മായം ചേര്‍ത്ത ശര്‍ക്കര വില്‍പ്പന നടത്തി: താമരശ്ശേരിയില്‍ വ്യാപാരിക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും
താമരശ്ശേരി: മായം ചേര്‍ത്ത ശര്‍ക്കര വില്‍പന നടത്തിയതിന് താമരശ്ശേരിയില്‍ വ്യാപാരിക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും ശിക്ഷ. താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന റോയല്‍ ബിഗ് മാര്‍ട്ട് എന്ന സ്ഥാപനത്തിനെതിരെയാണ് താമരശ്ശേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിന്‍ ബി എന്ന നിറം ചേര്‍ത്ത ശര്‍ക്കര വിറ്റുവെന്നാണ്
ആഗ്രഹങ്ങൾക്ക് ‘ലിമിറ്റ്’ വയ്ക്കാതെ അനുഗ്രഹ; ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും അനായാസം ഓടിച്ച് മേപ്പയ്യൂരിന്റെ വനിതാ ബസ് ഡ്രൈവർ
മേപ്പയ്യൂര്‍: ആഗ്രഹങ്ങള്‍ ലിമിറ്റ് ചെയ്ത് വെക്കാതെ ഇറങ്ങിത്തിരിച്ച ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറുടെ കൈകളില്‍ ഇപ്പോള്‍ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സിന്റെ വളയവും ഭദ്രം. പേരാമ്പ്ര വടകര റൂട്ടില്‍ ബസ് ഡ്രൈവറായി തുടക്കം കുറിച്ച മേപ്പയ്യൂര്‍ സ്വദേശി അനുഗ്രഹ ഇപ്പോള്‍ വളയം പിടിക്കുന്നത് തിരക്കേറിയ കണ്ണൂര്‍-കോഴിക്കോട് റൂട്ടിലാണ്. ദിവസങ്ങല്‍ കൊണ്ടുതന്നെ ആ വളയവും തന്റെ കരങ്ങളില്‍
മേപ്പയ്യൂര്‍ വിളയാട്ടൂര്‍ മേക്കുന്നന്‍ കണ്ടി അബ്ദുറഹിമാന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: വിളയാട്ടൂര്‍ മേക്കുന്നന്‍ കണ്ടി അബ്ദുറഹിമാന്‍ അന്തരിച്ചു. അന്‍പത്തി ഒന്‍പത് വയസ്സായിരുന്നു. പരേതനായ മൊയ്തീന്‍ ഹാജിയുടെയും കുഞ്ഞയിഷ ഹജുമ്മയുടെയും മകനാണ്. ഭാര്യ: സൈനബ. മക്കള്‍: ഡോ.റഹ്ന ഷഹീദ (ഇക്ര ആശുപത്രി കോഴിക്കോട്), സൈനബ ഷഹിദ, മുഹമ്മദ് ഹാഷിം. മരുമകന്‍: സിനാന്‍ മിഷാരി (മാത്തോട്ടം). സഹോദരങ്ങള്‍: അബ്ദുള്‍ നാസര്‍, സുബൈദ.
കയാക്കിങ് കാണാം അതോടൊപ്പം മണ്‍സൂണ്‍ ഗ്രാമീണ ടൂറിസത്തിനും അവസരം; കോഴിക്കോട് നിന്ന് ഉല്ലാസ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി
കോഴിക്കോട്: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കോടഞ്ചേരിയില്‍ നടത്തുന്ന കയാക്കിങ് മത്സരങ്ങള്‍ കാണാന്‍ ഉല്ലാസ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി. ഒന്‍പതാമത് രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ് കാണാനും മണ്‍സൂണ്‍ ഗ്രാമീണ ടൂറിസത്തിനുമാണ് പാക്കേജില്‍ അവസര ഒരുക്കുന്നുണ്ട്. ആഗസ്റ്റ് 4, 5, 6 തിയ്യതികളിലാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്. ബജറ്റ് ടൂറിസം സെല്‍ താമരശ്ശേരിയും ജില്ലാ ടൂറിസം
ഡ്രീം കേക്ക് എന്ന ടോര്‍ട്ട് കേക്ക്; കൊയിലാണ്ടിയിലും ട്രെന്‍ഡിംഗ് ആയി സ്വപ്നരുചിയുടെ അഞ്ച് ചോക്കളേറ്റ് പാളികള്‍ [ Dream Cake aka Torte Cake ]
സനല്‍ദാസ് ടി. തിക്കോടി സ്പൂണ്‍ കൊണ്ട് മൃദുവായ ഒരു തട്ട്, മിനുസമുള്ള സ്പൂണിന്‍റെ പിന്‍ഭാഗം കൊണ്ട് ഒരു തലോടല്‍. പിന്നെ സ്വിസ് ചോക്കലേറ്റിന്‍റെ കടുപ്പം ഭേദിച്ച് അഞ്ച് പാളികളിലായി പരന്ന് കിടക്കുന്ന കേക്കിന്‍റെ രുചിവൈവിധ്യങ്ങളുടെ കണ്‍വര്‍ജന്‍സിലേക്ക് സ്പൂണ്‍ ആഴ്ന്നിറങ്ങുകയായി. 5 ഇന്‍ 1 ടോര്‍ട്ടെ കേക്ക് എന്ന ഡ്രീം കേക്ക് [5 in 1 Torte
സ്ഥലവും റോഡും സർവ്വേ നടത്താൻ കെെക്കൂലി വാങ്ങി; പേരാമ്പ്ര സ്വദേശിയായ സർവേയർ വിജിലൻസിൻ്റെ പിടിയിൽ
