koyilandynews.com
ജോലി തിരയുകയാണോ? പേരാമ്പ്ര മേഖലയില്‍ താല്‍ക്കാലിക നിയമനങ്ങള്‍ യോഗ്യതകളും വിശദാംശങ്ങളും അറിയാം
പേരാമ്പ്ര: കുന്നുമ്മല്‍ ബ്ലോക്ക് ഫാര്‍മേഴ്‌സ് അന്‍ഡ് റൂറല്‍ എംബ്ലോഴ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ക്ലര്‍ക്ക് നിയമനം. എസ്എസ്എല്‍സിയും ജെ.ഡി.സിയും പാസായവരും (അല്ലെങ്കില്‍ തത്തുല്ല്യ യോഗ്യതകള്‍)ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. ശമ്പള സ്‌കെയില്‍: 12740 (മൊത്ത മാസ ശമ്പളം) 2023 ജനുവരി 1ന് 18നും 40നും ഇടയില്‍ വയസ്സുള്ളവരായ (നിയമാനുസൃതം വയസ്സിനിളവിന് അര്‍ഹതയുള്ളവര്‍ക്ക് ഇളവ്
കനത്ത മഴ: കുറ്റ്യാടിയിലും സമീപ പ്രദേശങ്ങളിലും പരക്കെ നാശം, എട്ട് വീടുകള്‍ തകര്‍ന്നു
കുറ്റ്യാടി: ഇന്നലെ ഉച്ചയോടെ ഉണ്ടായ കനത്ത മഴയിലും കാറ്റിലും കുറ്റ്യാടിയിലും സമീപ പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. കുറ്റ്യാടി വേളം കുറിച്ചകം കൂളിക്കുന്ന് മേഖലയില്‍ എട്ട് വീടുകള്‍ തകര്‍ന്നു. കായക്കൊടി, കാവിലുംപാറ പ്രദേശത്തും ശക്തമായ മഴയായിരുന്നു പെയ്തിരുന്നത്. കുറിച്ചകം ചിറയ്ക്കല്‍ മീത്തല്‍ കുമാരന്‍, എടത്തും പൊയില്‍ ശാന്ത, കണിശന്റെ ചാലില്‍ പൊക്കന്‍, പി.എം ബാബു, പോതിക്കണ്ടി ഗോപാലന്‍,
എലത്തൂരിൽ പതിനേഴുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
എലത്തൂർ: പുതിയാപ്പയിൽ പതിനേഴുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കാമ്പുറം ബീച്ചിലെ സച്ചിദാനന്ദന്റെ മകൻ ശ്രീരാഗാണ് മരിച്ചത്. പുതായാപ്പയിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ 9.30 ഓടെ പുത്തൂരിലെ അമ്പലക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ശ്രീരാഗ്. കുളിക്കുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നു. രണ്ട് കുട്ടികൾക്കൊപ്പമായിരുന്നു ശ്രീരാഗ് എത്തിയത്. കുടെവന്ന കുട്ടികളാണ് ശ്രീരാഗ് കുളത്തിൽ മുങ്ങിത്താഴുന്നത് കണ്ട വിവരം നാട്ടുകാരെ
ഭക്ഷണത്തിന്റെ രുചിക്കായി ഉപ്പിടുമ്പോള്‍ ശ്രദ്ധിക്കണേ, ഉപ്പു കൂടിയ ഭക്ഷണം വൃക്കയെ തകരാറിലാക്കും, നോക്കാം വിശദമായി
ഭക്ഷണത്തിന് രുചി കൂട്ടുന്ന ഉപ്പ് മനുഷ്യരില്‍ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ഭക്ഷണത്തിലെ ഉപ്പില്‍ നിന്നു തന്നെയാണ് ശരീരത്തിനാവശ്യമായ സോഡിയവും ക്‌ളോറൈഡ് അയണുകളുമെല്ലാം ലഭിക്കുന്നതും നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനത്തിന് സഹായിക്കുന്നതും. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിലും ഈ ധാതുക്കള്‍ പ്രധാന പങ്കു വഹിക്കുന്നു. എന്നാല്‍ ഉപ്പ് കൂടുതലുപയോഗിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിനു കാരണമാകും. കൂടാതെ വൃക്കയ്ക്കും തകരാറാണ്. ഉപ്പു
മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്സില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്; അഭിമുഖം മെയ്യ് 27ന്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപരെ നിയമിക്കുന്നു. താല്‍ക്കാലികമായാണ് നിയമനം നടത്തുന്നത്. മലയാളം, ഹിന്ദി, അറബിക്, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളില്‍ മെയ് 27 ശനിയാഴ്ച 10 മണി മുതലും ഫിസിക്കല്‍ സയന്‍സ്, ജീവശാസ്ത്രം, കണക്ക്, യു.പി.എസ്.എ എന്നീ വിഷയങ്ങളില്‍ ഉച്ചയ്ക്ക് 1 മണി മുതലും
കോഴിക്കോട് നഗരത്തില്‍ രാത്രി സിനിമകണ്ടു മടങ്ങവെ യുവ ദമ്പതികള്‍ക്കു നേരെ ആക്രമണം; ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘത്തിനെതിരെ പോലീസില്‍ പരാതി
