വിമാനത്തിന്റെ സീറ്റിനടിയിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമം; 52 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്ത് കസ്റ്റംസ്


തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് 52 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റിനടിയിലുമായി ഒളിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പിടികൂടിയത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 728 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണമാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്.

ശനിയാഴ്ച രാവിലെ ദുബായില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന്, ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൂന്ന് കാപ്‌സ്യുകളാണ് പരിശോധനയില്‍ കണ്ടെടുത്തത്.

327 ഗ്രാം തൂക്കമുള്ള 23.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റുവസ്തുക്കളുമായി കുട്ടിക്കുഴച്ചിരുന്ന സ്വര്‍ണ്ണത്തെ കസ്റ്റംസിന്റെ ലാബിലെത്തിച്ചാണ് വേര്‍തിരിച്ചെടുത്തത്. ഇയാള്‍ക്കെതിരെ കസ്റ്റംസ് കേസെടുത്തു.