koyilandynews.com
‘കൊടുങ്ങല്ലൂരിലേക്ക് യുദ്ധത്തിന് പോയ തിക്കോടി സൈന്യം പഠിച്ച അതേ മുറകള്‍’; തിക്കോടിയിലെ കളരിയുടെ ചരിത്രവും പയറ്റും ജമാല്‍ ഗുരുക്കളുടെ കയ്യില്‍ ഭദ്രം
പി.കെ. മുഹമ്മദലി തിക്കോടിക്ക് കളരി ഒട്ടും അപരിചിതമല്ല. തിക്കോടിയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ പല കാലങ്ങളിലായി കളരിയും അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. വായ്ത്താരികളുടെ മുഴക്കവും ചുവടുകളുടെ പ്രകമ്പനവും സദാ മുഖരിതമായിരുന്ന കളരിയുടെ പ്രതാപകാലം തിക്കോടിക്കുണ്ടായിരുന്നു. കൊടുങ്ങല്ലൂരില്‍ നടന്ന ഒരു യുദ്ധത്തില്‍ പങ്കെടുക്കാന്‍ തിക്കോടിയില്‍ നിന്ന് കളരിപ്പയറ്റുകാരുടെ ഒരു സൈന്യം ജലമാര്‍ഗം പോയതിനെക്കുറിച്ച് ചരിത്ര രേഖകളില്‍ കാണാം. ഉമറുബ്നു സുബര്‍ജിയുടെ
വിമാനത്തില്‍ 3000 മീറ്റര്‍ ഉയരെ നിന്ന് എടുത്ത് ചാടുന്ന തിക്കോടിക്കാരന്‍; സാധാരണത്വത്തോട് സലാം പറഞ്ഞ അബ്ദുസലാമിന്‍റെ സാഹസിക വിനോദങ്ങള്‍
പി.കെ. മുഹമ്മദലി മൂവായിരം മീറ്ററിലും ഉയരത്തില്‍ ചീറിപ്പറക്കുന്ന വിമാനത്തിന്‍റെ വാതില്‍ തുറന്ന് താഴേക്ക് നോക്കി നില്‍ക്കുകയാണ് ഒരു തിക്കോടിക്കാരന്‍. ഒന്നുകൂടി ശ്വാസമെടുത്ത് അടുത്ത ഏത് സെക്കന്‍റിലും അദ്ദേഹം താഴേക്ക് ചാടാം. സത്യത്തില്‍ ചാടുകയല്ല, ‘ഇതാ സര്‍വ ഭാരങ്ങളും വെടിഞ്ഞ് ഞാന്‍’ എന്ന് പോലെ ഗുരുത്വാകര്‍ഷത്തിന് വഴങ്ങിക്കൊടുക്കുന്നത് പോലെയാണ് ആ കാഴ്ച. താഴെ, മേഘങ്ങള്‍ക്കും താഴെയാണ്
എലത്തൂരിനും തിക്കോടിക്കും ഇടയില്‍ എവിടെയോ ആണ്, ആയിശ; പോര്‍ച്ചുഗീസ് അധിനിവേശത്തിന്‍റെ രക്തസാക്ഷി, പോര്‍ച്ചുഗീസ് പ്രണയകാവ്യത്തിലെ നായിക
മുജീബ് തങ്ങൾ കൊന്നാര് മുസ്ലിം വനിതകളുടെ സ്വാതന്ത്ര്യസമരം ചരിത്രപഠനം നടത്തുമ്പോൾ ഏതൊരു ചരിത്രകാരന്റെയും മനസ്സിൽ ആദ്യം ഇടംപിടിക്കുക ആയിശ ആയിരിക്കും. ഒരുപക്ഷെ കൊളോണിയൽ അധിനിവേശത്തിന്റെ ആദ്യ വനിതാ രക്തസാക്ഷിയായിരിക്കും ആയിശ. ഇന്ത്യയിലെ പോർച്ചുഗീസ് അധിനിവേശവിരുദ്ധ സമരത്തിന്റെ ഉജ്ജ്വല പ്രതീകമായി നമ്മുടെ ചരിത്രരേഖകളിൽ ഇടംപിടിക്കേണ്ട ഒരു ചരിത്രവനിതയാണ് ആയിശ. 1498-ൽ പോർച്ചുഗീസുകാരനായ വാസ്കോഡഗാമയും സംഘവും കോഴിക്കോടിനടുത്ത കാപ്പാട്
‘പി.വി.’, ദിശാബോധം പകര്‍ന്ന രണ്ടക്ഷരങ്ങള്‍; പി.വി. മുഹമ്മദിന്റെ ഓര്‍മകള്‍ക്ക് 25 വയസ്സ്
പി.കെ. മുഹമ്മദലി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ആവിർഭാവം മുതൽ മുസ്ലിം ലീഗ് നേതൃത്വം കൊയിലാണ്ടിയിൽ നിന്നുണ്ടായിരുന്നു. പാർട്ടി കെട്ടിപടുക്കുന്നതിൽ ത്യാഗനിർഭരമായ പ്രവർത്തനങ്ങൾ നടത്തിയ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ നേതൃത്വം ഇന്ത്യൻ മുസ്ലിംങ്ങൾക്കും കേരളത്തിനും വെളിച്ചം പകർന്നതിലൂടെയാണ് കൊയിലാണ്ടി ചരിത്രത്തിന്റെ ഭാഗമാവുന്നത്. മർഹു ശിഹാബ് തങ്ങൾ, പോക്കർസാഹിബ്, സി എച്ച് മുഹമ്മദ് കോയ
ആവേശത്തുഴയെറിയാന്‍ അവരെത്തി; മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് തുടക്കം
പേരാമ്പ്ര: ഒമ്പതാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തിന് പുലിക്കയത്ത് തുടക്കമായി. അന്താരാഷ്ട്ര – ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി കയാക്കിംഗ് താരങ്ങളാണ് മത്സരത്തിനായി പുലിക്കയത്തേക്ക് എത്തിയിട്ടുള്ളത്. കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട്, ഇന്ത്യന്‍