കോഴിക്കോട്: നഗരത്തില്‍ യുവദമ്പതികള്‍ക്ക് നേരെ ബൈക്കുകളിലെത്തിയവരുടെ ആക്രമണം. ചെറുവണ്ണൂര്‍ സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ദുരനുഭവം ഉണ്ടായത്. കോഴിക്കോട് നഗരമധ്യത്തില്‍ ഞായറാഴ്ച രാത്രി 10.15ഓടെയാണ് സംഭവം. ഇതേക്കുറിച്ച് അശ്വിന്‍ നടക്കാവ് പോലീസ് സ്റ്റേഷനിലും സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. ഞായറാഴ്ച രാത്രി സിനിമ കണ്ടതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. ഇതിനിടയില്‍ ക്രിസ്ത്യന്‍ കോളേജ്
പിടിച്ചെടുത്തത് പാക്കറ്റുകണക്കിന് ഹാന്‍സും കൂള്‍ ലിപും; പേരാമ്പ്രയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച ലഹരിവസ്തുക്കളുമായി രണ്ട് യുവാക്കള്‍ പിടിയില്‍
പേരാമ്പ്ര: പേരാമ്പ്രയിൽ വിൽപ്പനയ്ക്കായെത്തിച്ച ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കൾ പിടിയിൽ. കൂത്താളിയിലെ പുത്തൂച്ചാലിൽ നവാസ്, കൽപത്തൂരിലെ പുതുക്കുടി ഷമീം എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര പോലീസാണ് യുവാക്കളെ പിടികൂടിയത്. വിൽപ്പനയ്ക്കായി സൂക്ഷിച്ച 240 പാക്കറ്റ് ഹാൻസ്, 102 പാക്കറ്റ് കൂൾ ലിപ് എന്നിവയാണ് ഇവരിൽ നിന്ന് പിടികൂടിയത്. പേരാമ്പ്ര മാർക്കറ്റിനടുത്ത് വില്പനയ്ക്ക് എത്തിയതിനിടെയാണ്
അധ്യാപനം ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അതിഥി അധ്യാപക നിയമനം
കോഴിക്കോട്: വിവിധ സ്ഥലങ്ങളിൽ അതിഥി അധ്യാപക നിയമനം നടത്തുന്നു. യോഗ്യതകളും ഒഴിവുകളും എവിടെയെല്ലാമെന്ന് അറിയാം. ഗവ. കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ 2023-24 അധ്യയന വർഷത്തേക്ക് മലയാളം, സംസ്കൃതം, ഗണിതശാസ്ത്രം, സോഷ്യൽ സയൻസ്, ഫൌണ്ടേഷൻ ഇൻ എജുക്കേഷൻ, എജുക്കേഷണൽ ടെക്നോളജി എന്നീ വിഭാഗങ്ങളിൽ ഓരോ അതിഥി അധ്യാപകരെ നിയമിക്കുന്നു. മെയ് 26ന് രാവിലെ 10:30 ന്
‘റോബിനെ ബിഗ് ബോസ് ഇറക്കി വിട്ട പോലെ നിര്‍ദ്ദയം നിഷ്ഠൂരം റിട്ടയര്‍മെന്റ്’; രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ കുറിച്ച് ആക്ഷേപഹാസ്യ കവിതയുമായി കൊയിലാണ്ടി സ്വദേശി നിധീഷ് നടേരി
കൊയിലാണ്ടി: രണ്ടായിരം രൂപയുടെ നോട്ട് വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുന്നതായുള്ള റിസര്‍വ്വ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. രണ്ടായിരം രൂപാ നോട്ടുകളുടെ അവതാര ലക്ഷ്യം കൈവരിച്ചു എന്ന കാരണം പറഞ്ഞാണ് ആര്‍.ബി.ഐ നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവും പരിഹാസവും ട്രോളുകളുമാണ് ആര്‍.ബി.ഐ തീരുമാനത്തെ കുറിച്ച് പ്രത്യക്ഷപ്പെടുന്നത്. ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാവുകയാണ് ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍
നിപാ വൈറസിനെതിരെ പോരാടിയ മാലാഖ; സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് അഞ്ചാണ്ട്
പേരാമ്പ്ര: നിപാ വൈറസിനെതിരെ ധീരതയൊടെ പൊരുതി ജീവൻ വെടിഞ്ഞ ചക്കിട്ടപ്പാറ സ്വദേശിനി സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് അഞ്ച് വയസ്സ്. സ്വജീവൻ തെജിച്ച് രോഗികളെ പരിചരിച്ച് മാലാഖയെന്ന പേര് അന്വർത്ഥമാക്കിയ ലിനിയുടെ ഓർമ്മകൾ കെടാതെ ഹൃദയത്തിലേറ്റു വാങ്ങിക്കഴിഞ്ഞു ഓരോ മലയാളികളും. സിസ്റ്റർ ലിനി മലയാളികളുടെയുള്ളിൽ ഇന്നും ഒരു വിങ്ങലാണ്. കേരളത്തിൽ ഭീതി പടർത്തിയ നിപ്പ വൈറസ്