കലാ-സാംസ്കാരിക പ്രവർത്തകനായ ഇ.കെ.പിയെ അനുസ്മരിച്ച് കുറുവങ്ങാട് ശക്തി തിയറ്റേഴ്സ്; ക്ലബ്ബിന്റെ അമ്പതാം വാർഷികം പ്രഖ്യാപിച്ചു


Advertisement

കൊയിലാണ്ടി: കുറുവങ്ങാട് ശക്തി തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ കലാ-സാംസ്കാരിക പ്രവർത്തകനായ ഇ.കെ.പിയുടെ പതിനെട്ടാം ചരമവാർഷികം ആചരിച്ചു. തിയറ്റേഴ്സ് പരിസത്ത് നടന്ന ചടങ്ങിൽ ക്ലബിന്റെ അമ്പതാം വാർഷിക പ്രഖ്യാപനവും നടന്നു.

Advertisement

എൻ.കെ.സുരേന്ദ്രൻ അധ്യക്ഷനായി. പാലക്കാട് പ്രേംരാജ് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലും കായിക മേളയിലും ദേശീയ നാടൻ പാട്ട് മത്സരത്തിലും പങ്കെടുത്ത പ്രതിഭകളെ അനുമോദിച്ചു.

Advertisement

ചാമരി ബാലൻ നായർ, ഈന്താട്ട് കുഞ്ഞിക്കേളപ്പൻ നായർ, എൻ.കെ.മുരളി, കല്ലേരി മോഹനൻ, കെ.ശങ്കരൻ, ശ്രീശൻ പീച്ചാരി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി രവീന്ദ്രൻ മലയിൽ സ്വാഗതവും ഇ.കെ.പ്രജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

Advertisement