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി പതിനാലാം വാര്‍ഷിക ദിനാഘോഷം; ജിവിഎച്ച്എസ്എസ് മേപ്പയൂരിലെ വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനാലാം വാര്‍ഷിക ദിനാഘോഷത്തോടനുബന്ധിച്ച് ജിവിഎച്ച്എസ്എസ് മേപ്പയൂരിലെ എസ്പിസി കേഡറ്റുകള്‍ക്കായി സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ് നടത്തി. ഹെഡ്മാസ്റ്റര്‍ സന്തോഷ് സാദരം ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിപിഒ സുധീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ് പോലീസ് വോളണ്ടീര്‍ കോര്‍പ്‌സ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ എം.കെ അശ്വിന്‍, എസ്ആര്‍ജി കണ്‍വീനര്‍ കെ.ഒ ഷൈജ,
വളയം പുഞ്ച വേങ്ങക്കുന്നുമ്മല്‍ ഒതേനന് അന്തരിച്ചു
വളയം: വളയം പുഞ്ച വേങ്ങക്കുന്നുമ്മല്‍ ഒതേനന് അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: മനോജന്, രമ. മരുമക്കള്‍: പി ബാബു (സിപിഐഎം പുഞ്ച ബ്രാഞ്ച് അംഗം), ധന്യ കൈവേലി. സഹോദരങ്ങള്‍:മാതു, കുഞ്ഞിക്കണ്ണന്, കുഞ്ഞിരാമന്, ഗീത, പരേതനായ ചാത്തു.
ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം; മുക്കത്ത് ഒരാള്‍ പോലീസ് പിടിയില്‍
മുക്കം: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം, മുക്കത്ത് ആലിന് ചുവട്ടില്‍ ലോട്ടറിക്കടയില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ പിടിയില്‍. മുക്കത്ത് സൗഭാഗ്യ ലോട്ടറി കടനടത്തുന്ന കുമാരനല്ലൂര്‍ സ്വദേശി സരുണ്‍ ആണ് പോലീസിന്റെ പിടിയിലായത്. മലയോര മേഖലയില്‍ ഒറ്റയക്ക ലോട്ടറി ചൂതാട്ടം കൂടുതല്‍ സജീവമാവുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന. സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ഫലത്തിന്റെ അവസാന അക്കങ്ങള്‍ വെച്ച് ചൂതാട്ടം
കര്‍ഷകരെ ആദരിക്കലും ഘോഷയാത്രയും; കര്‍ഷക ദിനം ആഘോഷമാക്കാനൊരുങ്ങി മേപ്പയ്യൂര്‍ പഞ്ചായത്ത്
മേപ്പയ്യൂര്‍: കര്‍ഷക ദിനമായ ആഗസ്റ്റ് 17(ചിങ്ങം1 )ന് വിവിധ പരിപാടികളോടെ ആഘോഷമാക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൃഷി ഓഫീസര്‍ ആര്.എ അപര്‍ണ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തിലെ പ്രഗല്ഭരായ കര്‍ഷകരെ (വിവിധ കാറ്റഗറി) ആദരിക്കലും ഘോഷയാത്രയും പഞ്ചായത്തിന്റെ
ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കില്‍ പരിഭ്രാന്തി വേണ്ട: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട് എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നില്‍ക്കുകയാണ് നിങ്ങള്‍?. എന്നാല്‍ ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയായവര്‍ക്ക് പരിഹാര മാര്‍ഗം നിര്‍ദേശിച്ചിരിക്കുകയാണ് കേരള പോലീസ്. തട്ടിപ്പ് നടന്ന ഉടന്‍ തന്നെ പോലീസിനെ അറിയിച്ചാല്‍ സപീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് പോലീസ് പറയുന്നത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ കാര്യത്തില്‍ പ്രധാനം എത്രയും