koyilandynews.com

Total 3018 Posts

സ്കൂട്ടറിൽ സഞ്ചരിക്കവെ തടഞ്ഞുനിർത്തി വെട്ടി; കാസർകോട് ദമ്പതികൾക്ക് പരിക്ക്

കാസർകോട്: സ്കുട്ടറിൽ പോവുകയായിരുന്ന പ്രവാസിയായ ഭർത്താവിനെയും ഭാര്യയെയും ഒരു സംഘം തടഞ്ഞു നിർത്തി വെട്ടി പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ച രാത്രി 7ന് കാഞ്ഞങ്ങാട് മാവുങ്കാലിലാണ് ക്വട്ടേഷൻ മോഡൽ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കൊടവലം സ്വദേശി ചന്ദ്രനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിനു പിന്നിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണെന്നാണ് വിവരം. Summary: Couple

നൊച്ചാട് ​മുൻപഞ്ചായത്തം​ഗവും മഹിളാ അസോസിയേഷൻ പേരാമ്പ്ര ഏരിയാ സെക്രട്ടറിയുമായിരുന്ന സുബൈദ ചെറുവറ്റ അന്തരിച്ചു

പേരാമ്പ്ര: നൊച്ചാട് ചെറുവറ്റ സുബെെദ് അന്തരിച്ചു. നാൽപ്പത്തി എട്ട് വയയസായിരുന്നു. പേരാമ്പ്ര ബ്ലോക്ക്, നൊച്ചാട് ​ഗ്രാമപഞ്ചായത്ത് അം​ഗം, മഹിളാ അസോസിയേഷന്റെ പേരാമ്പ്ര ഏരിയാ കമ്മിറ്റി സെക്രട്ടറി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മഹിളാ അസോസിയേഷൻ ഏരിയ ട്രഷററും ജില്ലാകമ്മിറ്റി അം​ഗവുമാണ്. സി മുഹമ്മദാണ് ഭർത്താവ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം

‘റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാക്കും’; സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം സത്യമോ കള്ളമോ? വാസ്തവം ഇതാണ്…

തിരുവനന്തപുരം: റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകുമെന്ന പ്രചരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഇത്തരം വ്യാജ വാർത്ത നിർമ്മിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. “റേഷൻ ഷോപ്പിൽ നിന്നും വെള്ള കാർഡ് ഉപയോഗിച്ചു സാധനങ്ങൾ ഇത് വരെയും വാങ്ങാത്തവർ ഉണ്ടെങ്കിൽ ഈ മാസം 30 നു മുമ്പായി

മൂകാംബികയിൽ ദർശനം നടത്തണമെന്ന ആ​ഗ്രഹം സഫലമായില്ലേ? കെ.എസ്‌.ആർ.ടി.സിയുണ്ട് കൂട്ടിന്, വിശദാംശങ്ങൾ അറിയാം

കോഴിക്കോട്: കെ.എസ്‌.ആർ.ടി.സി കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ ആദ്യമായി മൂകാംബിക യാത്ര ഒരുക്കുന്നു. മാർച്ച്‌ 18 ന് രാത്രി കോഴിക്കോട് നിന്ന് പുറപ്പെട്ട് രാവിലെ മൂകാംബികയിൽ എത്തും. ദർശനത്തിനു ശേഷം ഉച്ചയ്ക്ക് മൂകാബികയിൽ നിന്നും ഉഡുപ്പിയിലേക്ക് യാത്ര തിരിക്കും. ഉഡുപ്പിയിൽ നിന്ന് ഏഴ് മണിക്ക് കോഴിക്കോടേക്ക് യാത്ര തിരിക്കും. ബുക്കിംഗിനും വിവരങ്ങൾക്കും രാവിലെ 9.30 മുതൽ

ബാലുശ്ശേരിയിൽ വാഹനാപകടം; സ്വകാര്യ ബസും സ്കോർപിയോയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

ബാലുശ്ശേരി: ബാലുശ്ശേരി അറപീടികയിൽ സ്വകാര്യ ബസും സ്കോർപിയോയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. കാർ യാത്രികരായ ദമ്പതികൾക്കും മകനും ബസ് യാത്രകരായ ചിലർക്കുമാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. അപകടത്തിൽ കാറിന്റെ മുൻഭാ​ഗം പൂർണ്ണമായി തകർന്ന നിലയിലാണ്. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മറ്റുള്ളവരെ ബാലുശ്ശേരിയിലെ തന്നെയുള്ള സ്വകാര്യ

