”ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കാന്‍ വൈകിയതിന്റെ പേരില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നിഷേധിക്കുന്ന നോട്ടീസുകള്‍ നികുതി ദായകരെ വലയ്ക്കുന്നു” നികുതി ദായകരുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് അസോസിയേഷന്‍ ഓഫ് ടാക്‌സ് പ്രാക്ടീഷണേഴ്‌സ് കൊയിലാണ്ടിയില്‍


കൊയിലാണ്ടി: നികുതിദായകരുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് ടാക്‌സ് പ്രാക്ടീഷണേഴ്‌സിന്റെ ജില്ലാ സമ്മേളനം. ജിഎസ്ടി നിലവില്‍ വന്ന പ്രാരംഭ വര്‍ഷങ്ങളില്‍ ജി എസ് ടി ആര്‍ 2A യില്‍ വന്ന ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് സമയബന്ധിതമായി എടുക്കുന്നതില്‍ വൈകിയതിന്റെ പേരില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നിഷേധിക്കുന്ന നോട്ടീസുകള്‍ നികുതി ദായകരെ വലയ്ക്കുന്നു.

ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ നിലനിന്നിരുന്ന അവ്യക്തതയും സങ്കീര്‍ണതയും സാങ്കേതിക തകരാറുകളും അനുഭവിച്ചു കൊണ്ടാണ് ഈ കാലങ്ങളില്‍ ജി.എസ്.ടി റിട്ടേണുകള്‍ ഫയല്‍ ചെയ്തത്. ജിഎസ്ടി നടപ്പില്‍ വന്നിട്ട് അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ വരുന്ന ഇത്തരം നോട്ടീസുകളില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നഷ്ടവും അഞ്ചു വര്‍ഷത്തെ പലിശയും, പിഴയും കൂടി ഭാരിച്ച തുകയാണ് ബാധ്യത വരുന്നത്.

ഇത്തരം നികുതി നിഷേധം പ്രത്യേകിച്ച് ചെറുകിട നികുതി ദായകരെ ദുരിത കയങ്ങളിലേക്ക് തള്ളിവിടുകയാണ്. ജി എസ് ടി ആര്‍ 2A യില്‍ വന്ന പ്രകാരം ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അനുവദിച്ച് ഈ പ്രശ്‌നം പരിഹരിക്കണമെന്ന് അസോസിയേഷന്‍ ഓഫ് ടാക്‌സ് പ്രാക്ടീഷണനേഴ്‌സ് ജില്ലാ സമ്മേളന യോഗം ആവശ്യപ്പെട്ടു.

ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കി നികുതി ദായകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ബാലചന്ദ്രന്‍ സി ഉദ്ഘാടനം ചെയ്തു സംസ്ഥാന ജനറല്‍ സെക്രട്ടറി മസൂദ്, ബിനു കരിമ്പില്‍, സൂരജ് യു.കെ, സിന്ധു പുതുശ്ശേരി, തോമസ് കെ ഡി, ശ്രീകുമാര്‍ സി പി, ഇ. ടി സത്യന്‍, അബ്ദുല്‍ മജീദ്, കൃഷ്ണപ്രജിന്‍ എന്നിവര്‍ സംസാരിച്ചു.

അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ അജയകുമാര്‍ പേരാമ്പ്ര (പ്രസിഡന്റ്), സതീശന്‍ കൊയിലാണ്ടി (സെക്രട്ടറി), ഷാജി ചന്ദ്രന്‍ ട്രഷറര്‍).