ദൈവത്തിൻ്റെ കൈ ആയി കണ്ണൂർ റെയിൽവേ പോലീസ്, തലശ്ശേരിയിൽ നിന്ന് ട്രെയിനിൽ കയറുന്നതിനിടെ വീണ യാത്രക്കാരനെ നിമിഷനേരം കൊണ്ട് രക്ഷിച്ച് എ എസ് ഐ ഉമേഷ്; വീഡിയോ കാണാം


Advertisement

തലശ്ശേരി: ട്രെയിൻ നീങ്ങുന്നതിനിടെ ട്രയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലേക്ക് കാൽ വഴുതി വീണ യാത്രക്കാരന് രക്ഷകനായി റെയിൽവെ പൊലീസ് ഉദ്യോ​ഗസ്ഥൻ. തലശേരി റെയിൽവെ പൊലീസ് എ.എസ്.ഐ പി. ഉമേശനാണ് മുംബൈ സ്വദേശിയായ ചന്ദ്രകാന്തിന് രക്ഷനായത്. ട്രെയിനിൽ നിന്നു വീണ യാത്രക്കാരനെ സെക്കൻ്റുകൾ കൊണ്ട് രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു.

Advertisement

തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് പോകുകയായിരുന്നു ചന്ദ്രകാന്ത്. ട്രെയിൻ തലശേരിയിലെത്തിയപ്പോൾ ചായ കുടിക്കാനായായി തലശേരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. ചായ വാങ്ങി മടങ്ങുന്നതിനിടെ ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു. പെട്ടെന്ന് ട്രയിനിനുള്ളിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. ഈ സമയം പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ഉമേഷ് ഇദ്ദേഹത്തെ നിമിഷനേരം കൊണ്ട് വലിച്ച് കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

Advertisement
Advertisement

Summary: Kannur Railway Police as the hand of God, ASI Umesh saved the passenger who fell while boarding the train from Thalassery in a moment