അന്താരാഷ്ട്ര വനിതാ ദിനാചരണവുമായി അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്
അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എം.ബിനിത അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍മാരായ എം.പ്രകാശന്‍, എന്‍.വി.നജീഷ് കുമാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഇ.കെ.വിജി, സി.രാധ എന്നിവര്‍ സംസാരിച്ചു. ചെയര്‍പേഴ്‌സണ്‍മാരായ കെ.എം.ജാനു, സി.എം.രാധാ, പി.പി.രമണി, സി.എം.ജിഷ മറ്റ് എ ഗ്രേഡ് നേടിയ കുടുംബശ്രീകളെയും അനുമോദനവും തുടര്‍ന്ന് കലാപരിപാടികളും നടത്തി. കുടുംബശ്രി ചെയര്‍പേഴ്‌സണ്‍ ബീന തൈക്കണ്ടി സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എം.ഷീന നന്ദിയും പറഞ്ഞു.