മിക്‌സിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂരില്‍ രണ്ടരക്കിലോ സ്വര്‍ണവുമായി രണ്ടു പേര്‍ പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പതിവാകുന്നു. രണ്ട് യാത്രക്കാരില്‍ നിന്നായി രണ്ടരക്കിലയോളം വരുന്ന സ്വര്‍ണമാണ് ഇന്ന് കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റഹീസ്, മലപ്പുറം സ്വദേശി അമീര്‍ പത്തായക്കണ്ടി എന്നിവരാണ് പിടിയിലായത്. മിക്‌സിയിലും ശരീരത്തിലുമായാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
കഴിഞ്ഞ മാസം 25ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാര്‍ കടത്താന്‍ ശ്രമിച്ച 3 കോടിയോളം വില വരുന്ന 5460 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ അഞ്ച് യാത്രക്കാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീർ, അബ്ദുൽ സക്കീർ എന്നിവരാണ് പിടിയിലായത്.