മികവിന്റെ കേന്ദ്രങ്ങളായി ജില്ലയിലെ സർക്കാർ ആശുപത്രികൾ; അരിക്കുളം എഫ്.എച്ച്.സി, താമരശ്ശേരി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി എന്നിവയ്ക്ക് കായകല്‍പ്പ് അവാര്‍ഡുകൾ

കോഴിക്കോട്: കായകൽപ അവാർഡിന്റെ തിളക്കത്തിൽ കോഴിക്കോടെ സർക്കാർ ആശുപത്രികൾ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് 2022-23 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡുകൾ പ്രഖ്യാപിച്ചത്. വിവിധ വിഭാ​ഗങ്ങളിലായി കുറ്റ്യാടി, വളയം, അരിക്കുളം ഉൾപ്പെടെ ജില്ലയിലെ ആറ് സർക്കാർ ആശുപത്രികളാണ് അവാർഡ് നേടിയത്. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം കോഴിക്കോട് ഗവ ജനറൽ ആശുപത്രിയിൽ എക്സ്-റേ ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ സർക്കാർ അംഗീകൃത എക്സറേ ടെക്നീഷ്യൻ കോഴ്സ് പാസ്സായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകർക്കും സഹിതം മാർച്ച് 25ന്

പോലീസ് പരിശോധന; 9.5 ലിറ്റര്‍ മദ്യവുമായി വേളം സ്വദേശി അറസ്റ്റില്‍

വേളം: വില്‍പ്പനയ്ക്കായി എത്തിച്ച മദ്യവുമായി വേളം പള്ളിയത്ത് സ്വദേശി പിടിയില്‍. പള്ളിയത്ത് സ്വദേശി രതീഷാണ് അറസ്റ്റിലായത്. കുറ്റ്യാടി സി.ഐ ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച്ച രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് 9.5 ലിറ്റര്‍ മദ്യവുമായി ഇയാള്‍ പിടിയിലാവുന്നത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

‘28,000 രൂപയാണെങ്കിൽ ആറുമാസത്തിനുശേഷം ഒരു പവന്‍, സ്വര്‍ണമാണെങ്കിൽ ഒരു ​ഗ്രാം കൂടുതൽ നൽകും’; നൊച്ചാട് മേഖലയിൽ യുവതിയുടെ സാമ്പത്തിക തട്ടിപ്പിന് ഇരയായത് നിരവധി പേർ

പേരാമ്പ്ര: സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണെന്ന് പറഞ്ഞ് നൊച്ചാട് മേഖലയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ആരോപണം. പണം വാങ്ങിയ ശേഷം സ്വർണ്ണം നൽകിയാണ് ഇവർ ആളുകളെ പറ്റിച്ചത്. എൺപത് പവനിന് മുകളിൽ സ്വർണ്ണവും 20 ലക്ഷം രൂപയുമാണ് ഇവർ ഇത്തരത്തിൽ സ്വന്തമാക്കിയത്. 28,000 രൂപ വാങ്ങിച്ച്‌ ആറുമാസത്തിനുശേഷം ഒരു പവന്‍ സ്വര്‍ണം നല്‍കും. ആദ്യഘട്ടത്തില്‍ ഇത് കൃത്യമായി

അരിക്കുളം ഗോശാല കണ്ടി നാരായണൻ അന്തരിച്ചു

അരിക്കുളം: ഗോശാല കണ്ടി നാരായണൻ അന്തരിച്ചു. എൺപത്തിരണ്ട് വയസാണ്. ഭാര്യ: നാരായണി മക്കൾ: ശോഭ, ഷീബ, ഷീന മരുമക്കൾ: രാജൻ മഞ്ഞക്കുളം, സുരേഷ് അയിഞ്ഞാട്ട് (സി.പി.എം അരിക്കുളം സൗത്ത് ബ്രാഞ്ചംഗം), സുഭാഷ് നടുവത്തൂർ സഹോദരങ്ങൾ: ചിരുത കുട്ടി, നാരായണി, അമ്മാളു പരേതയായ കല്യാണി