koyilandynews.com
കനത്ത മഴ തുടരുന്നു; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (07/07/23) അവധി
കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജൂലൈ ഏഴിന് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
കനത്ത മഴ: തങ്കമല ക്വാറി ഉള്‍പ്പെടെ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ കളക്ടറുടെ ഉത്തരവ്
ഇരിങ്ങത്ത്: മഴ കനത്തത്തോടെ തങ്കമല ക്വാറിയുള്‍പ്പെടെ ജില്ലയിലെ ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കളക്ടറുടെ ഉത്തരവ്. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെക്കാനാണ് ജില്ലാ കളക്ടര്‍ എ ഗീത ഉത്തരവിട്ടത്. മഴ കനത്തതിനാലും ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുളള മണ്ണെടുക്കല്‍, ഖനനം,
പെരുവണ്ണാമൂഴി ഡാമിൽ ജലനിരപ്പുയർന്നു; കക്കയം, കരിയാത്തുംപാറ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്ക്
കക്കയം: കനത്ത മഴയില്‍ പെരുവണ്ണാമൂഴി ഡാം റിസര്‍വോയറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കക്കയത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം. കരിയാത്തുംപാറ, തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രവേശനം നിരോധിച്ചതായി കുറ്റ്യാടി ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. summary: Visitors are prohibited at Kakkayam Kariyathumpara
കക്കയത്തിനൊപ്പം ഇന്ത്യയുടെയും അഭിമാന താരം; അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍, എമര്‍ജിങ് താരമായി ഷില്‍ജി ഷാജി
കക്കയം: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനന്റെ കഴിഞ്ഞ സീസണിലെ (2022-23) എമര്‍ജിങ് താരമായി കക്കയത്തിന്റെ സ്വന്തം കുഞ്ഞാറ്റ (ഷില്‍ജി ഷാജി). അണ്ടര്‍ 17 വനിതാ ചാമ്പ്യന്‍ഷിപ്പില്‍ നടത്തിയ മികച്ച പ്രകടനമാണ് ഷില്‍ജിയെ നേട്ടത്തിന് അര്‍ഹയാക്കിയത്. അണ്ടര്‍ 17 സാഫ് ചാമ്പ്യന്‍ഷിപ്പില്‍ നാലുകളികളില്‍ എട്ടുഗോളോടെ തിളങ്ങിയ ഷില്‍ജി ടോപ്പ് സ്‌കോറര്‍ക്കുള്ള പുരസ്‌കാരവും നേടി. കക്കയം നീര്‍വായകത്തില്‍ ഷാജി എല്‍സിഷാജി
ഒഴുകി നടക്കുന്ന കരിമ്പാറ പോലൊരു ഗജവീരന്‍; ചക്കിട്ടപ്പാറയില്‍ പുഴ നീന്തിക്കടക്കുന്ന കാട്ടാനയുടെ ദൃശ്യം വൈറലായി (വീഡിയോ കാണാം)
പേരാമ്പ്ര: കണ്ണിനും മനസ്സിനും ഒരുപോലെ ഇമ്പം നിറയ്ക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി റിസര്‍വോയറില്‍ നരിനട പുഴയിലൂടെ നീന്തിക്കടക്കുന്ന ആനയുടെ കാഴ്ചയാണത്. തുമ്പിക്കൈ ഉയര്‍ത്തിപ്പിടിച്ച് ആന പതുക്കെ നീന്തുന്നതാണ് ദൃശ്യത്തിലുള്ളത്. ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി ഡാമിന്റെ റിസോര്‍വോയറില്‍ നരിനട കുമ്പുളു പാറ ഭാഗത്ത് നിന്നാണ് ദൃശ്യം പകര്‍ത്തിയിട്ടുള്ളത്. ചക്കിട്ടപ്പാറ സ്വദേശി എടുത്തതാണ്
മഴ കനത്തതോടെ ക്വാറിയിലെ കുഴികളില്‍ വെള്ളക്കെട്ട് വര്‍ധിക്കുന്നു; ഉരുള്‍പൊട്ടല്‍ സാധ്യതവരെ നിലനില്‍ക്കുന്ന തങ്കമലക്വാറി പ്രദേശത്ത് ആശങ്കയോടെ നൂറുകണക്കിന് ജനങ്ങള്‍, അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തം
ഇരിങ്ങത്ത്: തുറയൂര്‍- കീഴരിയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തി തങ്കമല ക്വാറിയില്‍ ഖനനം തുടരുമ്പോഴും അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകാത്തതില്‍ ജനങ്ങള്‍ ആശങ്കയില്‍. ജാതിമത രാഷ്ട്രീയ ഭേദമന്ന്യേ വന്‍പ്രതിഷേധവും സമരപരമ്പരകളും കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറിയിട്ടും ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഒന്നുംതെന്നെ ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. മഴ കൂടെ ശക്തിപ്രാപിക്കുമ്പോള്‍
കിഴരിയൂരില്‍ ലോഡുമായി വന്ന ടിപ്പര്‍ ലോറി മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്
കിഴരിയൂര്‍: കിഴരിയൂരില്‍ ലോഡുമായി വന്ന ടിപ്പര്‍ ലോറി മറിഞ്ഞു. അപകടത്തില്‍ കിഴരിയൂര്‍ സ്വദേശിയായ ഡ്രൈവര്‍ ഷൈജലിന് സാരമായ പരിക്കേറ്റു. തത്തംവെള്ളി പൊയിലില്‍ വെച്ച് ഇന്ന് വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. ലോഡിങ് തൊഴിലാളിയായിരുന്ന കിഴരിയൂര്‍ സ്വദേശി അരുണ്‍ ലോറിയുടെ പുറത്തായിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കണ്ണൂരില്‍ നിന്ന് കിഴരിയൂരിലേക്ക് വെട്ടുകല്ലുമായി വന്ന ടിപ്പര്‍ ലോറി തച്ചം
അരിക്കുളം പഞ്ചായത്തില്‍ ഒരിടത്ത് പോലും നാളീകേര സംഭരണമില്ല, സര്‍ക്കാറിന്റെ വാക്ക് ജലരേഖയായി; അഡ്വ. പി.എം നിയാസ്
അരിക്കുളം: അരിക്കുളം പഞ്ചായത്തില്‍ ഒരിടത്ത് പോലും നാളീകേര സംഭരണം നടക്കുന്നില്ലെന്നും സര്‍ക്കാറിന്റെ വാക്ക് ജലരേഖയാണെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം നിയാസ്. അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കൃഷിഭവന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ഭരണത്തിന്റെ കടിഞ്ഞാണ്‍ കോര്‍പ്പറേറ്റുകളുടെ കൈയ്യിലാണെന്നും സാധാരണക്കാരുടെ ജീവല്‍ പ്രധാനമായ പ്രശ്‌നങ്ങള്‍ക്കു നേരെ
ജോലി നൽകാമെന്ന് വാഗ്ദാനം നൽകി മുയിപ്പോത്ത് സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾതട്ടിയെടുത്തു; ചക്കിട്ടപാറക്കാരിയായ മഹിളാ മോർച്ച നേതാവിനും സഹായിക്കുമെതിരെ പരാതി
പേരാമ്പ്ര: ജോലി നൽകാമെന്ന് വാഗ്ദാനം നൽകി മുയിപ്പോത്ത് സ്വദേശിയിൽ നിന്ന് ബിജെപി മഹിളാ മോർച്ച നേതാവും സഹായിയും ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ആർഎസ്എസ് പ്രവർത്തകൻ മുയിപ്പോത്ത് എരവത്ത് കണ്ടി മീത്തൽ ചന്ദ്രനാണ് തട്ടിപ്പിന് ഇരയായയത്. മകന് ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ചന്ദ്രനിൽ നിന്ന് ഇവർ പണം കെെക്കലാക്കിയത്. ചന്ദ്രന്റെ പരാതിയിൽ മേപ്പയ്യൂർ പോലീസ് കേസ്
അരിക്കുളത്തെ അക്രമം; രാജിവ് ഗാന്ധി ഫൗണ്ടേഷന്‍ അപലപിച്ചു
അരിക്കുളം: അരിക്കുളം മുക്കിലും കുരുടി വീട് മുക്കിലും കഴിഞ്ഞ ദിവസം മദ്യലഹരിക്ക് അടിമപ്പെട്ടവര്‍ നടത്തിയ അക്രമ സംഭവത്തില്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പ്രവര്‍ത്തക സമിതി യോഗം അപലപിച്ചു. നാടിന്റെ ക്രമസമാധാനം തകര്‍ക്കുന്ന ഇത്തരം ശക്തികളെ നിലക്ക് നിര്‍ത്തണം, ലഹരിമാഫിയക്കെതിരെ കടുത്ത ജാഗ്രത പാലിക്കണം, അക്രമികള്‍ക്ക് ഒരുരാഷ്ട്രിയ പാര്‍ട്ടിയും സംരക്ഷണം നല്‍കരുത് എന്നീ നിര്‍ദ്ദേശങ്ങള്‍ യോഗം മുന്നോട്ടുവെച്ചു.