താമരശ്ശേരി: കൈക്കൂലി വാങ്ങിയ പേരാമ്പ്ര സ്വദേശിയായ സർവേയർ വിജിലൻസിൻ്റെ പിടിയിൽ. താമരശ്ശേരി താലൂക്ക് സർവേയർ പേരാമ്പ്ര അവട്ക്ക വണ്ണാറത്ത് എൻ അബദുൽ നസീറാണ് പിടിയിലായത്. കൊടിയത്തൂർ സ്വദേശി അജ്മലിൻ്റെ പരാതിയിലാണ് വിജിലൻസ് പരിശോധന നടത്തിയത്. അജ്മലിൻ്റെ വാപ്പായുടെ പേരില്‍ കൂടരങ്ങി വില്ലേജിലുള്ള വസ്തുവില്‍ നിന്നും, കൂമ്പാറ-പുന്നക്കാട് റോഡ് വികസനത്തിന് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തിരുന്നു. ഇതിന് ശേഷം
ഓളപ്പരപ്പിലൂടെയുള്ള സാഹസിക പ്രകടനങ്ങളുമായി കയാക്കിംഗ് താരങ്ങളെത്തുന്നു; മലബാർ റിവർ ഫെസ്റ്റിവലിന് ഒരുങ്ങി ചാലിപ്പുഴയും ഇരുവഴിഞ്ഞിയും
കോടഞ്ചേരി: മലയോര മേഖലയുടെ ഉത്സവമായ മലബാർ റിവർ ഫെസ്റ്റിവലിന് ആരംഭം കുറിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കുതിച്ചൊഴുകുന്ന ഇരുവഞ്ഞിക്കും ചാലിപ്പുഴയ്ക്കും മേലേ അതിസാഹസികതയുടെ കയ്യൊപ്പു ചാർത്തുന്ന അഭ്യാസപ്രകടനങ്ങൾ കാണാൻ കോടഞ്ചേരിയിലേക്ക് സഞ്ചാരികളെത്തും. മലബാർ റിവർ ഫെസ്റ്റിവലിനെ വരവേൽക്കാൻ മലയോരം ഒരുങ്ങി. ജൂലൈ 29 മുതൽ വിവിധ പരിപാടികളാണ് പുഴയുത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി ചാലിപ്പുഴയിലും
മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; പത്തുകോടി ലഭിച്ച ആ ഭാഗ്യനമ്പര്‍ ഇതാണ്
തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്റെ മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. MB 200261 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ആരാകും ആ ഭാഗ്യശാലി എന്നറിയാന്‍ കാത്തിരിക്കുകയാണ് കേരളക്കര ഇപ്പോള്‍. ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടന്നത്. 10 കോടിയാണ് ഒന്നാം സമ്മാനം. 250 രൂപയാണ്
കൊയിലാണ്ടിക്കാരുടെ പച്ച മനുഷ്യന്‍; കെ.കെ.വി അബൂബക്കറിന്‍റെ കഥ
പി.കെ. മുഹമ്മദലി തലയില്‍ ഒരു പച്ച ഉറുമാല്‍, സദാ സമയവും കയ്യിലൊരു ബാഗ്. അടുത്ത് കൂടുന്ന മനുഷ്യരോട് കലവറയില്ലാത്ത സ്നേഹവും, ഇതാണ് ഐഡന്‍റിറ്റി. ഒരു പരിചയവുമില്ലെങ്കില്‍ പോലും കൊയിലാണ്ടിയില്‍ ഇദ്ദേഹത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാവും. പതിറ്റാണ്ടുകളായി കൊയിലാണ്ടിയിലെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ കെ.കെ.വി. അബൂബക്കറെന്ന ‘പച്ച മനുഷ്യനെ’ ഇതിലും ലളിതമായി പരിചയപ്പെടുത്താനാവില്ല. കൊയിലാണ്ടിക്കാര്‍ ഇദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്ന പേരാണ്
ആധുനിക സൗകര്യങ്ങളുമായി അടിമുടി മാറാനൊരുങ്ങി വില്ലേജ് ഓഫീസുകൾ; മേപ്പയ്യൂര്‍ ഉള്‍പ്പടെ സംസ്ഥാനത്തെ 48 വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട് ആവുന്നു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് ആവാന്‍ ഒരുങ്ങുന്നു. ആധുനിക സൗകര്യങ്ങളോടൊപ്പം വില്ലേജ് ഓഫീസ് കെട്ടിടവും പദ്ധതിയിലൂടെ സ്മാര്‍ട്ടാവും. മേപ്പയ്യൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 48 വില്ലേജുകളാണ് രണ്ടാം ഘട്ടത്തില്‍ സ്മാര്‍ട്ടാവുന്നത്. 2018 മേയില്‍ 50 വില്ലേജ് ഓഫിസുകള്‍ ആധുനികവത്കരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ സ്മാര്‍ട്ട് വില്ലേജുകളുടെ എണ്ണം 98 ആയി ഉയര്‍ന്നു. ആവശ്യമെങ്കില്‍ ഭൂമി ഏറ്റെടുക്കല്‍ അല്ലെങ്കില്‍