koyilandynews.com
വീട്ടിൽ നിന്നിറങ്ങി പോയി, പന്നീട് തിരികെ എത്തിയില്ല; വർഷങ്ങൾക്കിപ്പുറവും വാകയാട് സ്വദേശിയായ യുവാവ് കാണാമറയത്ത്
നടുവണ്ണൂർ: വർഷങ്ങൾ പിന്നിട്ടിട്ടും വാകയാട് സ്വദേശിയായ യുവാവ് ഇപ്പോഴും കാണാമറയത്ത്. വാകയാട് കിഴക്കെ വീട്ടിൽ മമ്മൂഞ്ഞിന്റെ മകൻ ബഷിറിനെയാണ് നാല് വർഷങ്ങൾക്ക് മുമ്പേ കാണാതായത്. മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കുടുംബാംഗങ്ങൾ. 2017 ഡിസംബർ ഒന്നാം തിയ്യതി വെെകീട്ട് വീട്ടിൽ നിന്നും ഇറങ്ങിപോയതാണ് ബഷീർ. പിന്നീട് മടങ്ങിവന്നില്ല. ചെറിയ മാനസിക അസ്വാസ്ഥ്യമുണ്ട് ബഷീറിന്. യുവാവിനെ കാണാത്തതിനെ
സ്ത്രീയെന്ന വ്യാജേന ചാറ്റ് ചെയ്തു, ഭീഷണിപ്പെടുത്തി പണം തട്ടി; തില്ലങ്കേരി സ്വദേശിയുടെ പരാതിയിൽ യുവാവ് ചോമ്പാല പോലീസിന്റെ പിടിയിൽ
വടകര: സ്ത്രീ എന്ന വ്യാജേന മൊബൈലിൽ ചാറ്റ് ചെയ്ത ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒളവിലം പള്ളികുനി സ്വദേശി പിടിയിൽ. വരയാലിൽ വി.പി ജംഷീദിനെയാണ് ചോമ്പാല പോലീസ് അറസ്റ്റു ചെയ്തത്. തില്ലങ്കേരി സ്വദേശിയായ യുവാവുമായി മൊബെെലിൽ സ്ത്രീയെന്ന വ്യാജേന ജംഷീദ് ചാറ്റ് ചെയ്യുകയായിരുന്നു. വിശ്വാസ്വത ഉറപ്പാക്കിയ ശേഷമാണ് തട്ടിപ്പ് നടത്തിയത്. ഭർത്താവെന്ന വ്യാജേന ജംഷീദ്
ഭാര്യയുടെ അമ്മയെ കൊലപ്പെടുത്തി, ഭാര്യയെ വെട്ടിയ ശേഷം സ്വയം തീകൊളുത്തി ഭർത്താവ്; ക്രൂരമായ കൊലപാതകത്തിൽ നടുങ്ങി അരുവിക്കര
തിരുവനന്തപുരം: അരുവിക്കരയില്‍ ഭാര്യയുടെ അമ്മയെ വെട്ടിക്കൊലപ്പെടുത്തി മരുമകന്‍. അരുവിക്കര അഴീക്കോട് വളപ്പെട്ടി സ്വദേശി താഹിറയാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. അലി അക്ബറും ഭാര്യ മുംതാസുമായി പത്തുവര്‍ഷത്തിലധികമായി പിണങ്ങിക്കഴിയുകയാണ്. ഇതുമായി ബന്ധപ്പെട്ട കേസ് കുടുംബകോടതിയില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ ഒരു വീട്ടില്‍ത്തന്നെയായിരുന്നു താമസം. ഇന്ന് പുലര്‍ച്ചെ നാലരയോടെ ഭാര്യയുടെ അമ്മ താഹിറയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്
കുടുംബ വഴക്ക്; തൃശ്ശൂരിൽ ആറ് വയസുകാരൻ വെട്ടേറ്റ് മരിച്ചു
തൃശൂര്‍: തൃശൂരില്‍ ആറ് വയസ്സുകാരന്‍ വെട്ടേറ്റ് മരിച്ചു. അതിഥി തൊഴിലാളിയുടെ മകനായ നാജുർ ഇസ്ലാം ആണ് മരിച്ചത്. മുപ്ലിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ നാജുറിന് കുത്തേൽക്കുകയായിരുന്നു. അമ്മ നജ്മക്ക് ഗുരുതരമായി വെട്ടേറ്റു. അതിഥിത്തൊഴിലാളികളായ രണ്ട് കുടുംബങ്ങള്‍ തമ്മിലാണ് തര്‍ക്കവും സംഘര്‍ഷവും നടന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ബുധനാഴ്ച രാത്രിയില്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം
നൃത്തം ചെയ്യുമോ? പെരുവണ്ണാമൂഴിയിൽ ഫെസ്റ്റിനോടനുബന്ധിച്ച് സംഘ നൃത്ത മത്സരവും, വിശദാംശങ്ങൾ
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ടൂറിസം ടെസ്റ്റിനോട് അനുബന്ധിച്ച് ജില്ലാതല സംഘ നൃത്ത മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 23 മുതൽ മെയ് 7 വരെ പെരുവണ്ണാമൂഴിയിലാണ് ഫെസ്റ്റ് നടക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ അപേക്ഷകൾ ഏപ്രിൽ 15ന് മുമ്പായി കൺവീനർ, ജില്ലാതല സംഘനിർത്ത മത്സരം, പെരുവണ്ണാമുഴി ടൂറിസം ഫെസ്റ്റ് ഓഫീസ്, പെരുവണ്ണാമുഴി പോസ്റ്റ് 67 35
മേപ്പയ്യൂർ സ്വദേശിയായ സൈനികൻ രാജസ്ഥാനിൽ വെടിയേറ്റു മരിച്ചു
