പോലീസ് പരിശോധന; 9.5 ലിറ്റര്‍ മദ്യവുമായി വേളം സ്വദേശി അറസ്റ്റില്‍


വേളം: വില്‍പ്പനയ്ക്കായി എത്തിച്ച മദ്യവുമായി വേളം പള്ളിയത്ത് സ്വദേശി പിടിയില്‍. പള്ളിയത്ത് സ്വദേശി രതീഷാണ് അറസ്റ്റിലായത്.

കുറ്റ്യാടി സി.ഐ ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച്ച രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് 9.5 ലിറ്റര്‍ മദ്യവുമായി ഇയാള്‍ പിടിയിലാവുന്നത്.

വിശദമായ ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.