ബാലുശ്ശേരി മണ്ണാംപൊയില്‍ കുട്ടമ്പത്ത് താമസിക്കും അരിക്കുളം എസ്.ഗോവിന്ദന്‍ കുട്ടിനായര്‍ അന്തരിച്ചു


Advertisement

ബാലുശ്ശേരി: മണ്ണാംപൊയില്‍ കുട്ടമ്പത്ത് താമസിക്കും അരിക്കുളം എസ്.ഗോവിന്ദന്‍ കുട്ടിനായര്‍ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. അരിക്കുളം, ബാലുശ്ശേരി മേഖലയിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രസിദ്ധ ഗുരുസ്വാമിയും ആയിരുന്നു.

Advertisement

കര്‍ഷക കോണ്‍ഗ്രസിന്റെ മുന്‍ നിയോജകമണ്ഡലം പ്രസിഡണ്ട്, മണ്ണാംപൊയില്‍ കേരസമിതി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. എസ്.ഗോവിന്ദൻ കുട്ടി നായർ, കെ.ജി അടിയോടി, മണിമംഗലത്ത്‌ കുട്ട്യാലി, ഇ നാരായണൻ നായർ തുടങ്ങിയ മുതിർന്ന കോൺഗ്രസ്‌ നേതാക്കള്‍ക്കൊപ്പം 1970 -80 കളിൽ അരിക്കുളം മണ്ഡലത്തിൽ കോൺഗ്രസ്‌ പ്രവർത്തനത്തിൽ സജീവമായിരുന്നു. പിന്നീട് ബാലുശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു.

Advertisement

മക്കള്‍: ഗിരീഷ് ബാലുശ്ശേരി (ഓവര്‍സിയര്‍, കെ.എസ്.ഇ.ബി പുറത്തൂര്‍, കെ.ഇ.ഇ.സി (ഐ.എന്‍.ടി.യു.സി) ബാലുശ്ശരി ഡിവിഷന്‍ പ്രസിഡണ്ട്, രഘുനാഥ് (കോണ്‍ഗ്രസ് പറവൂര്‍ മണ്ഡലം സെക്രട്ടറി), സുരേഷ്‌കുമാര്‍ (കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ട്).

മരുമക്കള്‍: ബിന്‍സി, ബിന്ദു പറവൂര്‍ (സീനിയര്‍ ക്ലാര്‍ക്, കൊച്ചിന്‍ കോര്‍പറേഷന്‍).

സഹോദരങ്ങള്‍: പരേതരായ ജാനകി ഊരള്ളൂര്‍, ദേവി അരിക്കുളം, ഭാര്‍ഗ്ഗവി കാരയാട്ടുകുഴി.

Advertisement

Description: Arikulam S. Govindan Kuttinayar passed away