മേപ്പയ്യൂർ: രാജസ്ഥാനിൽ ജയ്‌പുരിന് സമീപം മേപ്പയ്യൂർ സ്വദേശിയായ സൈനികൻ വെടിയേറ്റു മരിച്ചു. മേപ്പയ്യൂർ മണപ്പുറംമുക്ക് മാണിക്കോത്ത് മീത്തൽ ജിതേഷ് (39) ആണ് മരിച്ചത്. അജ്മീർ നസീറബാദ് എയർഫോഴ്സ് കന്റോൺമെന്റ് കോളനിയിൽ ഡ്യൂട്ടിയിലായിരുന്നു. എങ്ങനെയാണ് വെടിയേറ്റത് എന്നകാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. വിവരമറിഞ്ഞ് ജിതേഷിന്റെ സഹോദരൻ പ്രജീഷും സുഹൃത്തും രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
ബി.എം ആൻഡ് ബി.സി നിലവാരം, ഡ്രൈനേജുമുൾപ്പടെ 10 മീറ്റർ വീതി; മേപ്പയ്യൂർ – നെല്ല്യാടി- കൊല്ലം റോഡിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കും
മേപ്പയ്യൂർ: മേപ്പയ്യൂർ – നെല്ല്യാടി- കൊല്ലം റോഡിന്റെ റോഡിന്റെ അടിയന്തിര അറ്റകുറ്റപണികൾക്ക് ടെൻഡർ ചെയ്തു. 2.4 കോടി രൂപയുടെ പ്രവൃത്തിക്കാണ് ടെൻഡറായത്. ഏപ്രിൽ രണ്ടാം വാരത്തോടെ പ്രവൃത്തി ആരംഭിക്കും. നേരത്തെ 38.95 കോടി രൂപയുടെ കിഫ്ബിയുടെ ധനകാര്യ അനുമതി റോഡിന് ലഭിച്ചിരുന്നു. ലാൻഡ് അക്വിസിഷന് കാലതാമസം വരുന്നതിനാൽ റോഡിന്റെ നിലവിലെ അവസ്ഥ പരിഹരിക്കുന്നതിനാണ് തുക അനുവദിച്ചത്.
അന്വേഷണത്തിനിടെ വിദേശത്തേക്ക് കടന്നു; പോക്സോ കേസിൽ ഇരിങ്ങത്ത് സ്വദേശിക്കെതിരെ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്
ബാലുശ്ശേരി: പോക്‌സോ കേസിലെ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. പയ്യോളി ഇരിങ്ങത്ത് കീഴ്‌പ്പോത്ത് ഹാരിസ് (37) നായാണ് ബാലുശ്ശേരി പോലീസ് ലുക്ക് ഒട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പോക്‌സോ കേസില്‍ പ്രതിയായ ഇയാള്‍ അന്വേഷണത്തിനിടെ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് നടപടി. ഇയാളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ ബാലുശ്ശേരി പോലീസില്‍ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു. summary:
വേനല്‍ മഴയില്‍ ഇടിമിന്നലേറ്റു; കോട്ടയത്ത് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു
കോട്ടയം: കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു. മുണ്ടക്കയം കാപ്പിലാമൂടിലാണ് ദുരന്തമുണ്ടായിരിക്കുന്നത്. കാപ്പിലാമൂടില്‍ കപ്പയില്‍ വീട്ടില്‍ സുനില്‍ (48), നാടുവിനല്‍ വീട്ടില്‍ രമേഷ് (43) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്. സുനിലിന്റെ സഹോദരി ഭര്‍ത്താവാണ് രമേശ്. സുനിലിന്റെ വീട്ടിനു മുന്നില്‍ നിന്ന് സംസാരിക്കുന്നതിനിടെ ഇടിമിന്നലേല്‍ക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി
സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസ്സില്‍ തന്നെയെന്ന് വിദ്യാഭ്യാസ മന്ത്രി; തീരുമാനം ആറ് വയസ്സായി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കുലറിനു പിന്നാലെ
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാം ക്ലാസ് പ്രവേശനത്തിനുളള പ്രായപരിധി അഞ്ച് വയസ് തന്നെയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കാലങ്ങളായി നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന രീതി ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനത്തിന്റെ പ്രായപരിധി ആറ് വയസാക്കി കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ അയച്ചതിനെ തുടര്‍ന്നാണ് തീരുമാനം. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം