koyilandynews.com

Total 3071 Posts

കൂരാച്ചുണ്ട് നമ്പികുളം മലയില്‍ വ്യാജവാറ്റ് കേന്ദ്രം; എക്സെെസ് പരിശോധനയിൽ കണ്ടെത്തിയത് 700 ലിറ്റര്‍ വാഷും 33 ലിറ്റര്‍ ചാരായവും

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് വില്ലേജില്‍ നമ്പികുളം മലയില്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്ത് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി. 33 ലിറ്റര്‍ ചാരായവുx 700 ലിറ്റര്‍ വാഷുമാണ് റെയ്ഡിൽ കണ്ടെത്തിയത്. രണ്ട് വാറ്റ് സെറ്റുകള്‍ ഉപയോഗിച്ചായിരുന്നു ചാരായം വാറ്റിയിരുന്നത്. സ്ഥലത്ത് നിന്ന് വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. വിഷു ആഘോഷവുമായി ബന്ധപ്പെട്ട് വന്‍തോതില്‍ ചാരായം നിര്‍മിച്ച് സംഭരിക്കുന്നതായി വിവരം

അയനിക്കാട് തിലാത്തു കണ്ടി കെ ഉമ്മർ കോയ അന്തരിച്ചു

പയ്യോളി: അയനിക്കാട് പോസ്റ്റ് ഓഫീസ് തിലാത്തു കണ്ടി കെ ഉമ്മർ കോയ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. കെ.പി.പി.എച്ച്.ഏ മുൻ സംസ്ഥാന പ്രസിഡണ്ട്, സെക്രട്ടറി, അയനിക്കാട് റിക്രിയേഷൻ സെൻറർ & ഗ്രന്ഥാലയം സ്ഥാപക പ്രസിഡണ്ട്, ബദരിയാപള്ളി മുൻ പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ : പരേതയായ നാരങ്ങോളി സുബൈദ. മക്കൾ : താജുന്നിസ, ഷാജഹാൻ, പരേതനായ

കൊയിലാണ്ടി വലിയമങ്ങാട് കിഴക്കെപുരയില്‍ മല്ലിക അന്തരിച്ചു

കൊയിലാണ്ടി: വലിയമങ്ങാട് കിഴക്കെപുരയില്‍ മല്ലിക അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഭാസ്‌കരന്‍. മകന്‍: മനോജ് കുമാര്‍. മരുമകള്‍: ഷിബിന. സഞ്ചയനം: വ്യാഴാഴ്ച.

പേഴ്സും പണവും കളഞ്ഞു കിട്ടി; ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച് അരങ്ങാടത്ത് സ്വദേശി

കൊയിലാണ്ടി: റോഡ്സെെഡിൽ നിന്ന് ലഭിച്ച പേഴ്സും വിലപ്പെട്ട രേഖകളും പണവും ഉടമയ്ക്ക് തിരികെ നൽകി അരങ്ങാടത്ത് സ്വദേശിയായ യുവാവ്. ടിപ്പർ ലോറി ഡ്രെെവറായ വിജീഷാണ് അരങ്ങാടത്ത് സ്വദേശി ഫെെസലിന് പേഴ്സ് തിരികെ നൽകി മാതൃകയായത്. ഏപ്രിൽ മൂന്നാം തിയ്യതിയാണ് അരങ്ങാടത്ത് സ്വദേശി ഫെെസലിന്റെ പേഴ്സ് നഷ്ടപ്പെടുന്നത്. പിന്നാലെ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി ബന്ധപ്പെട്ട് പേഴ്സ്

ടി പി രാമകൃഷ്ണനും പുത്തലത്ത് ദിനേശനും കെ എസ് സലീഖയും സിപിഎം കേന്ദ്ര കമ്മിറ്റിയിൽ; 85 അം​ഗങ്ങളിൽ 31 പുതുമുഖങ്ങൾ

മധുര: 85 അംഗ കേന്ദ്ര കമ്മിറ്റിക്ക് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ അംഗീകാരം. എം എ ബേബി സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി എത്തുമ്പോൾ എംഎൽഎ ടി പി രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ എസ് സലീഖ എന്നിവരുമുണ്ട് കേരളത്തിൽ നിന്ന് സിപിഎം പോളിറ്റ് ബ്യൂറോയിൽ. 54 നിലവിലുള്ള കേന്ദ്ര കമ്മിറ്റി അം​ഗങ്ങൾക്ക് പുറമേയാണ് പുതുമുഖങ്ങൾ കമ്മിറ്റിയിലെത്തുന്നത്. അതേസമയം 75

കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരായ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കണം; കൊയിലാണ്ടിയിൽ ചുമട്ട് തൊഴിലാളി യൂണിയൻ ഏരിയാസമ്മേളനം

കൊയിലാണ്ടി: കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ മെയ് 20ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വൻ വിജയമാക്കുന്നതിന് മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ചുമട്ട് തൊഴിലാളി യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയാ സമ്മേളനം അഭ്യർത്ഥിച്ചു. എം ടി വേലായുധൻ നഗറിൽ ചേർന്ന സമ്മേളനം സിഐടിയു ജില്ലാ ട്രഷറർ പി.കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡൻ്റ് സി

ഡോ. ജോൺ ബ്രിട്ടാസ് എംപിക്കെതിരെ വധഭീഷണി; മുക്കാളി ചോമ്പാല സ്വദേശി അറസ്റ്റിൽ

മുക്കാളി: ഡോ. ജോൺ ബ്രിട്ടാസ് എംപി ക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ ബി ജെ പി പ്രവർത്തകൻ അറസ്റ്റിൽ. ചോമ്പാല സ്വദേശി സജിത്താണ് അറസ്റ്റിലായത്. വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ സംസാരിച്ചതിന് ഫേസ്ബുക്കിലൂടെ ജോൺ ബ്രിട്ടാസിനെതിരെ സജിത്ത് വധഭീഷണി മുഴക്കുകയായിരുന്നു. സി പി ഐ (എം) ചോമ്പാല ലോക്കൽ സെക്രട്ടറി സുജിത്ത് പി കെ യുടെ

ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇനി അവരുടെ സേവനുമണ്ടാകും; തിക്കോടി കല്ലകത്ത് ബീച്ചില്‍ സമുദ്ര രക്ഷാ ദൗത്യ സേനാംഗങ്ങള്‍

തിക്കോടി: കല്ലകത്ത് ബീച്ചില്‍ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായ് തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ ലൈഫ്ഗാര്‍ഡായി നിയമിച്ചു. ഗോവയില്‍ നിന്നും രക്ഷാ പ്രവര്‍ത്തനത്തിന് പ്രത്യേക പരിശീലനം നേടിയ ആറു മത്സ്യത്തൊഴിലാളികളെയാണ് ലൈഫ്ഗാര്‍ഡുകളായി നിയമിച്ചത്. തിക്കോടി ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ നടന്ന ചടങ്ങിൽ ലൈഫ്ഗാര്‍ഡുകൾക്കുള്ള ഐഡന്‍റ്റ്റി കാര്‍ഡുകൾ വിതരണം ചെയ്തു. തിക്കോടി സ്വദേശികളായ റഹീസ് പി.പി,അരുണ്‍ എസ്, മുഹമ്മദ് ഷെരീഫ്,

മുത്താമ്പി കാറാണി കുനി നാരായണി അന്തരിച്ചു

കൊയിലാണ്ടി: മുത്താമ്പി കാറാണി കുനി നാരായണി അന്തരിച്ചു. എൺപത്തിയൊന്ന് വയസായിരുന്നു. പരേതനായ നെല്ലിക്കുന്നത്ത് ഗോപാലനാണ് ഭർത്താവ്. മക്കൾ: ആനന്ദൻ, ധർമ്മതി, പരേതനായ ബാബു. മരുമക്കൾ: ജ്യോതി,കരുണാകരൻ സംസ്കാരം ഇന്ന് രണ്ട് മണിക്ക് നെല്ലിക്കുന്നത്ത് വീട്ട് വളപ്പിൽ നടക്കും.

ഇനി യാത്ര പുത്തൻ പാലത്തിലൂടെ; നൊച്ചാടെ പുറ്റാട് കനാൽ പാലം നാടിന് സമർപ്പിച്ചു

നൊച്ചാട്: നിർമാണം പൂർത്തിയാക്കിയ പുറ്റാട് കനാൽ പാലം ഉദ്ഘാടനം ടി.പി. രാമകൃഷ്ണൻ എംഎൽഎ നാടിന് സമർപ്പിച്ചു. എംഎൽഎയുടെ 2022-23 സാമ്പത്തിക വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 13 ലക്ഷം രൂപ അനുവദിച്ചാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ചടങ്ങിൽ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരി കണ്ടി അദ്ധ്യക്ഷത വഹിച്ചു. പെരുവണ്ണാമൂഴി കെവെെഐപി അസിസ്റ്റന്റ് എഞ്ചിനീയർ