കൊയിലാണ്ടിയില്‍ ബൈക്കിലെത്തി യുവതിയുടെ മാലപൊട്ടിക്കാന്‍ ശ്രമം; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്
കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പട്ടാപ്പകല്‍ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമം. ബൈക്കിലെത്തിയാള്‍ മാല പൊട്ടിച്ച് ഓടാന്‍ ശ്രമിച്ചെങ്കിലും യുവതി ശക്താമായി പ്രതിരോധിക്കുകയായിരുന്നു.
റെയില്‍വേ ഓവര്‍ബ്രിഡ്ജിന് അരികില്‍ മുത്താമ്പിയിലേക്ക് പോകുന്ന വഴിയിലെ ടോള്‍ ബൂത്തിന് സമീപത്തുള്ള റോഡിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് യുവതി കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പൊലീസ് പ്രതിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ 0496-2620236 വിവരം അറിയിക്കുക.