koyilandynews.com
കണ്ണൂരിൽ ജീപ്പിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂരിൽ ജീപ്പിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം. പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ മുആസ് ഇബ്ൻ മുഹമ്മദ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. പള്ളിയാം മൂല ബീച്ച് റോഡിൽ വച്ച് റോഡ് മുറിച്ച് കടക്കവേ എതിർ ദിശയിൽ നിന്ന് വന്ന ജീപ്പിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖലീഫ മൻസിലിലെ
സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ ‘ഭരണ ഘടനയും സനാദന മൂല്യങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ
വടകര: ‘ഭരണഘടനയും സനാദന മൂല്യങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ നടന്നു. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. ഡോ. ടി എസ് ശ്യാം കുമാർ വിഷയാവതരണം നടത്തി. അഡ്വ. ഇ വി ലിജീഷ് മോഡറേറ്ററായി. വിനോദ് കൃഷ്ണ, ആർ ബാലറാം, പി എം ലീന എന്നിവർ സംസാരിച്ചു. തുടർന്ന് കെഎസ്ടിഎ വടകര, തോടന്നൂർ സബ് ജില്ലാ
മുചുകുന്ന് നടന്ന എൻ5 കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഫെെനലിൽ ജേതാക്കളായി ബ്ലൂ ജെ സെഡ് സിസി കോഴിക്കോട്; വിജയം നാല് വിക്കറ്റിന്
കൊയിലാണ്ടി: എൻ5 കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ബ്ലൂ ജെ സെഡ് സിസി കോഴിക്കോടിന് കിരീടം. മാഹി ഫൈറ്റേഴ്സ് ക്രിക്കറ്റ് ക്ലബ് പോണ്ടിച്ചേരിയെ നാല് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ബ്ലൂ ജെസെന്റ് കിരീടത്തിൽ മുത്തമിട്ടത്. രോഹൻ എസ് ക്രിക്കറ്റ് ക്ലബ് കൊയിലാണ്ടിയുടെ നേതൃത്വത്തിൽ മുചുകുന്ന് ഗവ. കോളേജ് ഗ്രൗണ്ടിലായിരുന്നു ഫെെനൽ മത്സരം നടന്നത്. ഫൈനലിലെ മികച്ച കളിക്കാരനായി ബ്ലൂ
പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം: കെ.പി.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ സമ്മേളനം
കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ.പി.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയുള്ള ഉച്ചഭക്ഷണത്തുക അനുവദിക്കുക, അധ്യാപകരുടെ തടഞ്ഞുവച്ച ശമ്പളം അനുവദിക്കുക, മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകുക, സർവീസിൽ ഉള്ളവർക്കുള്ള കെ.ടെറ്റ് പ്രശ്നം പരിഹരിക്കുക, വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് യഥാസമയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. ജനുവരി 22 ന് അധ്യാപകരും ജീവനക്കാരും
എം രാമുണ്ണിക്കുട്ടി വിടപറഞ്ഞിട്ട് ഒരാണ്ട്; കുരുടിമുക്കിൽ അനുസ്മരണവും കമ്യൂണിസ്റ്റ് കുടുംബ സംഗമവും
മേപ്പയ്യൂർ: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷക തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായി പ്രവർത്തച്ചിരുന്ന എം രാമുണ്ണിക്കുട്ടിയുടെ (എം ആർ) ഒന്നാം ചരമവാർഷികം വിപുലമായി ആചരിച്ചു. കാരയാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ രാവിലെ കുരുടി മുക്കിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു. അനുസ്മരണശേഷം ഏരിയാ കമ്മറ്റി അംഗം എ എം സുഗതൻ മാസ്റ്റർ പതാക ഉയർത്തി. എ. സി.
മൂടാടി, അരിക്കുളം, പൂക്കാട് സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ വെെദ്യുതി മുടങ്ങും
കൊയിലാണ്ടി: മൂടാടി, അരിക്കുളം, പൂക്കാട് സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ (20/01/2025) വൈദ്യുതി വിതരണം തടസപ്പെടും. എൽ.ടി ടച്ച് ക്ലിയറൻസ് ജോലി, സ്പെയ്സർ വർക്ക്, എച്ച്.ടി മൈന്റെനൻസ് എന്നിവ നടക്കുന്നതിനാലാണ് വെെദ്യുതി മുടങ്ങുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. മൂടാടി സെക്ഷൻ പരിധിയിലെ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 2.30 വരെ വിയ്യൂർ ടെമ്പിൾ ട്രാൻസ്ഫോർമർ പരിസരങ്ങളിലും,
കാപ്പാട് പരീക്കണ്ടി പറമ്പിൽ മൊയ്തീൻ കോയ അന്തരിച്ചു
കാപ്പാട്: കണ്ണൻകടവ് തൈകൂടത്തിൽ താമസിക്കും പരീക്കണ്ടി പറമ്പിൽ മൊയ്തീൻ കോയ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: ടി.വി ഫാത്തിമ എലത്തൂർ. മക്കൾ: നാദിയ, മാഷിദ, മുഫീദ. മരുമക്കൾ: റഹീസ്(കുവൈറ്റ്), സഹദ്(ഖത്തർ), നിയാസ്(മൂഴിക്കൽ). Summary: Moytheen Koya passed
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ
എട്ടടി താഴ്ചയുള്ള കുഴിയിൽ വീണു; ഉള്ള്യേരിയിൽ പശുവിന് രക്ഷകരായി കൊയിലാണ്ടി ഫയർഫോഴ്സ്
ഉള്ള്യേരി: ഉള്ള്യേരിയിൽ കുഴിയിൽ വീണ പശുവിന് രക്ഷപ്പെടുത്തി കൊയിലാണ്ടി ഫയർഫോഴ്സ്. ഉള്ളിയേരി പഞ്ചായത്തിൽ ഒള്ളൂരിൽ പിപ്പിരിക്കാട്ട് കുനിയിൽ ഹൗസിൽ വത്സലയുടെ പശുവിനെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് വെെകീട്ട് മൂന്ന് മണിയോടെയാണ് പശു കിണറിൽ വീണത്. തൊഴുത്തിനു സമീപമുള്ള എട്ടടി താഴ്ചയുള്ള കുഴിയിലാണ് പശു വീണത്. തുടർന്ന് വീട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നും എസ്ടിഒ മുരളീധരൻ