Hari

Total 2952 Posts

എം.ഡി.എം.എ വീട്ടിൽ സൂക്ഷിച്ച ഉള്ളിയേരി സ്വദേശി പിടിയിൽ; പിടിയിലായത് മാസങ്ങൾക്ക് മുമ്പ് കൊയിലാണ്ടി പൊലീസ് മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്ത പ്രതി

ഉള്ളിയേരി: മാരകമയക്കുമരുന്നായ എം.ഡി.എം.എ വീട്ടിൽ സൂക്ഷിച്ച ഉള്ളിയേരി സ്വദേശി പിടിയിൽ. ഉള്ളിയേരി അരിപ്പുറത്ത് മുഷ്താഖ് അൻവർ ആണ് അത്തോളി പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാവിലെ മുഷ്താഖിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 0.65 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. മാസങ്ങൾക്ക് മുമ്പ് സമാനമായ മയക്കുമരുന്ന് കേസിൽ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയാണ് മുഷ്താഖ്. കുറുവങ്ങാട് ജുമാ മസ്ജിദിന്

ചൊവ്വാഴ്ച പി.എസ്.സി പരീക്ഷ എഴുതാന്‍ പോകുന്നവരാണോ? കോഴിക്കോട്ടെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം, ഏതെല്ലാമാണെന്ന് അറിയാം

കോഴിക്കോട്: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (പി.എസ്.സി) കോഴിക്കോട് നടത്തുന്ന രണ്ട് പരീക്ഷകളുടെ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം. സെപ്റ്റംബര്‍ 26 ന് രാവിലെ 07:15 മുതല്‍ 09:15 വരെ നടത്തുന്ന പരീക്ഷകളുടെ കേന്ദ്രങ്ങളാണ് മാറ്റിയത്. ബ്ലൂ പ്രിന്റര്‍ (കാറ്റഗറി നമ്പര്‍ 260/ 2022 ), വാച്ച്മാന്‍ (കാറ്റഗറി നമ്പര്‍ 459/2022), ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (കാറ്റഗറി നമ്പര്‍

‘ഇതുവഴി മൂക്ക് പൊത്താതെ നടക്കാന്‍ പറ്റില്ല സാര്‍…’; കൊയിലാണ്ടി ഈസ്റ്റ് റോഡിലെ പൊട്ടിപ്പൊളിഞ്ഞ ഓടകള്‍ ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി വ്യാപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി: ഈസ്റ്റ് റോഡിലെ പൊട്ടിപ്പൊളിഞ്ഞ ഓടകള്‍ ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നിവേദനം നല്‍കി. കൊയിലാണ്ടി നഗരസഭാ സെക്രട്ടറിക്കാണ് നിവേദനം നല്‍കിയത്. ഈസ്റ്റ് റോഡിലെ പൊട്ടിപ്പൊളിഞ്ഞ ഓവുചാലില്‍ നിന്നുള്ള മലിനജലം റോഡില്‍ പരന്നൊഴുകിയ നിലയിലാണ്. ഇത് കാരണം ഇവിടെ കടുത്ത ദുര്‍ഗന്ധമാണുള്ളത്. കാല്‍നടയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും മൂക്ക് പൊത്താതെ നടക്കാന്‍

കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽ നാളെ (സെപ്റ്റംബർ 24 ഞായറാഴ്ച) വൈദ്യുതി മുടങ്ങും. ഉള്ളൂർ കടവ്, പയഞ്ചേരി, പുറത്തോട്ടുംചേരി, വലിയാറമ്പത്ത്, ചേലിയ, ഖാദിമുക്ക്, നെല്ലൂളിക്കുന്ന്, പിലാക്കാട്ട്, കച്ചേരിപ്പാറ, കാരോൽ, ചോനാംപീടിക, ചെങ്ങോട്ടുകാവ്, കുഞ്ഞിലാരി പള്ളി, മേലൂർ എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് വൈദ്യുതി

ഉന്നതവിജയം നേടിയവർക്ക് അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ച് മേപ്പയ്യൂർ ചാവട്ട് മഹല്ല് കമ്മിറ്റി

മേപ്പയ്യൂർ: പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കും വിവിധ തുറകളിൽ കഴിവ് തെളിയിച്ചവർക്കും അവാർഡ് ദാനവും അനുമോദനവുമായി ചാവട്ട് മഹല്ല് കമ്മിറ്റി. എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കൾക്കും മദ്രസാ പൊതുപരീക്ഷകളിലെ വിജയികൾക്കും സമൂഹത്തിലെ മറ്റു തുറകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുമാണ് അവാർഡ് നൽകിയത്. ചാവട്ട് മഹല്ല് കമ്മിറ്റിയുടെയും ഖത്തർ ചാവട്ട് മഹല്ല് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച

