Ashika Hotel | വെറും അന്‍പത് രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബുഫെ ചോറ് കഴിച്ചാലോ | Calicut Food
വെറും അന്‍പത് രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബുഫെ ചോറ് കഴിച്ചാലോ. കോഴിക്കോട് കുറ്റിച്ചിറയിലുള്ള അഷിക്കാ ഹോട്ടലിലാണ് വയറും മനസും നിറയ്ക്കുന്ന ഈ സംഭവമുള്ളത്.
വെറും അന്‍പത് രൂപ കൊടുത്താല്‍ ഇവിടെ ആര്‍ക്കും ആവശ്യമുള്ളത് എടുത്ത് കഴിക്കാം. അങ്ങനെ വെറുതേ ഒരു തട്ടിക്കൂട്ട് ഭക്ഷണമല്ല ഇവിടെ. രണ്ട് തരം റൈസ് ഉണ്ട്. പൊന്നി വേണ്ടവര്‍ക്ക് പൊന്നി, കുറുവ വേണ്ടവര്‍ക്ക് അതും.
പിന്നെ കറികളിലേക്ക് വന്നാല്‍ അത്ഭുതപ്പെട്ടുപോവും. സാമ്പാര്‍, പച്ചക്കറി എന്നിവയ്ക്ക് പുറമെ മീന്‍ കറിയും ലഭ്യമാണ്. സൈഡ് ഐറ്റംസാവട്ടെ, കോവയ്ക്കാ ഉപ്പേരി, പപ്പടം, അച്ചാറ്, പച്ചടി തുടങ്ങിയവയുമുണ്ട്. മീന്‍ പൊരിച്ചത് വേണമെങ്കില്‍ എക്സ്ട്രാ പൈസ കൊടുക്കണം.
രസകരമായ ഈ ബുഫേ ഊണിന് പുറമെ 100 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബിരിയാണിയും ഇവിടെ ലഭിക്കും. രണ്ട് പീസ് ചിക്കന്‍ പൊരിച്ചതുള്പ്പടെയുള്ള ഈ ബിരിയാണിയും ആഷിക്കാസിലെ മെയിന്‍ ഐറ്റമാണ്.
രാവിലെ 7 മുതല്‍ വൈകിട്ട് 5 മണിവരെയാണ് അഷികാ ഹോട്ടല്‍ പ്രവര്‍ത്തിക്കുക. സൗത്ത് ബീച്ചില്‍ അറക്കല്‍ റോഡിലാണ് കൃത്യമായ ലൊക്കേഷന്‍.
ചായ, എണ്ണക്കടികള്‍, പൊറോട്ട, ബീഫ്, ബിരിയാണി, നെയ്ച്ചോര്‍, ഊണ്, ജ്യൂസ് തുടങ്ങി എല്ലാം ഇവിടെ കിട്ടും.
Ashika Lunch Hotel Calicut
Calicut is famous for its delicious and affordable food, and one of the best places to try it is at Ashika Hotel. For just 50 rupees, you can enjoy an all-you-can-eat buffet of rice, sambar, vegetables, fish curry, kovaka upperi, pappadam, achar, pachadi, and more. If you’re craving biryani, you can order a plate for 100 rupees, which comes with two pieces of fried chicken.
Ashika Hotel is located on Arakkal Road in South Beach, and is open from 7am to 5pm. In addition to the buffet and biryani, they also serve a variety of other Calicut favorites, such as tea, oil bites, porotta, beef, naichor, oon, and juice.
So if you’re looking for a delicious and affordable meal in Calicut, be sure to check out Ashika Hotel. You won’t be disappointed!