ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഡിസംബര്‍ ഏഴിന് പേരാമ്പ്രയില്‍ ഒ.ടി.എസ് അദാലത്ത്
മേപ്പയ്യൂര്‍: കെ.എസ്.ഇ.ബി ലിമിറ്റഡില്‍ കുടിശ്ശികയുള്ളവര്‍ക്ക് വന്‍പലിശ ഇളവോടു കൂടി തീര്‍പ്പാക്കുന്നതിനായി പേരാമ്പ്ര ഇലക്ട്രിക്കല്‍ സബ് ഡിവിഷനില്‍ ഒ.ടി.എസ് അദാലത്ത് സംഘടിപ്പിക്കുന്നു.
ഡിസംബര്‍ ഏഴിന് നടക്കുന്ന അദാലത്തില്‍ ചക്കിട്ടപ്പാറ, പേരാമ്പ്ര, മേപ്പയ്യൂര്‍, പേരാമ്പ്ര നോര്‍ത്ത്, നടുവണ്ണൂര്‍ എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍ പിരിധിയില്‍ വരുന്ന കുടിശ്ശികയുള്ള ഉപഭോക്താക്കള്‍ക്ക് പങ്കെടുക്കാമെന്ന് പേരാമ്പ്ര സബ് ഡിവിഷന്‍ അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
അദാലത്തില്‍ വടകര സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍, നാദാപുരം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.