‘എന്റെ വീട്ടിന്റെ അടുത്തുള്ള കുഞ്ഞാണേ, അരമണിക്കൂറായി ഇവളെ കാണാനില്ല പെട്ടെന്ന് ഷെയര്‍ ചെയ്യണേ…’; വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന മെസേജിന്റെ സത്യാവസ്ഥ അറിയാം

സ്വന്തം ലേഖകൻ കൊയിലാണ്ടി: ഏതാനും ദിവസങ്ങളായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഒരു വീഡിയോ മെസേജ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഒരു പെണ്‍കുട്ടിയെ കാണാനില്ലെന്നും ഈ മെസേജ് എല്ലാ ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യണമെന്നുമാണ് ഈ മെസേജിന്റെ ഉള്ളടക്കം. ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് നിരവധി പേര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിലേക്ക് മെസേജ് അയച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍

‘നബിദിന അവധി മാറ്റണം’; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരും എസ്.കെ.എസ്.എസ്.എഫും

കോഴിക്കോട്: നബിദിനത്തോടനുബന്ധിച്ചുള്ള കേരളത്തിലെ പൊതുഅവധി ദിനം മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്. സമസ്ത കേരള ജംഇയത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരും എസ്.കെ.എസ്.എസ്.എഫുമാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. നേരത്തേ നിശ്ചയിച്ചത് പ്രകാരം സെപ്റ്റംബര്‍ 27 നായിരുന്നു നബിദിനം. എന്നാല്‍ മാസപ്പിറവി ദൃശ്യമായത് പ്രകാരം കേരളത്തില്‍ സെപ്റ്റംബര്‍ 28 ന് നബിദിനം ആചരിക്കാന്‍ ഖാസിമാരും ഇസ്‌ലാമിക

നിപ പോയപ്പോള്‍ ഡെങ്കി; കോഴിക്കോട് ജില്ലയില്‍ 32 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഒരു മരണം

കോഴിക്കോട്: നിപ വൈറസ് ഉയര്‍ത്തിയ ഭീഷണിയില്‍ നിന്ന് മുക്തമായി വരുന്ന കോഴിക്കോട്ടുകാര്‍ക്ക് ആശങ്കയായി ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. മൂന്നാഴ്ചയ്ക്കിടെ 32 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒരാള്‍ മരിക്കുക കൂടി ചെയ്തതോടെയാണ് ആശങ്ക വര്‍ധിച്ചിരിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ഡെങ്കി ഹോട്ട്‌സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈഡിസ് ഈജിപ്തി

കഞ്ചാവുമായി ബാലുശ്ശേരി സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ പിടിയില്‍

കല്‍പ്പറ്റ: ബാലുശ്ശേരി സ്വദേശിയായ യുവാവിനെ കഞ്ചാവുമായി പിടികൂടി. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പൊലീസ് പിടികൂടിയത്. ബാലുശ്ശേരി ആലാത്തുംപൊയില്‍ വീട്ടില്‍ ടി.സി.അര്‍ജുന്‍ (22) ആണ് പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് പട്രോളിങ്ങിനിടെ കര്‍ലാട് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വച്ചാണ് അര്‍ജുനെ പൊലീസ് പിടികൂടിയത്. ഇയാളുടെ ബാഗില്‍ നിന്ന് 137 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. പടിഞ്ഞാറത്തറ എസ്.ഐ കെ.ഷറഫുദ്ദീന്റെ

അടുത്ത യാത്ര വന്ദേഭാരതിൽ ആയാലോ? കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമമായി, കോഴിക്കോട്ടെത്തുന്ന സമയങ്ങള്‍ അറിയാം

കോഴിക്കോട്: കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ അന്തിമസമയക്രമം റെയില്‍വേ പുറത്തുവിട്ടു. കാസര്‍കോഡ്-തിരുവനന്തപുരം റൂട്ടിലാണ് രണ്ടാം വന്ദേഭാരതും ഓടുക. ആഴ്ചയില്‍ ആറ് ദിവസമാണ് രണ്ടാം വന്ദേഭാരത് എക്‌സ്പ്രസും സര്‍വ്വീസ് നടത്തുക. കാസര്‍കോഡ് നിന്ന് രാവിലെ 07:00 മണിക്ക് യാത്ര തുടങ്ങുന്ന ട്രെയിന്‍ വൈകീട്ട് 03:05 ന് തിരുവനന്തപുരത്ത് എത്തും. തുടര്‍ന്ന് വൈകീട്ട് 04:05 ന് തിരുവനന്തപുരത്ത് നിന്ന്