മാഹി മദ്യം കടത്താന്‍ ശ്രമം; 25 ലിറ്റര്‍ മദ്യവുമായി പ്രതി വടകര എക്സൈസിന്റെ പിടിയില്‍


Advertisement

വടകര: മാഹിയിൽ നിന്നും വിദേശമദ്യം കടത്താൻ ശ്രമിച്ച പ്രതി വടകര എക്സൈസിന്റെ പിടിയിൽ.  എറണാകുളം  ഇടപ്പള്ളി നോർത്ത് സ്വദേശി കുലത്തിങ്കൽ പറമ്പ് വീട്ടിൽ സുനിതാണ് 25 ലിറ്റർ മദ്യവുമായി പിടിയിലായത്.
Advertisement

ചൊവ്വാഴ്ച ഉച്ചയ്ക്ക് വടകര എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി.പി.വേണുവും സംഘവും ഐബി പ്രിവന്റ്റീവ് ഓഫീസർ പ്രമോദ് പുളിക്കുലും മാഹി റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളില്‍ നിന്ന് മദ്യം പിടിച്ചെടുത്തത്.

Advertisement

പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത്.എം.പി, അനിരുധ്.പി.കെ, ഡ്രൈവർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

Advertisement